മീനെന്നാൽ നെഞ്ചു പിടപിടയ്ക്കുന്നവരേ... വറുത്തും പൊരിച്ചും കറിവച്ചും പീരപറ്റിച്ചും മീൻരുചികളിലൂടെ അലഞ്ഞവരേ.... കടലും കായലും മീൻമണമേറ്റു ചുറ്റിത്തിരിയുന്ന കാറ്റുമുള്ള തീരപ്രദേശങ്ങളിലെ രുചികൾ അലകളോളം പരക്കുന്നതു കണ്ടിട്ടുണ്ടോ. ചെമ്മീനും മുരിങ്ങയും അയലയും ഞണ്ടുമെല്ലാം വെള്ളത്തിൽനിന്നുവന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനെന്നാൽ നെഞ്ചു പിടപിടയ്ക്കുന്നവരേ... വറുത്തും പൊരിച്ചും കറിവച്ചും പീരപറ്റിച്ചും മീൻരുചികളിലൂടെ അലഞ്ഞവരേ.... കടലും കായലും മീൻമണമേറ്റു ചുറ്റിത്തിരിയുന്ന കാറ്റുമുള്ള തീരപ്രദേശങ്ങളിലെ രുചികൾ അലകളോളം പരക്കുന്നതു കണ്ടിട്ടുണ്ടോ. ചെമ്മീനും മുരിങ്ങയും അയലയും ഞണ്ടുമെല്ലാം വെള്ളത്തിൽനിന്നുവന്നു  മസാലക്കൂട്ടുകളിൽ മുങ്ങിനിവർന്ന്, പാത്രങ്ങളിലങ്ങനെ നിരക്കുന്നതു കണ്ടു മനസ്സു നിറഞ്ഞിട്ടുണ്ടോ.... 

മീനില്ലാതെന്ത്...? എന്നു ചിന്തിക്കുന്ന കൊല്ലത്ത്, ആലപ്പുഴയോട് ഇക്കരെനിന്നു കുശലം പറയുന്ന ആലപ്പാട് എന്ന തീരഗ്രാമത്തിൽനിന്ന് അങ്ങനെ ചില രുചികളെ പരിചയപ്പെടാം. ആലപ്പാട് മൂന്നാം നമ്പർ അങ്കണവാടി അധ്യാപിക, ആലുംപീടിക ആയിരംതെങ്ങ് തുണ്ടുപറമ്പിൽ വാലേൽ വീട്ടിൽ ആർ.സിനിയാണ് ഈ കറിക്കൂട്ടുകൾ പങ്കുവയ്ക്കുന്നത്. 

ADVERTISEMENT

രുചിയൊളിച്ച ചിപ്പി

മസാലക്കൂട്ടിൽ വെന്ത ഇറച്ചി പോലെയൊരു മീൻവിഭവം. അതുകൊണ്ട്, ചിപ്പിയിറച്ചിയെന്ന് ഓമനപ്പേര്. മുരിങ്ങയെന്നും വിളിക്കാം.  സവാളയും തക്കാളിയും മസാലക്കൂട്ടുകളുമെല്ലാം വെളിച്ചെണ്ണയിൽ വഴറ്റി, അതിലേക്കു വേവിച്ച ചിപ്പി ചേർത്താണിതു തയാറാക്കുക. ചിപ്പി വൃത്തിയാക്കി, ഉപ്പിട്ട്, അടുപ്പിൽവച്ച് ഒന്നു തിളപ്പിക്കണം. വെള്ളം ചേർക്കണമെന്നില്ല. ചിപ്പിയിലെ ജലാംശം ഊർന്നിറങ്ങിക്കൊള്ളും. ഒരു തിള വരുമ്പോഴേക്കും കോരി മാറ്റിവയ്ക്കാം. ആ വെള്ളം കളയരുത്. മുളകുരസം തയാറാക്കാനുള്ളതാണ്.  

ADVERTISEMENT

2 സവാള, 2 പച്ചമുളക്, ഒരു തക്കാളി, 5 അല്ലി വെളുത്തുള്ളി,  മഞ്ഞൾപ്പൊടി, 2 സ്പൂൺ മുളകുപൊടി, അൽപം കുരുമുളക്, ഇത്രയുമാണു ചേരുവകൾ. നാവിനോടു യുദ്ധം വേണ്ടെന്നു കരുതുന്നവർക്ക് എരിവു കുറയ്ക്കാം. ആദ്യത്തെ നാലു ചേരുവകളും വെളിച്ചെണ്ണയിൽ വഴറ്റണം.  തക്കാളി അവസാനം ചേർത്താൽ മതി. തൊട്ടുപിന്നാലെ കറിപ്പൊടികളാവാം. ഇതൊന്നു വഴറ്റിയശേഷമാണു നേരത്തേ വാരിവച്ച ചിപ്പിയിറച്ചി ചേർക്കുക. വെന്തുകഴിഞ്ഞ് സ്റ്റൗ അണച്ചശേഷം അൽപം വെളുത്തുള്ളിയും കുരുമുളകും ചതച്ചതു മീതെ തൂവി, അടച്ചുവയ്ക്കുക. ഇതിനെ വെല്ലാനൊരു രുചി കായൽത്തീരങ്ങളിൽനിന്നു കയറിവന്നിട്ടില്ല. 

ചിപ്പിക്കുൾ രസം

ADVERTISEMENT

ചിപ്പിയിറച്ചി വെള്ളത്തിലിട്ടു തിളവരുമ്പോൾ വാരിവച്ചല്ലോ. ആ വെള്ളം ചേർത്താണു രസമുണ്ടാക്കുക.ഒരു സവാള, 2 തക്കാളി, 2 പച്ചമുളക്,  ഒരു സ്പൂൺ മുളകുപൊടി, അൽപം മഞ്ഞൾപ്പൊടി, കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, കായം ഇത്രയുമാണ് ഈ രസത്തിന്റെ കൂട്ടുകാർ. വെളിച്ചെണ്ണയിൽ സവാള വഴറ്റി, പച്ചമുളകും കറിവേപ്പിലയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും പിന്നെ, തക്കാളിയും ചേർത്ത് ഒന്നുകൂടി വഴറ്റി, അതിലേക്കു പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു തിളയ്ക്കാൻ വയ്ക്കണം. തിളച്ചുവരുമ്പോഴാണു വെളുത്തുള്ളിയും കുരുമുളകും ചതച്ചു ചേർക്കേണ്ടത്. ഇനി കായം കൂടി ചേർത്ത് അടച്ചുവയ്ക്കണം. ഈ രസമല്ലേ, രസം!

ചെമ്മീൻ വെറും ചെമ്മീനല്ല!

ചെമ്മീൻ ചമ്മന്തി എന്നു കേട്ടാൽ ഉണക്കച്ചെമ്മീൻ ചേർത്തരച്ചതു മണമോടെ ഓർമയിൽ നിറയുന്നുണ്ടോ... പക്ഷേ, ഇത് അതല്ല. നാരൻ ചെമ്മീൻ പോലെയുള്ളവ വേവിച്ചു ചമ്മന്തിയരച്ചതാണ്. ചെമ്മീൻ വൃത്തിയാക്കി, ഉപ്പിട്ടു വേവിക്കണം. 100 ഗ്രാം ചെമ്മീൻ മതി അരമുറി തേങ്ങയ്ക്ക്. ചിരകിയെടുത്ത തേങ്ങ 2 പച്ചമുളക്, എരിവിന് അനുസരിച്ചു കുറച്ചു മുളകുപൊടി, കറിവേപ്പില, ഉപ്പ് ഇവ ചേർത്ത് ചെറുതായി ഒന്ന് അരയ്ക്കുക. വേവിച്ചുവച്ച ചെമ്മീൻ പിന്നാലെ ചേർത്തു നന്നായി അരച്ചെടുക്കണം. ഇനിയൽപം കടുക് താളിച്ച്, ചിക്കിയെടുക്കണം. അൽപമൊന്നു കുഴഞ്ഞിരിക്കണം. അതാണു രുചി. 

ഇനി ധൈര്യമായി പാടിക്കോ....

ചിപ്പിക്കറിയുണ്ട്, ചിപ്പിക്കുൾ രസമുണ്ട്, ചെമ്മീൻ ചമ്മന്തി വേറെയുമുണ്ട്.....

ആർ.സിനി

English Summary : Mussel, Rasam, Chemmeen Chammanthi Recipe.