പുഴുങ്ങി, ഉപ്പിലിട്ട നെല്ലിക്ക കൊണ്ട് ഒരു ടേസ്റ്റി ചമ്മന്തി
നെല്ലിക്ക ചമ്മന്തി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ. കഞ്ഞിക്കും ചോറിനും ഒപ്പം രുചിയോടെ കഴിക്കാം. നെല്ലിക്ക ഉപ്പിലിടുന്ന വിധം നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു പ്രഷർ കുക്കറിൽ നെല്ലിക്കയുടെ മീതെ നിൽക്കുന്ന വെള്ളം ഒഴിച്ചു അല്പം ഉപ്പിട്ട് വേവിക്കുക. രണ്ടു വിസിൽ വന്ന ശേഷം 5 മിനിറ്റു തീ കുറച്ചിട്ട ശേഷം ഓഫ്

നെല്ലിക്ക ചമ്മന്തി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ. കഞ്ഞിക്കും ചോറിനും ഒപ്പം രുചിയോടെ കഴിക്കാം.
നെല്ലിക്ക ഉപ്പിലിടുന്ന വിധം
നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു പ്രഷർ കുക്കറിൽ നെല്ലിക്കയുടെ മീതെ നിൽക്കുന്ന വെള്ളം ഒഴിച്ചു അല്പം ഉപ്പിട്ട് വേവിക്കുക. രണ്ടു വിസിൽ വന്ന ശേഷം 5 മിനിറ്റു തീ കുറച്ചിട്ട ശേഷം ഓഫ് ചെയ്ത കുക്കർ തുറന്ന് ഒരു അരിപ്പയിൽ ഒഴിച്ചു അതിൽ ഉണ്ടായിരുന്ന വെള്ളം കളഞ്ഞു നെല്ലിക്ക തണുക്കാൻ വയ്ക്കുക. ഈ നേരം കൊണ്ട് നെല്ലിക്ക ഉപ്പിലിട്ടു വയ്ക്കാൻ വേണ്ട വെള്ളം കല്ലുപ്പ് ഇട്ടു തിളപ്പിച്ചു ചൂട് ആറാൻ വയ്ക്കാം. രണ്ടും നന്നായി ചൂടാറിയ ശേഷം ഒരു കുപ്പിയിൽ ഈ വെള്ളം ഒഴിച്ച് നെല്ലിക്ക ഇട്ടു വയ്ക്കുക.
ചമ്മന്തി : ഇനി നമുക്ക് ആവശ്യമുള്ള സമയത്തു ഇതിൽ നിന്ന് വേണ്ട നെല്ലിക്ക എടുത്ത് ഒരു പാത്രത്തിൽ കുരു മാറ്റി കൈ കൊണ്ട് നന്നായി ഉടച്ചു വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി ഉള്ളിയും ഉണക്ക മുളകും ചതച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക. മൂപ്പിച്ച കൂട്ട് എണ്ണയോട് കൂടി നെല്ലിക്ക ഉടച്ചു വച്ചതിൽ ഒഴിച്ചു നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.
English Summary : Salted Gooseberry Chammanthi with Kanji.