കടലമാവ് ബർഫി, ഫ്‌ളാക്‌സ് സീഡ് ലഡ്ഡു... കൊതിപ്പിക്കും രുചിയിൽ രണ്ട് ദീപാവലി മധുരം
വളരെ രുചികരമായ കടലമാവ് ബർഫിയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സ്വാദിഷ്ടമായ ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്) ലഡ്ഡുവും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. കടലമാവ് ബർഫി ചേരുവകൾ കടല മാവ് - 2 കപ്പ് നെയ്യ് - 1 കപ്പ് പാൽപ്പൊടി - 1 കപ്പ് പഞ്ചസാര -1 1/2 കപ്പ് വെള്ളം - 1 കപ്പ് ഏലക്കാപ്പൊടി - 1/4

വളരെ രുചികരമായ കടലമാവ് ബർഫിയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സ്വാദിഷ്ടമായ ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്) ലഡ്ഡുവും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
കടലമാവ് ബർഫി
ചേരുവകൾ
- കടല മാവ് - 2 കപ്പ്
- നെയ്യ് - 1 കപ്പ്
- പാൽപ്പൊടി - 1 കപ്പ്
- പഞ്ചസാര -1 1/2 കപ്പ്
- വെള്ളം - 1 കപ്പ്
- ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ
- അണ്ടിപരിപ്പ് /പിസ്ത/ബദാം പൊടിച്ചത് - അലങ്കരിക്കാൻ
- കുങ്കുമപ്പൂവ് - 3-4
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കി കടലപ്പൊടി ചേർത്ത് ബ്രൗൺ നിറം ആകുന്നതു വരെ ചെറു തീയിൽ വറക്കുക. അതിൽ ഏലയ്ക്കാപ്പൊടിയും പാൽപ്പൊടിയും കൂടി ചേർത്തിളക്കുക.
- വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും കാൽഗ്ലാസ് വെള്ളവും ഇളക്കി യോജിപ്പിച്ചു താഴ്ന്ന തീയിൽ വച്ചു ഒരു നൂൽ പരുവത്തിൽ കുറുക്കുക.
- വറുത്ത കടലപ്പൊടി മിശ്രിതം ഇതിലേക്കിട്ടു കുറുക്കിയെടുക്കുക. പത്രത്തിൽ നിന്ന് വിട്ടു പോരുന്ന പാകത്തിൽ ആയി കഴിഞ്ഞാൽ നെയ്യ് തടവി വച്ചിരിക്കുന്ന ഒരു ബൗളിലേക്ക് ഇട്ടു പരത്തുക.
- അതിനു മുകളിൽ ബദാം, പിസ്ത എന്നിവ വിതറി തണുക്കാൻ വയ്ക്കാം.
- തണുക്കുമ്പോൾ ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
ഫ്‌ളാക്‌സ് സീഡ് ലഡ്ഡു
ചേരുവകൾ
- ഫ്‌ളാക്‌സ് സീഡ് ( ചണവിത്ത്) - 1/2 കപ്പ്
- വെളുത്ത എള്ള് - 1/4 കപ്പ്
- അണ്ടിപരിപ്പ് - 1/4 കപ്പ്
- ചിരവിയെടുത്ത ശർക്കര - 1 കപ്പ്
- വെള്ളം - 1/4 കപ്പ്
- ഏലക്ക പൊടിച്ചത് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഫ്‌ളാക്‌സ് സീഡ് ( ചണവിത്ത്), വെളുത്ത എള്ള്, അണ്ടിപ്പരിപ്പ് എന്നിവ ചെറിയ തീയിൽ വറുത്തെടുത്ത് ചൂടാറുമ്പോൾ നല്ലപോലെ പൊടിച്ചെടുക്കുക.
- ഒരു പാത്രത്തിൽ ശർക്കര ഉരുക്കി അരിച്ചെടുത്തു ചെറുതീയിൽ അടുപ്പിൽ വയ്ക്കുക.
- പൊടിച്ചു വച്ച മിശ്രിതവും ഏലക്കാപ്പൊടിയും കൂടി ചേർത്തു നല്ല പോലെ ഇളക്കി കൊടുക്കുക .
- ചെറുചൂടിൽ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക .
- സ്വാദിഷ്ടമായ ലഡ്ഡു തയാർ.
English Summary : Easy and Healthy Diwali Sweet Recipe.