ADVERTISEMENT

സാലഡ് പൊതുവെ മലയാളികൾക്ക് അത്ര പ്രിയം ഉള്ള ഒരു ആഹാര രീതി അല്ല . എന്നാലും ഈ സിംപിൾ സാലഡ് അത്താഴത്തിനു ചപ്പാത്തിക്കും ദാൽ കറിയുടെ കൂടെയും  ചായക്ക്‌ ചെറു കടി ആയും വരെ ആസ്വദിക്കാം. 

ചേരുവകൾ

  • കടല വേവിച്ചത്  – 1 കപ്പ്
  • ഉള്ളി കൊത്തി അരിഞ്ഞത് –   1/2 കപ്പ് 
  • തേങ്ങാ ചിരകിയത്  –  1/2 കപ്പ് 
  • കുരുമുളക് പൊടി – 1/2 ട്സപ്
  • ഉപ്പ് – പാകത്തിന് 
  • നാരങ്ങാ നീര് – ആവശ്യത്തിന് 

താളിക്കുന്നതിന് 

  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ 
  • കടുക് –  1 ടീസ്പൂൺ 
  • കറിവേപ്പില – 1 തണ്ട് 
  • മുളക് – 2-3 എണ്ണം

തയാറാക്കുന്ന വിധം 

1) കടല, ഉള്ളി, തേങ്ങാ പീര എന്നിവ ഒരുമിച്ച്  ഒരു പാത്രത്തിൽ യോജിപ്പിച്ചതിനു ശേഷം  കുരുമുളക് , ഉപ്പ് , നാരങ്ങാ നീര് എന്നിവ ആവശ്യാനുസരണം ചേർത്ത് പുരട്ടി എടുക്കുക .

2) ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും  മുളകും താളിച്ചു പുരട്ടി വച്ചിരിക്കുന്ന കടലയിൽ ഒഴിച്ച് യോജിപ്പിച്ചാൽ നല്ല ഒന്നാന്തരം കടല തേങ്ങാ സാലഡ് റെഡി.

English Summary : Chickpeas are loaded with essential nutrients and are light on the stomach as well.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com