കണ്ടാൽ കൗതുകം, കഴിച്ചാൽ കലക്കൻ രുചി ; കിഴങ്ങും ബിരിയാണിറൈസും ചേർന്നൊരു സ്പൈസി ബോൾ
അരിപ്പൊടിയും ഉരുളക്കിഴങ്ങും പിന്നെ ബിരിയാണി അരിയും ചേർന്നൊരു സ്പൈസി ബോൾ, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ. ചേരുവകൾ അരിപ്പൊടി – 1/2 കപ്പ് ജീരകം – 1/2 ടീസ്പൂൺ ഉപ്പ് – 1/4 ടീസ്പൂൺ വെള്ളം – 1/2 കപ്പ് (ചെറു ചൂടുവെള്ളം), ഇടിയപ്പത്തിനു കുഴയ്ക്കുന്നതു പോലെ സോഫ്റ്റായി കുഴച്ച് എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ

അരിപ്പൊടിയും ഉരുളക്കിഴങ്ങും പിന്നെ ബിരിയാണി അരിയും ചേർന്നൊരു സ്പൈസി ബോൾ, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ.
ചേരുവകൾ
- അരിപ്പൊടി – 1/2 കപ്പ്
- ജീരകം – 1/2 ടീസ്പൂൺ
- ഉപ്പ് – 1/4 ടീസ്പൂൺ
- വെള്ളം – 1/2 കപ്പ് (ചെറു ചൂടുവെള്ളം), ഇടിയപ്പത്തിനു കുഴയ്ക്കുന്നതു പോലെ സോഫ്റ്റായി കുഴച്ച് എടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്. ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, കറിവേപ്പില, അരക്കപ്പ് കാപ്സിക്കം ചെറുതായി അരിഞ്ഞത്, അരക്കപ്പ് കാരറ്റ് ചീകിയത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ ഗരം മസാല, 1 ടീസ്പൂൺ ആംചൂർ പൗഡർ, എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് യോജിപ്പിച്ചെടുക്കാം. ഇത് നന്നായി ചൂട് കുറഞ്ഞശേഷം ചെറിയ ഉരുളകളാക്കുക.
അരിപ്പൊടികൊണ്ടുള്ള മാവിൽ നിന്നും ഓരോ ചെറിയ ഉരുള തയാറാക്കിയ ശേഷം കൈയിൽ വച്ച് കനം കുറച്ച് പരത്തി അതിനുള്ളിൽ ഉരുളക്കിഴങ്ങ് ബോൾസ് വച്ച് നന്നായി ഉരുട്ടി എടുക്കാം.
അരക്കപ്പ് ബിരിയാണി റൈസ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച് വെള്ളം കളഞ്ഞ അരിയിൽ ഈ ഉരുളകൾ ഉരുട്ടി എടുക്കാം.
15–20 മിനിറ്റ് ആവികയറ്റി വേവിച്ച് എടുത്താൽ രുചികരമായ പലഹാരം തയാർ.
English Summary : Rice momos in less than 20 minitues.