വൺ പോട് വെജ് റൈസ്; ഒറ്റപാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആരാധകരേറെയാണ്
ഒറ്റപാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആരാധകരേറെയാണ്. പാത്രം കഴുകലിൽ നിന്ന് രക്ഷ നേടാം എന്നതിന് ഉപരിയായി ചേരുവകളുടെ രുചി, മണം, ഗുണം എന്നിവ നഷ്ടപ്പെടാതെ ചൂടോടെ വിളമ്പാമെന്നതാണ് വൺ പോട് ഡിഷുകളെ വ്യത്യസ്തമാക്കുന്നത്. അത്തരം ഒരു വിഭവമാണ് വൺ പോട് വെജ് റൈസ്. ബിരിയാണിക്ക് തുല്യമെന്ന്

ഒറ്റപാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആരാധകരേറെയാണ്. പാത്രം കഴുകലിൽ നിന്ന് രക്ഷ നേടാം എന്നതിന് ഉപരിയായി ചേരുവകളുടെ രുചി, മണം, ഗുണം എന്നിവ നഷ്ടപ്പെടാതെ ചൂടോടെ വിളമ്പാമെന്നതാണ് വൺ പോട് ഡിഷുകളെ വ്യത്യസ്തമാക്കുന്നത്. അത്തരം ഒരു വിഭവമാണ് വൺ പോട് വെജ് റൈസ്. ബിരിയാണിക്ക് തുല്യമെന്ന് കരുതാമെങ്കിലും ദം ഇടൽ പോലുള്ള പ്രക്രിയ ഇല്ല. അരിയും പച്ചക്കറികളും സവാള വറുക്കലും വിളമ്പലും എല്ലാം ഒറ്റപാത്രത്തിൽ. ചിക്കൻ, പ്രോൺസ് അടക്കമുള്ള ചേരുവകൾ ഉപയോഗിച്ചും വൺ പോട് റൈസ് തയാറാക്കാം.
ചേരുവകൾ
∙ ബസ്മതി അരി– രണ്ടര കപ്പ്(അര മണിക്കൂർ കുതിർത്തത്)
∙ നെയ്– 3 ടേബിൾ സ്പൂൺ
∙ റിഫൈൻഡ് ഓയിൽ– 3 ടേബിൾ സ്പൂൺ
∙ സവാള– 2 എണ്ണം നേരിയതായി അരിഞ്ഞത്
∙ പനീർ– 250 ഗ്രാം
∙ സാജീരകം– അര ടീ സ്പൂൺ
∙ പട്ട/ ഏലയ്ക്ക/ ഗ്രാമ്പൂ– 2 എണ്ണം
∙ ബേ ലീഫ്– ഒരെണ്ണം
∙ കാരറ്റ്– അര കപ്പ്
∙ ബീൻസ്– അര കപ്പ്
∙ കോളിഫ്ലവർ– അര കപ്പ്
∙ ഗ്രീൻപീസ്– അര കപ്പ്
∙മുളകുപൊടി– ഒരു ടീ സ്പൂൺ
∙ മഞ്ഞൾപൊടി– അര ടീ സ്പൂൺ
∙ മല്ലിപൊടി– ഒരു ടീ സ്പൂൺ
∙ ഗരം മസാല– അര ടീ സ്പൂൺ
∙ മല്ലിയില, പുതിനയില– ആവശ്യത്തിന്
∙ ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
അത്യാവശ്യം വലുപ്പമുള്ള പാത്രത്തിലേക്ക് നെയ്യും ഓയിലും ഒഴിക്കുക. ഇതിലേക്ക് നേരിയതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് വറുത്തു കോരി മാറ്റി വയ്ക്കുക. ശേഷം ഇതിലേക്ക് പനീർ ഇട്ട് അതും വറുത്തെടുക്കുക. ശേഷം മിച്ചമുള്ള എണ്ണയിലേക്ക് സാജീരകം, പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ചേർക്കുക. ഇവ നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മിച്ചമുള്ള ഒരു സവാള അരിഞ്ഞത് ചേർക്കുക. സവാള നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് കാരറ്റ്, ബീൻസ്, കോളിഫ്ലവർ, ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് ഇതിലേക്ക് ഒരു ടീ സ്പൂൺ മുളകുപൊടി, അര ടീ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. പച്ചക്കറികൾ ആവശ്യത്തിന് വെന്തതിനു ശേഷം ഇതിലേക്ക് ബസ്മതി അരി ചേർക്കുക. അരിയിൽ പിടിക്കാനുള്ള ഉപ്പും ചേർത്തതിനു ശേഷം ഇത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് വറുത്ത് മാറ്റി വച്ചിരിക്കുന്ന പനീർ, കുറച്ച് സവാള എന്നിവ ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം മൂന്നര കപ്പ് തിളച്ച വെള്ളം ചേർത്ത് ഇളക്കുക. ചെറു തീയിൽ വെള്ളം വറ്റും വരെ വേവിക്കുക. ശേഷം ബാക്കിയുള്ള വറുത്ത സവാള, മല്ലിയില, പുതിയിനയില എന്നിവ വിതറി തീയിൽ നിന്നും മാറ്റി അഞ്ച് മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം വിളമ്പുക.
English Summary : Indian Vegetaable Pulav, One Pot Vegan Rice Dish.