മുട്ട ഓംലറ്റിനു പകരമൊരു മൂങ്ലറ്റായാലോ, പ്രോട്ടീൻ ധാരാളമുണ്ട്
ചെറുപയർ പരിപ്പ് (മൂങ് ദാൽ) ധാരാളം പച്ചക്കറികളും ചേർത്താണ് ഈ പ്രോട്ടീൻ നിറഞ്ഞ ഓംലറ്റ് തയാറാക്കുന്നത്. ഒരു നേരത്തെ ഭക്ഷണം അല്ലെങ്കിൽ വർക്ക് ഔട്ടിനു മുൻപുള്ള ഭക്ഷണമായും കഴിക്കാം. ചെറുപയർ പരിപ്പ് – 1 കപ്പ് ഉഴുന്നു പരിപ്പ് – 2 ടേബിൾസ്പൂൺ ചെറുപയർ പരിപ്പും ഉഴുന്നും നാലുമണിക്കൂർ വെള്ളത്തിൽ കുതിർത്തു

ചെറുപയർ പരിപ്പ് (മൂങ് ദാൽ) ധാരാളം പച്ചക്കറികളും ചേർത്താണ് ഈ പ്രോട്ടീൻ നിറഞ്ഞ ഓംലറ്റ് തയാറാക്കുന്നത്. ഒരു നേരത്തെ ഭക്ഷണം അല്ലെങ്കിൽ വർക്ക് ഔട്ടിനു മുൻപുള്ള ഭക്ഷണമായും കഴിക്കാം. ഇഷ്ടമുള്ള പച്ചക്കറികൾ ഏതു വേണമെങ്കിലും ഇതിനൊപ്പം ചേർക്കാം.
- ചെറുപയർ പരിപ്പ് – 1 കപ്പ്
- ഉഴുന്നു പരിപ്പ് – 2 ടേബിൾസ്പൂൺ
ചെറുപയർ പരിപ്പും ഉഴുന്നും നാലുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം വളരെ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് എടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. വിസ്ക്ക് ഉപയോഗിച്ച് 4 മിനിറ്റ് അടിച്ചെടുക്കാം. മാവ് നല്ല സോഫ്റ്റായി കിട്ടും. ദോശമാവിന്റെ പരുവത്തിൽ അടിച്ചെടുക്കണം.
പച്ചക്കറികൾ
- ബീറ്റ്റൂട്ട് - നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി - നീളത്തിൽ അരിഞ്ഞത്
- മല്ലിയില
- സ്വീറ്റ് കോൺ
- കാപ്സിക്കം
- സവാള
- ബേക്കിങ് സോഡ
ബട്ടർ/ നെയ്യ്
പാചകരീതി
തയാറാക്കിയ മാവിൽ നിന്നും 3 തവി മാവ് ഒരു ചെറിയ ബൗളിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂണ്‍ സവാള, ഓരോ ടേബിൾസ്പൂൺ കാപ്സിക്കം, സ്വീറ്റ് കോൺ, ഒരു നുള്ള് ബേക്കിങ് സോഡ (1/8 ടീസ്പൂൺ) എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഫ്രൈയിങ് പാൻ ചൂടാക്കി ബട്ടർ പുരട്ടുക. ഇതിലേക്ക് തയാറാക്കിയ മാവ് ഒഴിക്കാം. ഇതിന് മുകളിൽ നീളത്തിൽ അരിഞ്ഞ ബീറ്റ് റൂട്ട്, ഇഞ്ചി, മല്ലിയില എന്നിവ നിരത്തി കൊടുക്കാം. രണ്ടു വശവും മൊരിഞ്ഞു വരത്തക്ക വിധം തിരിച്ചും മറിച്ചും ഇട്ട് വേവിക്കാം.
English Summary : Protein-rich Moonglet made from moong dal (yellow split lentil) and loaded with veggies.