നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത, പൊട്ടുവെള്ളരി ജ്യൂസ് പൊടിപൊടിക്കുകയാണ്
ചൂടത്ത് ഒരു ക്ലാസ് പൊട്ടുവെള്ളരി ജ്യൂസ് ആയാലോ? ശരീരവും മനസ്സും ഒന്നിച്ച് തണുക്കും. തേങ്ങാപാലും ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് ഈ വേനലിലെ താരം. വഴിയോരങ്ങളിൽ പൊട്ടുവെള്ളരി ജ്യൂസ് പൊടിപൊടിക്കുകയാണ്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ

ചൂടത്ത് ഒരു ക്ലാസ് പൊട്ടുവെള്ളരി ജ്യൂസ് ആയാലോ? ശരീരവും മനസ്സും ഒന്നിച്ച് തണുക്കും. തേങ്ങാപാലും ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് ഈ വേനലിലെ താരം. വഴിയോരങ്ങളിൽ പൊട്ടുവെള്ളരി ജ്യൂസ് പൊടിപൊടിക്കുകയാണ്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ ദാഹത്തിനൊപ്പം വിശപ്പും ശമിക്കും. ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ട് വെള്ളരി ജ്യൂസ് സഹായിക്കും.
നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന പൊട്ടുവെള്ളരിയും ജ്യൂസും ജനകീയമാക്കാൻ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രവും (കെവികെ) മുൻ കൈ എടുത്തിട്ടുണ്ട്.
എറണാകുളം ജില്ലയിലെ നെടുമ്പാശേരി, മാഞ്ഞാലി കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ നെൽ കൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് പൊട്ടു വെള്ളരി കൃഷി ചെയ്യുന്നുണ്ട്. ജൈവ രീതിയിലാണ് കർഷകർ കൃഷി ചെയ്യുന്നത്.
ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരി.
വിശപ്പും ദാഹവും പെട്ടെന്നു മാറാൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യ കൂടുന്നതിന് സഹായിക്കും. ശരീരത്തിൽ നിന്നും ടോക്സിനുകൾ പുറന്തള്ളാനുള്ള ഏറ്റവും മികച്ച മാർഗമാണിത്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് പൊട്ടവെള്ളരി ജ്യൂസ്. കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ് ഈ ജ്യൂസ്. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജ്യൂസ് ഉത്തമമാണ്. ഈ നാടൻ വിഭവത്തിന്റെ ഗുണമേൻമയെ കുറിച്ച് ബോധവൽകരണം നടത്താനും പൊട്ടുവെള്ളരിക്ക് പ്രചാരം നൽകാനും സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തവണ കെവികെ പൊട്ടുവെള്ളരിയുടെ പ്രദർശനം നടത്തിയിരുന്നു.
പ്രദർശന കൃഷി കാണാനും പൊട്ടുവെള്ളരി നേരിട്ട് വിളവെടുത്തുപയോഗിക്കാനും താൽപര്യമുള്ളവർക്ക് കെവികെയുടെ കർഷകരായ ആലങ്ങാട് സ്വദേശികളായ വർഗീസ് (9961817827), മോഹനൻ (9072005651) ഗോപി ഏലൂർ (7736543952) എന്നിവരെ ബന്ധപ്പെടാം.
∙ ജ്യൂസ് ഉണ്ടാക്കുന്നത് ഇങ്ങനെ
പൊട്ടുവെള്ളരി കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളഞ്ഞ് എടുക്കുക. ഉള്ളിലെ സീഡ്സ് കളഞ്ഞ് എടുക്കണം.(ആവശ്യമെങ്കിൽ സീഡ്സ് ജ്യൂസിന് ഉപയോഗിക്കാം. മിക്സിയിൽ അടിച്ചെടുക്കാം ഇല്ലെങ്കിൽ സ്പൂൺ കൊണ്ട് ഉടച്ച് എടുക്കാം തേങ്ങാപാലും ഏലയ്ക്കയും ചേർക്കണം. വ്യത്യസ്ത തരം പൊട്ട് വെള്ളരി ജ്യൂസ് വിപണിയിൽ സജീവമാണ്. ഹോർലക്സ്, ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തതും ലഭ്യമാണ്.
English Summary : Snap melon or blonde cucumbers help keep our body cool.