പെസഹാ വ്യാഴാഴ്ച ഒരുക്കാം ഇൻറി അപ്പവും പാലും
ഈസ്റ്റർ തുടങ്ങുന്നത്, പെസഹാ വ്യാഴാഴ്ചയിൽ നിന്നാണ്. എല്ലായിടത്തും പെസഹാ അപ്പം തയാറാക്കാനുള്ള ജോലി രാവിലെ തന്നെ തുടങ്ങും. ഓരോ ദേശത്തും ഓരോ രീതിയിലാണ് ആഘോഷങ്ങൾ. ചില സ്ഥലങ്ങളിൽ ആവിയിൽ പുഴുങ്ങിയ അപ്പം തയാറാക്കുമ്പോൾ ചിലർക്ക് പഥ്യം

ഈസ്റ്റർ തുടങ്ങുന്നത്, പെസഹാ വ്യാഴാഴ്ചയിൽ നിന്നാണ്. എല്ലായിടത്തും പെസഹാ അപ്പം തയാറാക്കാനുള്ള ജോലി രാവിലെ തന്നെ തുടങ്ങും.
യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ പ്രതീകമായാണ് പെസഹാ ആചരണം. ഓരോ ദേശത്തും ഓരോ രീതിയിലാണ് ആഘോഷങ്ങൾ. ചില സ്ഥലങ്ങളിൽ ആവിയിൽ പുഴുങ്ങിയ അപ്പം തയാറാക്കുമ്പോൾ ചിലർക്ക് പഥ്യം ചുട്ടെടുത്ത അപ്പമാണ്.
- പച്ചരി – ഒരു കിലോ
- ഉഴുന്നു പരിപ്പ് – അരക്കപ്പ്
- തേങ്ങാ, ചെറുത് – ഒന്നര തേങ്ങ
- ജീരകം – ഒരു ചെറിയ സ്പൂൺ
- ചുവന്നുള്ളി – 20
പാകം ചെയ്യുന്ന വിധം
∙അരി നേരിയതായി പൊടിച്ച് ഉഴുന്ന് ആട്ടിയതും ജീരകവും ചുവന്നുള്ളിയും അരച്ചതും ഉപ്പും വെള്ളവും ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിച്ചു മൂന്നാലു മണിക്കൂർ വയ്ക്കുക.
∙ ഈ മാവ് ഒരു പരന്ന പാത്രത്തിൽ രണ്ടു തവി വീതം ഒഴിച്ച്, അപ്പച്ചെമ്പിൽ വച്ച് ആവിയിൽ പുഴുങ്ങുക.
പാലിന്
1. തേങ്ങ – മൂന്ന്
2. ശർക്കര – ഒന്നരക്കിലോ
3. ഏലയ്ക്ക – 10
4. ചുക്ക് – ഒരിഞ്ചിന്റെ രണ്ടു കഷണം
5. ജീരകം – ഒരു ചെറിയ സ്പൂൺ
6. അരിപ്പൊടി – അരക്കപ്പ്
7. ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙തേങ്ങ നന്നായി അരച്ചു പിഴിഞ്ഞു രണ്ടു ലിറ്റർ തേങ്ങാപ്പാൽ എടുക്കുക.
∙പാലിൽ, ശർക്കര ഉരുക്കിയ പാനി അരിച്ചതും അരിപ്പൊടിയും ചുക്കും ജീരകവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് അടുപ്പിൽ വച്ചിളക്കി കുറുക്കി വാങ്ങുക.
∙തയാറാക്കിയ അപ്പം ചെറിയ കഷണങ്ങളാക്കി മുറിച്ച് പാലിൽ മുക്കി കഴിക്കാം.
English Summary : The major events of the Holy Week begin with the Passover festival.