വീട്ടുമുറ്റത്ത് ലഭ്യമാകുന്ന പച്ചക്കറികൾ കൊണ്ട് ഒരുക്കാവുന്ന വ്യത്യസ്തരുചിയിലുള്ള 3 കിച്ചടികൾ ഈ വിഷു സദ്യയ്ക്ക് ഒരുക്കിയാലോ? ഓണ സദ്യയിൽ നിന്നും വ്യത്യസ്തമായി നാടൻ വിഭവങ്ങൾ കൊണ്ടുള്ള സദ്യയാണ് വിഷുവിനു പ്രധാനം. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ എന്നിവയൊക്കെയാണ് വിഷു സദ്യയിലെ

വീട്ടുമുറ്റത്ത് ലഭ്യമാകുന്ന പച്ചക്കറികൾ കൊണ്ട് ഒരുക്കാവുന്ന വ്യത്യസ്തരുചിയിലുള്ള 3 കിച്ചടികൾ ഈ വിഷു സദ്യയ്ക്ക് ഒരുക്കിയാലോ? ഓണ സദ്യയിൽ നിന്നും വ്യത്യസ്തമായി നാടൻ വിഭവങ്ങൾ കൊണ്ടുള്ള സദ്യയാണ് വിഷുവിനു പ്രധാനം. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ എന്നിവയൊക്കെയാണ് വിഷു സദ്യയിലെ താരങ്ങൾ.
ചേരുവകൾ
- കുമ്പളങ്ങ - ഒരെണ്ണത്തിന്റെ പകുതി ( പകരം കപ്ലങ്ങ – ഒന്നിന്റെ പകുതി അല്ലെങ്കിൽ 2 പച്ച മാങ്ങ)
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- തൈര് – 1 കപ്പ്
- തേങ്ങ – 1/2 കപ്പ്
- കടുക് – 3 ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- പച്ചമുളക് – 2
- ഉണക്കമുളക് – 3
- കറിവേപ്പില
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ഇഞ്ച് വലുപ്പത്തിൽ കിച്ചടിക്കുള്ള പച്ചക്കറി അരിഞ്ഞുവയ്ക്കുക.
- ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പകുതി വേവിൽ എടുക്കാം.
- തേങ്ങ, പച്ചമുളക്, ജീരകം എന്നിവ മിക്സിയുടെ ജാറിൽ നന്നായി അരച്ച ശേഷം ഇതിലേക്കു 2 ടീസ്പൂൺ കടുക് ചേർത്ത് വീണ്ടും നന്നായി അരച്ച് എടുക്കണം.
- പകുതി വേവിച്ചു വച്ച പച്ചക്കറിയിലേക്കു അരപ്പ് ചേർത്ത് 3 മിനിറ്റ് വേവിച്ച് തീ ഓഫ് ചെയ്യാം. തണുത്ത ശേഷം ഇതിലേക്കു അടിച്ചെടുത്ത തൈര് ചേർത്തു നന്നായി യോജിപ്പിക്കാം.
- (മാങ്ങാ കിച്ചടി തയാറാക്കുമ്പോൾ 3 ടേബിൾസ്പൂൺ തൈര് ചേർത്താൽ മതി, മങ്ങായുടെ പുളി കണക്കാക്കി വേണം ചേർക്കാൻ.)
- എണ്ണ ചൂടാക്കി കടുകും ഉണക്കമുളകും കറിവേപ്പിലയും താളിച്ചു കിച്ചടിയിൽ ചേർത്ത് യോജിപ്പിച്ചു സദ്യയ്ക്ക് വിളമ്പാം.
English Summary : Here are three easy kichadi recipes for your Vishu Sadya using seasonal vegetables that can be found in your backyard.