പായസ പ്രേമികൾക്കായി അരിപ്പ റസ്റ്ററന്റ് ഗ്രൂപ്പിലെ കോർപറേറ്റ് ഷെഫ് അരുൺ വിജയൻ പരിചയപ്പെടുത്തുന്ന പായസ പാചകക്കുറിപ്പ്. ചേരുവകൾ : പഴുത്ത പപ്പായ മിശ്രിതം : 1 എണ്ണം (500 ഗ്രാം) നെയ്യ് : 2 ടീസ്പൂൺ ശർക്കര സിറപ്പ് : 350 മില്ലി ഇടത്തരം കട്ടിയുള്ള തേങ്ങപ്പാൽ : 400 മില്ലി ജീരകം വറുത്ത് പൊടിച്ചത് :

പായസ പ്രേമികൾക്കായി അരിപ്പ റസ്റ്ററന്റ് ഗ്രൂപ്പിലെ കോർപറേറ്റ് ഷെഫ് അരുൺ വിജയൻ പരിചയപ്പെടുത്തുന്ന പായസ പാചകക്കുറിപ്പ്.
ചേരുവകൾ :
- പഴുത്ത പപ്പായ മിശ്രിതം : 1 എണ്ണം (500 ഗ്രാം)
- നെയ്യ് : 2 ടീസ്പൂൺ
- ശർക്കര സിറപ്പ് : 350 മില്ലി
- ഇടത്തരം കട്ടിയുള്ള തേങ്ങപ്പാൽ : 400 മില്ലി
- ജീരകം വറുത്ത് പൊടിച്ചത് : 1/2 ടീസ്പൂൺ
- ഉണങ്ങിയ ഇഞ്ചിപ്പൊടി : 1/2 ടീസ്പൂൺ
- നെയ്യ് : 100 മില്ലി
- കശുവണ്ടി പൊട്ടിച്ചത് : 15 ഗ്രാം
- ഉണക്കമുന്തിരി : 15 ഗ്രാം
പാചകം ചെയ്യുന്ന രീതി
1) ഉരുളിയിൽ നെയ്യ് ചൂടാക്കുക. മിക്‌സ് ചെയ്ത പപ്പായ ചേർത്ത് പേസ്റ്റ് കട്ടിയാകുന്നതുവരെ ചെറു തീയിൽ വേവിക്കുക.
2) ശർക്കരപ്പാനി ചേർക്കുക. പേസ്റ്റും ശർക്കരയും ഒരുമിച്ച് ചേരുന്നത് വരെ ചെറിയ തീയിൽ വേവിക്കുക
3)കട്ടികൂടിയ തേങ്ങപ്പാൽ ചേർത്ത് ചെറു തീയിൽ 2 മിനിറ്റ് വരെ വേവിക്കുക. തീ നിർത്തി വറുത്ത ജീരകപ്പൊടിയും ഉണങ്ങിയ ഇഞ്ചിപ്പൊടിയും ചേർക്കുക.
4) ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കുക, പായസത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
English Summary : How To Make Papaya Payasam.