ഓണസദ്യയ്ക്കൊരുക്കാം രുചികരവും വ്യത്യസ്തവുമായൊരു നാടൻ വിഭവം. വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന ചേമ്പിന്റെ സ്വാദ് രുചിച്ചു തന്നെ അറിയണം. ചേരുവകൾ ചേമ്പ് – 250 ഗ്രാം അരപ്പ് തയാറാക്കാൻ ആവശ്യമുള്ളവ തേങ്ങ ചിരകിയത് – 1 കപ്പ് ജീരകം – 1/2 ടീസ്പൂൺ മഞ്ഞൾപൊടി – 1 ടീസ്പൂൺ പച്ചമുളക് അരിഞ്ഞത് – 1

ഓണസദ്യയ്ക്കൊരുക്കാം രുചികരവും വ്യത്യസ്തവുമായൊരു നാടൻ വിഭവം. വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന ചേമ്പിന്റെ സ്വാദ് രുചിച്ചു തന്നെ അറിയണം.
ചേരുവകൾ
ചേമ്പ് – 250 ഗ്രാം
- അരപ്പ് തയാറാക്കാൻ ആവശ്യമുള്ളവ
- തേങ്ങ ചിരകിയത് – 1 കപ്പ്
- ജീരകം – 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി – 1 ടീസ്പൂൺ
- പച്ചമുളക് അരിഞ്ഞത് – 1 ടീസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
- കറിവേപ്പില
താളിക്കാനായി
- വെളിച്ചെണ്ണ
- കടുക് – 1/2 ടീസ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
- കറിവേപ്പില
- വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
- ചെറിയുള്ളി അരിഞ്ഞത് – 50 ഗ്രാം
- പച്ചമുളക് അരിഞ്ഞത് – 2 ടീസ്പൂൺ
- തക്കാളി അരിഞ്ഞത് – 1/2 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- മഞ്ഞൾപൊടി – 1 ടീസ്പൂൺ
- മുളകു പൊടി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ് വൃത്തിയാക്കി നീളത്തിൽ അരിഞ്ഞ ചേമ്പ് (250 ഗ്രാം) ഒരു ചട്ടിയിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് വയ്ക്കുക. ഇനി അരപ്പ് തയാറാക്കാം അതിനായി ഒരു കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ ജീരകവും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ചെറുതായി അരിഞ്ഞ പച്ചമുളകും (ഒരു ടീസ്പൂൺ) രണ്ടു ടീസ്പൂൺ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും ചേർത്ത് ഒരു മിക്സിയുടെ ജാറിൽ ചെറുതായി ഒന്ന് അരച്ചെടുക്കുക (നന്നായി അരയ്ക്കണ്ട).
ശേഷം സ്റ്റൗ കത്തിച്ച് ഒരു ഉരുളി വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് രണ്ട് വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ഓരോ ടീസ്പൂൺ വീതം േചർത്ത് ഒന്നു ചൂടാക്കുക. ശേഷം 50 ഗ്രാം ചെറിയുള്ളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും (രണ്ടു ടീസ്പൂൺ) തക്കാളിയും (അര കപ്പ്) ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഇതിേലക്ക് ഓരോ ടീസ്പൂൺ വീതം മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പ് ഇതിലേക്ക് ചേർത്ത് വീണ്ടും നന്നായി ഇളക്കി അൽപം വെള്ളം ചേർത്ത് ഒരു വാഴയില വച്ച് ഉരുളി മൂടി അതിനുമുകളിലായി ഒരു അടപ്പു കൂടി വച്ച് അടച്ച് വേവിക്കുക. വെള്ളം ഒന്നു വറ്റി വരുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കിയ ശേഷം വീണ്ടും പഴയപോലെ തന്നെ അടച്ചു വച്ച് വേവിക്കുക.
വെന്തു വരുമ്പോൾ രണ്ടു ടീസ്പൂൺ വെളിച്ചെണ്ണ ഇതിനു മുകളിലായി ഒഴിച്ചു നന്നായി മിക്സ് ചെയ്ത ശേഷം വീണ്ടും അടച്ചു വയ്ക്കുക. ഇനി ഒരു വാഴയില വാട്ടി ഓരോ ഇലക്കീറുകളായി എടുത്ത് ഓരോ ഇലയിലും രണ്ടു ടീസ്പൂൺ വീതം ചേമ്പിൻ മിക്സ് എടുത്ത് ഒരു സ്ലൈസ് തക്കാളിയും രണ്ട് അണ്ടിപ്പരിപ്പും കുറച്ച് കറിവേപ്പിലയും കൂടി വച്ച് ഇത് നന്നായി പൊതിഞ്ഞു ഒരു ഉരുളിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഈ ഓരോ ഇല പൊതികളും അതിലേക്ക് ഇറക്കി വച്ച് ഉരുളി അടച്ചു വച്ച് ഇവ ഒന്നു പൊള്ളിച്ചെടുക്കുക.
English Summary : Chembu is cooked with a spiced gravy, wrapped in banana leaves and roasted, giving it a unique flavour.