ആരെയും കൊതിപ്പിക്കും ചെമ്മീൻ രുചി, അപ്പത്തിനൊപ്പം സൂപ്പർ
അപ്പത്തിനും ഫ്രൈഡ് റൈസിനുമൊപ്പം അടിപൊളി സ്വാദിലുള്ളൊരു ചെമ്മീൻ നിരാമയ. സ്പൈസി മസാലക്കൂട്ടിൽ മാരിനേറ്റ് ചെയ്ത ചെമ്മീൻ വെളിച്ചെണ്ണയിൽ വറുത്തെടുത്തു തയാറാക്കുന്ന കറിയുടെ രുചിക്കൂട്ട് ഇതാ. മാരിനേഷനു വേണ്ട ചേരുവകൾ ചെമ്മീൻ – 300-400 ഗ്രാം മുളകുപൊടി - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു

അപ്പത്തിനും ഫ്രൈഡ് റൈസിനുമൊപ്പം അടിപൊളി സ്വാദിലുള്ളൊരു ചെമ്മീൻ നിരാമയ. സ്പൈസി മസാലക്കൂട്ടിൽ മാരിനേറ്റ് ചെയ്ത ചെമ്മീൻ വെളിച്ചെണ്ണയിൽ വറുത്തെടുത്തു തയാറാക്കാം, രുചിക്കൂട്ട് ഇതാ.
മാരിനേഷനു വേണ്ട ചേരുവകൾ
ചെമ്മീൻ – 300-400 ഗ്രാം
മുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്- 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി - ഒരു നുള്ള്
വെളിച്ചെണ്ണ- 1/4 ടീസ്പൂൺ + വറുക്കാൻ ആവശ്യത്തിന്
കറി തയാറാക്കാൻ
തേങ്ങാപ്പാൽ
വെളിച്ചെണ്ണ
കറിവേപ്പില
കുരുമുളകു പൊടി
ഇഞ്ചി –വെളുത്തുള്ളി
ഉപ്പ്
- തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിക്സ് വൃത്തിയാക്കിയ ചെമ്മീനിൽ നന്നായി പുരട്ടി 30 മിനിട്ട് നേരം വയ്ക്കുക. ശേഷം ഇത് അധികം വെന്തു പോകാതെ (80 ശതമാനം) വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
ശേഷം അധികം കുഴിവില്ലാത്ത ഒരു അപ്പച്ചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് ചൂടായ ശേഷം ഒരു വാഴയില വച്ച് അതിലേക്കു വറുത്തെടുത്ത ചെമ്മീനും ആവശ്യത്തിനു തേങ്ങാപ്പാലും ഉപ്പും വറുത്ത കറിവേപ്പില പൊടിച്ചതും അൽപം കുരുമുളകു പൊടിയും ചേർക്കുക. മീൻ ഇലയിൽ കിടന്നു ചൂടാകുമ്പോൾ ഇതിലേക്കു ചെറിയുള്ളി അരിഞ്ഞതും ഇഞ്ചി –വെളുത്തുള്ളി എന്നിവ നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും ചേർക്കുക. പാൽ ചൂടായി തിളയ്ക്കുന്നതിനു മുൻപ് സ്റ്റൗ ഓഫ് ചെയ്ത് വാങ്ങി വയ്ക്കുക. നിരാമയ റെഡി.
∙ കറിവേപ്പിലയോടൊപ്പം പെരുംജീരകവും വറുത്തു ചേർക്കാം.
Content Summary : Chemmen Niramaya Recipe by Dileep R Nair.