ലെയേർഡ് സാലഡ്, കാലറി കൂട്ടാതെ വയറു നിറയ്ക്കാം
ഒരു നേരത്തെ ആഹാരത്തിനു പകരം സാലഡ് എന്നതാണല്ലോ ആരോഗ്യകരമായ ശീലം. കാലറി പേടിക്കാതെ കഴിക്കാവുന്ന സാലഡ് രുചിക്കൂട്ട് ഇതാ. ചേരുവകൾ 1. ലെറ്റൂസ് ഇല കൈകൊണ്ടു പിച്ചിക്കീറിയത് - രണ്ടു കപ്പ് 2. വെള്ളക്കടല, കുതിർത്തു വേവിച്ചത് - ഒരു കപ്പ് 3. ചെറിത്തക്കാളി - ഒരു കപ്പ് (100 ഗ്രാം), ഓരോന്നും രണ്ടാക്കിയത് 4.

ഒരു നേരത്തെ ആഹാരത്തിനു പകരം സാലഡ് എന്നതാണല്ലോ ആരോഗ്യകരമായ ശീലം. കാലറി പേടിക്കാതെ കഴിക്കാവുന്ന സാലഡ് രുചിക്കൂട്ട് ഇതാ.
ചേരുവകൾ
1. ലെറ്റൂസ് ഇല കൈകൊണ്ടു പിച്ചിക്കീറിയത് - രണ്ടു കപ്പ്
2. വെള്ളക്കടല, കുതിർത്തു വേവിച്ചത് - ഒരു കപ്പ്
3. ചെറിത്തക്കാളി - ഒരു കപ്പ് (100 ഗ്രാം), ഓരോന്നും രണ്ടാക്കിയത്
4. ചുവപ്പ് /മഞ്ഞ കാപ്സിക്കം - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
5. പച്ച കാപ്സിക്കം - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
6. ചിക്കൻ ഹാം - 100 ഗ്രാം, അരയിഞ്ചു ചതുരക്കഷണങ്ങളാക്കിയത്
7. സ്പ്രിങ് അണിയൻ - രണ്ട്, കനം കുറച്ചരിഞ്ഞത്
8. കട്ടത്തൈര് (തുണിയിൽ കെട്ടിത്തൂക്കി വെള്ളം മുഴുവൻ കളഞ്ഞത്) - 100 ഗ്രാം
മയണൈസ് - രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
9. ചീസ്, പൊടിയായി അരിഞ്ഞത് – 25 ഗ്രാം
10. ചതച്ച വറ്റൽമുളക് – രണ്ടു ചെറിയ സ്പൂൺ
Read Also : നാവിൽ രുചിമേളം ഒരുക്കാൻ നല്ല നാടൻ മാങ്ങാ മീൻ കറി, അങ്കമാലി സ്റ്റൈലിൽ...
പാകം ചെയ്യുന്ന വിധം
- ഒരു കണ്ണാടി ബൗളിൽ, ലെറ്റൂസ് ഇല പിച്ചിക്കീറിയതു ഭംഗിയായി നിരത്തുക.
- അതിനു മുകളിൽ രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവ യഥാക്രമം നിരത്തുക.
- ഈ ബൗൾ ഒരു ക്ലിങ് ഫിലിം കൊണ്ടു മൂടി ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിക്കുക.
- എട്ടാമത്തെ ചേരുവ യോജിപ്പിച്ചു മാറ്റി വയ്ക്കുക. ഇതാണ് സാലഡ് ഡ്രസ്സിങ്.
- വിളമ്പുന്നതിനു തൊട്ടുമുമ്പ്, സാലഡ് ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്തു ക്ലിങ് ഫിലിം മാറ്റിയശേഷം, ഏറ്റവും മുകളിൽ സാലഡ് ഡ്രസ്സിങ് സ്പൂണിൽ കോരി നിരത്തുക.
- ചീസും വറ്റൽമുളകു ചതച്ചതും ചേർക്കുക.
- കഴിക്കുന്നതിനു തൊട്ടുമുമ്പ് നന്നായി യോജിപ്പിക്കുക.
Content Summary : Serve the salad immediately for the best flavor.