മുളകിട്ടതും വറ്റിച്ചതുമല്ല, ഇത് അയലത്തോരൻ; നിമിഷനേരം കൊണ്ട് തയാറാക്കാം
മത്തിയും അയലയും ചൂരയുമൊക്കെ മിക്കവർക്കും പ്രിയമുള്ള മീനുകളാണ്. മുളക് കറിയായും തേങ്ങാ അരച്ചുചേർത്തും വറ്റിച്ചുമൊക്കെ അയലകറി വയ്ക്കാം. എന്നാല്‍ അയലത്തോരനുണ്ടാക്കിയാലോ? നല്ല നാടൻ രുചിയിൽ ചെറിയ ഉള്ളിയും തേങ്ങയുമൊക്കെ ചേർന്നുള്ള രുചികൂട്ട് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ അയല– 1/2

മത്തിയും അയലയും ചൂരയുമൊക്കെ മിക്കവർക്കും പ്രിയമുള്ള മീനുകളാണ്. മുളക് കറിയായും തേങ്ങാ അരച്ചുചേർത്തും വറ്റിച്ചുമൊക്കെ അയലകറി വയ്ക്കാം. എന്നാല്‍ അയലത്തോരനുണ്ടാക്കിയാലോ? നല്ല നാടൻ രുചിയിൽ ചെറിയ ഉള്ളിയും തേങ്ങയുമൊക്കെ ചേർന്നുള്ള രുചികൂട്ട് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
അയല– 1/2 കിലോ
കടുക്–ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക്–8 എണ്ണം
ഇഞ്ചി– 2 കഷ്ണം
വെളുത്തുള്ളി– 2 അല്ലി
ചുവന്നുള്ളി– 30 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞപ്പൊടി– 1/2 സ്പൂൺ
തേങ്ങ– 1
കുരുമുളക്പൊടി–ആവശ്യത്തിന്
പെരുംജീരകം- അര ടീസ്പൂൺ
കുടംപുളി– ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യം അയല കഴുകി വൃത്തിയാക്കി കഷ്ണങ്ങളായി വയ്ക്കാം. ചട്ടി ചൂടാക്കി അരഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം. ആവശ്യത്തിന് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കാം. അതിലേക്ക് കഷ്ണങ്ങളാക്കിയ മീനും ചേർത്ത് വയ്ക്കാം. നന്നായി തിളച്ച് വെന്ത് പാകമായാൽ തീ അണയ്ക്കാം. ശേഷം അയലത്തോരനു വേണ്ടി എടുത്തു വച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചെടുക്കാം. ചിരകിയെടുത്ത തേങ്ങയിലേക്ക് അര ടീസ്പൂൺ പെരുംജീരകവും കുരുമുളക്പൊടിയും മഞ്ഞപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചതച്ച ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി കൂട്ടും കറിവേപ്പിലയും കുടംപുളിയും മഞ്ഞപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
അടുപ്പിൽ ഒരു പാൻ വച്ചിട്ട് വെളിച്ചെണ്ണ ഒഴിക്കാം. ചൂടാകുമ്പോൾ കടുക് ചേർക്കാം. ശേഷം മിക്സ് ചെയ്ത തേങ്ങാ കൂട്ട് ചേർക്കാം. പച്ചമണം മാറുന്നിടം വരെ ഇളക്കി കൊടുക്കാം. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന അയലയും ചേർത്ത് നന്നായി 5 മിനിറ്റോളം ഇളക്കാം. ചോറിന് വിളമ്പാം രുചിയൂറും അയലത്തോരൻ.
English Summary: Easy Fish Recipe