പോഷകഗുണങ്ങൾ ഒട്ടേറെ ഉള്ളതും, പൊട്ടാസ്യം മഗ്‌നീഷ്യം, ഫോളേറ്റ്, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ ഒട്ടേറെ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നവുമാണ് ചെറുപയറും കടലയും പരിപ്പുവർഗ്ഗങ്ങളുമെല്ലാം. എന്നാൽ, ഗ്യാസ്, വയറുവേദന തുടങ്ങി ഒട്ടേറെ ദഹനപ്രശ്നങ്ങൾ ഇവ കഴിക്കുന്നവരിൽ കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകഗുണങ്ങൾ ഒട്ടേറെ ഉള്ളതും, പൊട്ടാസ്യം മഗ്‌നീഷ്യം, ഫോളേറ്റ്, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ ഒട്ടേറെ  ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നവുമാണ് ചെറുപയറും കടലയും പരിപ്പുവർഗ്ഗങ്ങളുമെല്ലാം. എന്നാൽ, ഗ്യാസ്, വയറുവേദന തുടങ്ങി ഒട്ടേറെ ദഹനപ്രശ്നങ്ങൾ ഇവ കഴിക്കുന്നവരിൽ കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം തടയാനായാൽ എപ്പോൾ വേണമെങ്കിലും ഇവ കഴിക്കാനാകും. ഭാഗ്യവശാൽ ഇത്തരം ബുദ്ധിമുട്ടുകൾ തടയാനായി ഒട്ടേറെ മാർഗങ്ങൾ ഉണ്ട്. ഇവയിൽ ധാരാളം ലയിക്കുന്ന നാരുകൾ ഉണ്ട്. ഇവ മെച്ചപ്പെട്ട ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും എൽഡിഎൽ(മോശം കൊളസ്ട്രോൾ) അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു.

ADVERTISEMENT

ഈ ഡയറ്ററി ഫൈബർ വൻകുടലിൽ എത്തിയാൽ, അത് അവിടെ വസിക്കുന്ന ചെയ്യുന്ന ബാക്ടീരിയകളാൽ പുളിപ്പിക്കപ്പെടുന്നു. ഈ പ്രക്രിയയുടെ ഉപോൽപ്പന്നമാണ് ഗ്യാസ്. വലിയ അളവിൽ നാരുകൾ കഴിക്കുന്നത് വയറിളക്കം, വയറുവേദന, അസ്വസ്ഥത എന്നിവയുൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങൾക്കും വഴിവയ്ക്കും.

പാചകം ചെയ്യും മുൻപ് ചെറുപയറും കടലയും മറ്റും കുതിർക്കുന്നത് ഇവയിലെ റാഫിനോസിന്റെ അളവ് ഗണ്യമായി കുറയ്ക്കും. കൂടാതെ, ബീൻസ്, മറ്റ് പയർവർഗ്ഗങ്ങൾ എന്നിവയുടെ ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ആൽഫ ഗാലക്റ്റോസിഡേസ് അടങ്ങിയ സപ്ലിമെന്റുകൾ വൈദ്യനിർദ്ദേശപ്രകാരം ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

ADVERTISEMENT

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഒറ്റയടിക്ക് ഇത്തരം ഭക്ഷണസാധനങ്ങൾ ഒരുപാട് കഴിക്കാൻ പാടില്ല എന്നതാണ്. ദിവസേന കഴിക്കണം എന്നുണ്ടെങ്കിൽ അളവ് പതിയെപ്പതിയെ വർധിപ്പിച്ചു കൊണ്ടു വരുന്നതാണ് സുരക്ഷിതം.

∙പയറും പപ്പായയും കറിയാക്കാം

∙പയർ– അരകപ്പ്

ADVERTISEMENT

∙പപ്പായ– പകുതി പച്ചയായത്

∙തേങ്ങ അരകപ്പ്

∙ഉപ്പ് – ആവശ്യത്തിന്

∙മഞ്ഞപൊടി–കാൽ സ്പൂൺ

∙പച്ചമുളക്– 2 എണ്ണം

∙ജീരകം– കാൽ സ്പൂൺ

ചെറുപയർ  നന്നായി കഴുകി തലേന്ന് കുതിർക്കാൻ വെള്ളത്തിലിട്ട് വയ്ക്കാം. രാവിലെ കുക്കറിൽ 1 വിസിലിലോ അല്ലെങ്കിൽ ചുവട് കട്ടിയുള്ള പാത്രത്തിലോ വെള്ളം ചേർത്ത് വേവിക്കാം. കുതിർത്തതിനാൽ പെട്ടെന്ന് വെന്തു കിട്ടും. കുക്കറിലെങ്കിൽ പപ്പായയും ചെറിയ കഷ്ണങ്ങളാക്കി പയറിന്റെ കൂ‌െട ചേർക്കാം. ആവശ്യത്തിനുള്ള ഉപ്പും രണ്ട് പച്ചമുളക് കീറിയും ഇ‌ടാം. വിസിൽ വന്നു കഴിയുമ്പോൾ ഗ്യാസ് നിർത്താം. അരമുറി തേങ്ങയും ഇത്തിരി ജീരകവും കാൽ സ്പൂൺ മഞ്ഞപൊടിയും ചേർത്ത് മിക്സിയിൽ അരച്ചെ‌ടുക്കാം. വെന്ത പയറും പപ്പായയും ചേർന്നതിലേക്ക് അരച്ച തേങ്ങയും ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉണക്കമുളകും പൊട്ടിച്ച് 

കറിയിലേക്ക് ചേർക്കാം. ചോറിന്റെ കൂടെ കഴിക്കാം രുചിയൂറും പയർ കറി.

English Summary: Does eating rajma and chole make you feel gassy? Here’s why