മീൻകറി ഇത്ര പെട്ടന്നോ? നാവിൽ കപ്പലോടും രുചി!
മുളകിട്ട മീൻകറിയുടെ രുചി ഒന്നു വേറെ തന്നെയാണ്. ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും എല്ലാം എണ്ണയിൽ വഴറ്റിയെടുത്ത് മസാല കൂട്ടിൽ വെന്തുവേവുന്ന മീൻകറിയ്ക്ക് സ്വാദേറും. ഇനി ഇതിലും എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ രുചിയൂറും മീൻ കറി തയാറാക്കാം. ഏതു മീൻ വേണമെങ്കിലും എടുക്കാം. ഇവിടെ ഉപയോഗിച്ചത് മത്തിയാണ്.

മുളകിട്ട മീൻകറിയുടെ രുചി ഒന്നു വേറെ തന്നെയാണ്. ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും എല്ലാം എണ്ണയിൽ വഴറ്റിയെടുത്ത് മസാല കൂട്ടിൽ വെന്തുവേവുന്ന മീൻകറിയ്ക്ക് സ്വാദേറും. ഇനി ഇതിലും എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ രുചിയൂറും മീൻ കറി തയാറാക്കാം.
ഏതു മീൻ വേണമെങ്കിലും എടുക്കാം. ഇവിടെ ഉപയോഗിച്ചത് മത്തിയാണ്. ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കണം. മൺചട്ടിയിലേക്ക് ഒന്നര ടീസ്പൂൺ മുളക്പ്പൊടിയും (കശ്മീരി ആണെങ്കിൽ നല്ലത്) ഒരു സ്പൂൺ കുരുമുളക് പൊടിയും ഒരു ടേബിൾ സ്പൂൺ മഞ്ഞപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഉലുവ പൊടിയും ചേർക്കാം. അതിലേക്ക് ആവശ്യമായ വെള്ളവും ഒരു തക്കാളി അരിഞ്ഞതും ഒരു സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കുടുംപുളിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.
ശേഷം നല്ല തീയിൽ അടുപ്പിൽ വയ്ക്കാം. രണ്ടു മൂന്നു മിനിറ്റ് നന്നായി തിളപ്പിക്കണം, എന്നിട്ട് മീൻ കഷ്ണങ്ങൾ ചേർക്കാം. നന്നായി വെന്ത് പാകമാകുമ്പോൾ അതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ചട്ടി ചുറ്റിച്ച് കൊടുക്കാം. നന്നായി കുറുകി വരുമ്പോൾ തീ അണയ്ക്കാം. രുചിയൂറും മീൻ കറി റെഡി. കപ്പ വേവിച്ചതിനും ചോറിനും സൂപ്പറാണിത്.
English Summary: Easy Kerala Fish Curry Recipe