പ്രത്യേകം ശ്രദ്ധിക്കാം! പപ്പായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ പോഷകസമൃദ്ധമായ ഒരു ഫലവര്‍ഗ്ഗമാണ് പപ്പായ. വളരെക്കുറഞ്ഞ അളവില്‍ മാത്രം പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് വരെ പപ്പായ കഴിക്കാം. കൂടാതെ, സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണെന്ന്

വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ പോഷകസമൃദ്ധമായ ഒരു ഫലവര്‍ഗ്ഗമാണ് പപ്പായ. വളരെക്കുറഞ്ഞ അളവില്‍ മാത്രം പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് വരെ പപ്പായ കഴിക്കാം. കൂടാതെ, സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്.
ഇത്രയേറെ ഗുണഗണങ്ങള്‍ ഉണ്ടെങ്കിലും പപ്പായ കഴിക്കുമ്പോള്‍ കൂടെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങളുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
പാലും പാലുൽപ്പന്നങ്ങളും
പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് പാലിലും പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പ്രോട്ടീനുകളുടെ ദഹനത്തെ തടസ്സപ്പെടുത്തും. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്കോ വയറുവേദനയിലേക്കോ നയിച്ചേക്കാം. അതിനാല്‍ പപ്പായ കഴിക്കുന്നതിന് തൊട്ടുമുമ്പോ ശേഷമോ, പാലോ പാലുൽപ്പന്നങ്ങളോ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പച്ച പപ്പായ
പഴുത്ത പപ്പായ സാധാരണയായി കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, പച്ചയോ പഴുക്കാത്തതോ ആയ പപ്പായയിൽ ഉയർന്ന അളവിലുള്ള പപ്പെയ്‌നും ലാറ്റക്‌സും അടങ്ങിയിട്ടുണ്ട്, ഇത് വയറുവേദന, വയറിളക്കം, ഗർഭിണികളില്‍ സങ്കോചം എന്നിവയ്ക്ക് കാരണമാകാം.
മത്സ്യം
മത്സ്യം അല്ലെങ്കിൽ സമുദ്രവിഭവങ്ങൾക്കൊപ്പം പപ്പായ കഴിക്കുന്നത് ചില വ്യക്തികളിൽ അലർജിക്ക് കാരണമായേക്കാം എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഫിഷ്-പപ്പായ സിൻഡ്രോം എന്നറിയപ്പെടുന്നു, ചൊറിച്ചിൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്‍റെ ഭാഗമായി കാണാറുണ്ട്. സീഫുഡ് അലർജി ഉള്ളവര്‍ പപ്പായ മത്സ്യത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഉയർന്ന പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ
പപ്പായയിലെ പപ്പൈൻ, ചുവന്ന മാംസം, ചിക്കൻ, മുട്ട എന്നിവ പോലുള്ള ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളുടെ ദഹനത്തെ തടസ്സപ്പെടുത്തും, ഇത് ദഹനപ്രശ്നങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും നയിച്ചേക്കാം എന്നതിനാല്‍ പപ്പായക്കൊപ്പം ഉയർന്ന പ്രോട്ടീനുള്ള ഇത്തരം ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
രുചിയൂറും പപ്പായയും പയറും കറി
ചെറുപയറാണ് ഉത്തമം. പപ്പായയും ചെറുപയറും ചേർന്ന കറി ചോറിന് നല്ലതാണ്. കുട്ടികൾക്കും ഇഷ്ടമാകും. ചെറുപയർ ഒരുപിടി തലേന്ന് വെള്ളത്തിലിടാം. രാവിലെ ആകുമ്പോഴേക്കും കുതിർന്ന് കിട്ടും. പച്ച പപ്പായ തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കാം. ചട്ടി അടുപ്പിൽ വച്ച് ചെറുപയറും പപ്പായയും രണ്ടു പച്ചമുളക് കീറിയതും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് അടച്ച് വയ്ക്കാം. കുതിർന്ന പയറായതിനാൽ പെട്ടെന്ന് വെന്തുകിട്ടും. ശേഷം ഒരു മുറി തേങ്ങ ചിരകിയതും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും 2 ചെറിയ ഉള്ളിയും ഒരു നുള്ള് ജീരകവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പയറും പപ്പായയും നല്ലതായി വെന്തു ഒടഞ്ഞു വരുമ്പോൾ തേങ്ങയുടെ അരപ്പ് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി തിളപ്പിച്ചെടുക്കാം. ചെറുപയറും പപ്പായയും അരപ്പും കൂടി യോജിപ്പിച്ചെടുക്കാം. തീ അണയ്ക്കാം. മറ്റൊരു പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ചൂടാകുമ്പോൾ കടുകും ഉണക്കമുളകും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. രുചിയൂറും ചെറുപയർ കറി റെഡി.
English Summary: Avoid Eating These Foods Along With Papaya