കപ്പൽ കയറി വന്നപ്പോൾ കപ്പപോലും വിചാരിച്ചു കാണില്ല, ഇത്രയും വിഐപി ആകുമെന്ന്!
ആവിപറക്കുന്ന ചെണ്ടമുറിയൻ കപ്പ ഒരെണ്ണം എടുത്തു കാന്താരിയും ഉള്ളിയും വെളിച്ചെണ്ണയും ചേർത്തരച്ച ചമ്മന്തിയിൽ മുക്കി രുചിച്ചു നോക്കുന്ന ആരും പറഞ്ഞുപോകും...ഓ..എന്നാ ഐറ്റമാ...!. ‘കപ്പൽ കയറി വന്നപ്പോൾ കപ്പപോലും വിചാരിച്ചു കാണില്ല, ഇത്രയും വിഐപി ആകുമെന്ന്. പട്ടിണി മാറ്റാൻ ഒന്നര നൂറ്റാണ്ട് മുൻപു

ആവിപറക്കുന്ന ചെണ്ടമുറിയൻ കപ്പ ഒരെണ്ണം എടുത്തു കാന്താരിയും ഉള്ളിയും വെളിച്ചെണ്ണയും ചേർത്തരച്ച ചമ്മന്തിയിൽ മുക്കി രുചിച്ചു നോക്കുന്ന ആരും പറഞ്ഞുപോകും...ഓ..എന്നാ ഐറ്റമാ...!. ‘കപ്പൽ കയറി വന്നപ്പോൾ കപ്പപോലും വിചാരിച്ചു കാണില്ല, ഇത്രയും വിഐപി ആകുമെന്ന്. പട്ടിണി മാറ്റാൻ ഒന്നര നൂറ്റാണ്ട് മുൻപു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കപ്പ ഇന്ന് ഏതുവിരുന്നിലും താരമാണ്. കപ്പയും മീൻകറിയുമെന്ന നിത്യഹരിത കോംബോ മുതൽ പാൽക്കപ്പ വരെയായി എത്രയെത്ര രുചിക്കൂട്ടുകൾ. കേരളത്തിലെ നാട്ടിൻപുറങ്ങളിലെ പലതരം കപ്പകളെ പരിചയപ്പെടാം.
റൊട്ടിക്കപ്പ: ഇളം മഞ്ഞ കളർ, നല്ല വിളവ്, (ഒരു മൂടിൽ നിന്ന് 25 കിലോ വരെ ), വലുപ്പം വയ്ക്കും, നല്ല രുചി.
ശ്രീരാമൻ: നല്ല വിളവ്, പച്ചയ്ക്കും വാട്ടിനും ഉത്തമം. നടുമ്പോൾ അകലം വേണം.
മലബാർ: പൊക്കം വയ്ക്കും, കിഴങ്ങ് കുറവായിരിക്കും, നല്ല രുചി.
വെള്ളായണി: 8 മാസം കാലാവധി, തട്ടായിട്ടു വളരും, കുറച്ചു സ്ഥലംമതി, ഇളം കയ്പുണ്ടാകും.
പത്തെട്ട്: കയ്പുണ്ട്, നല്ല നൂറുണ്ട്, 10 കിലോ വാട്ടിയാൽ 8 കിലോ കിട്ടും, നല്ല വിളവ്.
ഡയബറ്റിക്: രുചി കുറവ്, കുറച്ച് അകലം മതി, നൂറുണ്ടാകില്ല, വിളവു കുറവ്.
ചുള്ളിപ്പടപ്പൻ: പടർന്നു കിടക്കും, അകലം കൂടുതൽ വേണം, രുചിയുണ്ട്, പച്ചയ്ക്കും നല്ലത്.
വെള്ള ആര്യൻ: വാട്ടുന്നതിന് ഉത്തമം, നല്ല വിളവ് .
എച്ച് 97: ഇടത്തരം ശാഖയും മൊസൈക് രോഗത്തിനെതിരെ പ്രതിരോധ ശക്തിയുമുള്ള ഇനം. മൂപ്പ് 10 മാസം, അന്നജത്തിന്റെ അളവ് 30%.
ശ്രീവിശാഖം: ഇടത്തരം ശാഖ, മഞ്ഞ നിറത്തിൽ കിഴങ്ങ്, 10 മാസം മൂപ്പുള്ള ഇനം, രോഗത്തെ ചെറുക്കും.
ശ്രീസഹ്യ: നന്നായി ശാഖയുണ്ടാകും, 10 മാസം മൂപ്പ്, അന്നജത്തിന്റെ അളവ് 30%.
ശ്രീപ്രകാശ്: 7 മാസം മൂപ്പ്, വിളവ് ഒരു ഹെക്ടറിൽ നിന്നു 30–40 ടൺ.
ശ്രീജയ: 7 മാസം മൂപ്പ്, അന്നജത്തിന്റെ അളവ് 24– 27 % മാത്രം.
ശ്രീവിജയ: 6–7 മാസം മൂപ്പ്, മികച്ച സ്വാദ്.
ശ്രീഹർഷ: 10 മാസം മൂപ്പ്, സ്വാദുള്ള ഇനം, ചവർപ്പ് ഒട്ടുമില്ല. അന്നജത്തിന്റെ അളവ് (34 – 36%)കൂടുതലായതിനാൽ ഉണക്കുകപ്പ ഉണ്ടാക്കാൻ അനുയോജ്യം.
ശ്രീരേഖ: 10 മാസം മൂപ്പ്, സങ്കരയിനം, സ്വാദ് കൂടുതൽ.
ശ്രീപ്രഭ: 10 മാസം മൂപ്പ്, അന്നജം 26.5%.
ശ്രീരക്ഷ, ശ്രീപവിത്ര എന്നീ മേൽത്തരം ഇനങ്ങളും ഇതേ നിലവാരം പുലർത്തുന്നു.
തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഇനങ്ങളാണ് ഇവയെല്ലാം.ആമ്പക്കാടൻ, പുല്ലാടൻ, അരിമുറിയൻ, നിധി, കൽപക, വെള്ളായണി ഹ്രസ്വ, വാഴക്കപ്പ, ചേനക്കപ്പ, നീലക്കപ്പ, ആനക്കൊമ്പൻ, മലയൻ ഫോർ, തൊടലി മുള്ളൻ, കാരിമുള്ളൻ, പെരുമുള്ളൻ, സിഒ1സിഒ2, സിലോൺ കപ്പ, എച്ച്165, ഏത്തക്കപ്പ തുടങ്ങിയവയും ഗവേഷണത്തിലൂടെ വികസിപ്പിച്ച കപ്പ ഇനങ്ങളാണ്.
വിവരങ്ങൾക്കു കടപ്പാട്:
പ്രവീൺ ജോൺ
കൃഷി ഓഫിസർ,
പള്ളിക്കത്തോട്
English Summary: Best Recipes with Tapioca