എണ്ണപലഹാരങ്ങളിൽ കുട്ടികൾക്കടക്കം മിക്കവർക്കും പ്രിയമുള്ളതാണ് ഉഴുന്നുവട. ഇനി മധുരമൂറുന്ന വട ആയാലോ? വടയുടെ ആകൃതിയാണെങ്കിലും ഉഴുന്നില്ലാതെ രുചിയൂറും പലഹാരം തയാറാക്കാം. ഇതിലെ താരം പഴുത്ത ഏത്തപ്പഴമാണ്. വളരെ എളുപ്പത്തിൽ ഈ മധുരവട എങ്ങനെ തയാറാക്കാമെന്ന് നോക്കാം. മലയാളരുചി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണപലഹാരങ്ങളിൽ കുട്ടികൾക്കടക്കം മിക്കവർക്കും പ്രിയമുള്ളതാണ് ഉഴുന്നുവട. ഇനി മധുരമൂറുന്ന വട ആയാലോ? വടയുടെ ആകൃതിയാണെങ്കിലും ഉഴുന്നില്ലാതെ രുചിയൂറും പലഹാരം തയാറാക്കാം. ഇതിലെ താരം പഴുത്ത ഏത്തപ്പഴമാണ്. വളരെ എളുപ്പത്തിൽ ഈ മധുരവട എങ്ങനെ തയാറാക്കാമെന്ന് നോക്കാം. മലയാളരുചി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇൗ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.

രണ്ട് ഏത്തപ്പഴം ആവിയിൽ പുഴുങ്ങി എടുക്കാം. അതിലെ നാരുകൾ കളഞ്ഞ് നന്നായി ഉടച്ചെടുക്കാം. അതിലേക്ക് അരകപ്പ് തേങ്ങ ചിരകിയതും ഒരു ടീസ്പൂൺ എലയ്ക്കാപ്പൊടിയും ഒരു ടീസ്പൂൺ ജീരകവും ഒരു നുള്ള് ബേക്കിങ് സോഡയും ചേർക്കാം. കൂടാതെ നാലു സ്പൂൺ ശർക്കരയോ പഞ്ചസാരയോ ചേർക്കണം. എല്ലാംകൂടി നന്നായി യോജിപ്പിക്കണം. 

ADVERTISEMENT

കാൽകപ്പ് ഗോതമ്പുപൊടിയും ചേർത്ത് കുഴയ്ക്കണം. ഒരു തുള്ളി വെള്ളം പോലും ചേർക്കേണ്ടതില്ല. ഏത്തപ്പഴത്തിന്റെ നനവിൽ നല്ല പരുവത്തിന് കുഴച്ചെടുക്കാം. ശേഷം ഉഴുന്നവടയുടെ രൂപത്തിൽ നടുക്ക് ദ്വാരമിട്ട് ചൂടു വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം. ഇളം ബ്രൗൺ നിറം ആകുന്നിടം വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കാം. നല്ല അടിപൊളി രുചിയാണ് ഈ മധുരവടയ്ക്ക്. നാലുമണി പലഹാരമായി കുട്ടികൾക്കും നൽകാം. 

ADVERTISEMENT

English Summary: Sweet vada Recipes