പീത്‍സ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇറ്റാലിയന്‍ വിഭവമാണെങ്കിലും, നമ്മുടെ നാട്ടുകാര്‍ക്കും പീത്‍സയില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. ജങ്ക് ഫുഡ് ആണെങ്കിലും പീത്‍സയെ എങ്ങനെയാണ് അങ്ങ് വിട്ടു കൊടുക്കുക! വീട്ടില്‍ പിള്ളേരൊക്കെ വാശി പിടിച്ചു കരയുമ്പോള്‍ എപ്പോഴും പീത്‍സ വാങ്ങിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീത്‍സ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇറ്റാലിയന്‍ വിഭവമാണെങ്കിലും, നമ്മുടെ നാട്ടുകാര്‍ക്കും പീത്‍സയില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. ജങ്ക് ഫുഡ് ആണെങ്കിലും പീത്‍സയെ എങ്ങനെയാണ് അങ്ങ് വിട്ടു കൊടുക്കുക! വീട്ടില്‍ പിള്ളേരൊക്കെ വാശി പിടിച്ചു കരയുമ്പോള്‍ എപ്പോഴും പീത്‍സ വാങ്ങിച്ചു കൊടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പയറ്റാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. കാണാന്‍ നല്ല ഭംഗിയുള്ള ക്യൂട്ട് പീത്‍സ കപ്പില്‍ ഉണ്ടാക്കികൊടുക്കാം. 

ADVERTISEMENT

പ്രശസ്ത ഷെഫ് ആയ കുനാല്‍ കപൂര്‍ ആണ് ഈയൊരു ഇന്‍സ്റ്റന്‍റ്  പീത്‍സ റെസിപ്പി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. ഇതിനായി ആദ്യം കുറച്ച് ബ്രെഡ്‌ എടുത്ത് മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം ബട്ടര്‍ ഇട്ടു ഉരുക്കി, അതിലേക്ക് ആദ്യം കുറച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് വഴറ്റുക. തുടര്‍ന്ന് ഇതിലേക്ക് പൊടിച്ചു വച്ച ബ്രെഡ്‌ ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.

വിഡിയോ കാണാം

ADVERTISEMENT

ടോപ്പിംഗിനായി, മഞ്ഞ, ചുവപ്പ്, പച്ച കാപ്സിക്കം, വെളുത്ത ഉള്ളി എന്നിവ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക.കുറച്ച് ഇറ്റാലിയന്‍ സീസണിംഗ് ഇതിനു മുകളിലേക്ക് വിതറുക. ഇതിലേക്ക് ടൊമാറ്റോ സോസ് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു കപ്പെടുത്ത് അതിലേക്ക് ആദ്യം ബ്രെഡ്‌ പൊടി ഇടുക. ഇതിനു മുകളിലായി ടോപ്പിംഗ് മിക്സ് ഇടുക. അതിനു മുകളില്‍ അരിഞ്ഞ ചീസ് വിതറുക. ഇത് സ്പൂണ്‍ കൊണ്ട് നന്നായി അമര്‍ത്തുക. ഇങ്ങനെ രണ്ടു ലെയര്‍ നിറയ്ക്കുക. ഈ കപ്പ്‌ കുറച്ചു നേരം മൈക്രോവേവില്‍ വയ്ക്കുക. പുറത്തെടുക്കുമ്പോള്‍ കപ്പ് പിസ റെഡി. വൈകുന്നേരം സ്കൂള്‍ വിട്ടു വരുമ്പോള്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ നല്ലൊരു വിഭവമാണിത്.

English Summary:  Cup Pizza Recipe