പോഷകഗുണങ്ങളുടെ കലവറയാണ് ചോളം അഥവാ കോണ്‍. വിറ്റാമിൻ സിയാൽ സമ്പന്നമായ ഈ ധാന്യവിള, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു. കണ്ണിന്‍റെ ആരോഗ്യത്തിനും തിമിരത്തിലേക്ക് നയിക്കുന്ന ലെൻസ് കേടുപാടുകൾ തടയാനും സഹായിക്കുന്ന കരോട്ടിനോയിഡുകളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകഗുണങ്ങളുടെ കലവറയാണ് ചോളം അഥവാ കോണ്‍. വിറ്റാമിൻ സിയാൽ സമ്പന്നമായ ഈ ധാന്യവിള, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു. കണ്ണിന്‍റെ ആരോഗ്യത്തിനും തിമിരത്തിലേക്ക് നയിക്കുന്ന ലെൻസ് കേടുപാടുകൾ തടയാനും സഹായിക്കുന്ന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. മാത്രമല്ല, വളരെയധികം രുചികരവുമാണ് കോണ്‍.

ADVERTISEMENT

ചൂടോടെ ഊതിയൂതിക്കുടിക്കാന്‍, ഒരു അടിപൊളി ക്രീമി കോണ്‍ സൂപ്പിന്‍റെ റെസിപ്പിയാണ് ഇനി പറയുന്നത്. 

സൂപ്പിനുള്ള ചേരുവകൾ

ADVERTISEMENT

2 ചോളം

2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ

1 ടേബിൾസ്പൂൺ അരിഞ്ഞ വെളുത്തുള്ളി

1 ടീസ്പൂൺ തൈം

ADVERTISEMENT

1 ടേബിൾസ്പൂൺ സെലറി തണ്ട്

1/4 കപ്പ് ഉള്ളി, അരിഞ്ഞത്

1 കപ്പ് ഉരുളക്കിഴങ്ങ്

4 കപ്പ് വെള്ളം അല്ലെങ്കിൽ സ്റ്റോക്ക്

2 ടീസ്പൂൺ ഉപ്പ്

1 ടീസ്പൂൺ കറുത്ത കുരുമുളക്

¼ കപ്പ് ബദാം പാൽ

ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ ചോളം മണികളായി ഉതിര്‍ത്തെടുക്കുക. എന്നിട്ട് ഒരു പാനില്‍ ഒലിവ് എണ്ണ ചൂടാക്കി അതിലേക്ക്, വെളുത്തുള്ളി സെലറി,ഉള്ളി, തൈം എല്ലാം കൂടിയിട്ടു വഴറ്റുക. ഇതിലേക്ക് കോണ്‍ മണികള്‍ ഇടുക. ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഇതിലേക്ക് 4 കപ്പ് വെള്ളം അല്ലെങ്കിൽ സ്റ്റോക്ക് ഒഴിച്ച ശേഷം ഉപ്പും കുരുമുളകും ഇടുക. അരിഞ്ഞെടുത്ത കോണിന്‍റെ നടുഭാഗം രണ്ടു കഷ്ണങ്ങളാക്കി ഇതില്‍ ഇട്ട ശേഷം മൂടി വയ്ക്കുക.വെന്ത ശേഷം ഈ നടുഭാഗം എടുത്ത് കളയുക. എന്നിട്ട് ഇതിലേക്ക് ¼ കപ്പ് ബദാം പാൽ ഒഴിക്കുക. തണുത്ത ശേഷം ഇത് മിക്സിയില്‍ ഇട്ടോ ഹാന്‍ഡ്‌ മിക്സര്‍ ഉപയോഗിച്ചോ നന്നായി അടിച്ചെടുക്കുക. ക്രീമി കോണ്‍ സൂപ്പ് റെഡി.

English Summary: Creamy Corn Soup