തടി കുറയ്ക്കാൻ പാടുപെടുന്നവരാണോ? കൃത്യമായ വർക്കൗട്ടും ആഹാരക്രമീകരണവും ഉണ്ടെങ്കിൽ ആരോഗ്യകരമായി തന്നെ വണ്ണം കുറയ്ക്കാം. എല്ലാം വാരിവലിച്ച് കഴിക്കാതെ ഭക്ഷണകര്മത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജോലിതിരക്കുകൾക്കിടയിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും എന്നാൽ തടികുറക്കാൻ പറ്റുന്നതുമായ ഹെൽത്തി ഫൂഡ് അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടി കുറയ്ക്കാൻ പാടുപെടുന്നവരാണോ? കൃത്യമായ വർക്കൗട്ടും ആഹാരക്രമീകരണവും ഉണ്ടെങ്കിൽ ആരോഗ്യകരമായി തന്നെ വണ്ണം കുറയ്ക്കാം. എല്ലാം വാരിവലിച്ച് കഴിക്കാതെ ഭക്ഷണകര്മത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജോലിതിരക്കുകൾക്കിടയിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും എന്നാൽ തടികുറക്കാൻ പറ്റുന്നതുമായ ഹെൽത്തി ഫൂഡ് അറിയാം. ഒായിലുമൊന്നു ചേർക്കാതെ ഞൊടിയിടയിൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾ.

ADVERTISEMENT

1.ടേസ്റ്റി സാലഡ്

ചേരുവകൾ

ADVERTISEMENT

വേവിച്ച വെള്ളക്കടല - 120 ഗ്രാം

ഉള്ളി-40 ഗ്രാം

തക്കാളി - 40 ഗ്രാം

കുക്കുമ്പർ-70 ഗ്രാം

ADVERTISEMENT

തൈര്-20 ഗ്രാം

മല്ലിയില

പുതിന ഇല

പച്ചമുളക്

ഉപ്പ്

വെള്ളക്കടല പുഴുങ്ങിയതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും കുക്കുമ്പറും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പുതിനയുടെയും മല്ലിയിലയുടെയും രുചി ഇഷ്ടമുള്ളവർ മല്ലിയിലയും പുതിനയും അൽപം തൈരും പച്ചമുളകും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ഈ അരപ്പ് വെള്ളക്കടലയുടെ കൂട്ടിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച് കഴിക്കാം. ബ്രേക്ക്ഫസ്റ്റായും വൈകിട്ടത്തെ ഭക്ഷണമായും കഴിക്കാവുന്നതാണ്. വെള്ളക്കടലയ്ക്ക് പകരം മുളപ്പിച്ച ചെറുപയറും കടലയും ചേർക്കാവുന്നതാണ്.

2. സോയ - 50 ഗ്രാം

കടലമാവ് - 40 ഗ്രാം

ഉള്ളി - 40 ഗ്രാം

മല്ലി ഇല

വെളുത്തുള്ളി

മഞ്ഞൾ പൊടി

ഗരം മസാല

ഉപ്പ്

എണ്ണ - ആവശ്യത്തിന്

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് സോയ ചങ്ക്സ് ഇട്ട് 5 മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ഉൗറ്റി കളയാം. സോയ കഴുകി പിഴിഞ്ഞെടുക്കാം.

ചോപ്പറിൽ സോയ ചങ്ക്സ്, മല്ലിയില, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നന്നായി ചോപ്പ് ചെയ്തെടുക്കുക. ചെറുതായ ചോപ്പ് ചെയ്ത ഈ കൂട്ടിലേക്ക് ആവശ്യത്തിനുള്ള കടലമാവും ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കണം. തവ ചൂടാക്കി ചെറുതായി എണ്ണ തടവിയിട്ട് മാവ് പരത്തി കൊടുക്കാം. തിരിച്ചും മറച്ചുമിട്ട് വേവിച്ചെടുക്കാം. രുചിയൂറും അപ്പം റെഡി. 

English Summary: Healthy Weight Loss Recipes