ചോറിന് കറിയൊന്നുമില്ലേ? സിംപിളായി ഉണ്ടാക്കാം മോര് രസം
ചോറിന് കറിയെന്നുമില്ലേ, പെട്ടെന്ന് തയാറാക്കാം രുചിയൂറും വിഭവമായ മോര് രസം. മോരും രസവും ചേർന്ന രുചി എന്നു തന്നെ പറയാം. ഇതുമാത്രം മതി ചോറുണ്ണാൻ. ഈസിയായി ഉണ്ടാക്കാവുന്ന വെറൈറ്റി കറിയാണിത്. എങ്ങനെയെന്ന് നോക്കാം. ഈസി കുക്കിങ് െഎലൻഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് റെസിപ്പി പങ്കുവച്ചിരിക്കുന്നത്. തൈര്

ചോറിന് കറിയൊന്നുമില്ലേ, പെട്ടെന്ന് തയാറാക്കാം രുചിയൂറും വിഭവമായ മോര് രസം. മോരും രസവും ചേർന്ന രുചി എന്നു തന്നെ പറയാം. ഇതുമാത്രം മതി ചോറുണ്ണാൻ. ഈസിയായി ഉണ്ടാക്കാവുന്ന വെറൈറ്റി കറിയാണിത്. എങ്ങനെയെന്ന് നോക്കാം. ഈസി കുക്കിങ് െഎലൻഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് റെസിപ്പി പങ്കുവച്ചിരിക്കുന്നത്.
തൈര് നന്നായി ഉടച്ചെടുത്ത് വയ്ക്കാം. വേണമെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. വെളുത്തുള്ളിയും നല്ല ജീരകവും കുരുമുളകും പച്ച മുളകും നന്നായി ചതച്ചെടുക്കണം. ചട്ടി അടുപ്പിൽ വയ്ക്കാം. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉണക്കമുളകും കറുവേപ്പിലയും ചേർക്കണം. ശേഷം ചതച്ചെടുത്ത കൂട്ട് ചേർത്ത് നന്നായി വഴറ്റണം.
അതിലേക്ക് തൈരും ആവശ്യത്തിനുള്ള ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി ചൂടാക്കണം. തിളച്ചു പോകരുത്. മല്ലിയിലയുടെ മണവും രുചിയും ഇഷ്ടമുള്ളവർക്കും അതും ചേർത്ത് കൊടുക്കാം. സിംപിളായി രുചിയൂറും മോര് രസം തയാർ.
English Summary: Moru Rasam Recipe