ബിരിയാണിയ്ക്ക് മാത്രമല്ല മുഖ സൗന്ദര്യം വർധിപ്പിക്കാനും സൂപ്പർ; ഉണങ്ങിയ പൂക്കൾ കൊണ്ട് റോസ്‌വാട്ടർ ഉണ്ടാക്കാം
പല ഭക്ഷ്യവസ്തുക്കളുടെയും ഒരു പ്രധാന ചേരുവയാണ് റോസ് വാട്ടര്‍. കേക്ക്, പേസ്ട്രി മുതലായ മധുരപലഹാരങ്ങള്‍ മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങളില്‍ ഇത് ഉപയോഗിച്ചു വരുന്നു. പാചകത്തിനു മാത്രമല്ല, മുഖത്തിടുന്ന ടോണര്‍ ആയും റോസ്‌വാട്ടർ ഉപയോഗിക്കാറുണ്ട്. ഇന്ന് വിപണിയില്‍ ഒട്ടേറെ ബ്രാന്‍ഡുകളുടെ റോസ് വാട്ടര്‍

പല ഭക്ഷ്യവസ്തുക്കളുടെയും ഒരു പ്രധാന ചേരുവയാണ് റോസ് വാട്ടര്‍. കേക്ക്, പേസ്ട്രി മുതലായ മധുരപലഹാരങ്ങള്‍ മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങളില്‍ ഇത് ഉപയോഗിച്ചു വരുന്നു. പാചകത്തിനു മാത്രമല്ല, മുഖത്തിടുന്ന ടോണര്‍ ആയും റോസ്‌വാട്ടർ ഉപയോഗിക്കാറുണ്ട്. ഇന്ന് വിപണിയില്‍ ഒട്ടേറെ ബ്രാന്‍ഡുകളുടെ റോസ് വാട്ടര്‍ ലഭ്യമാണ്. എന്നാല്‍ ഇത് കടയില്‍ നിന്നും വാങ്ങിക്കുന്നതിന് പകരം വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.അതിനായി, ഉണങ്ങിയ റോസാപ്പൂവിതളുകള്‍ കൊണ്ടും പുതിയ റോസാപ്പൂക്കള്‍ കൊണ്ടും റോസ് വാട്ടര്‍ ഉണ്ടാക്കുന്ന രീതികള്‍ അറിയാം.
1. ഉണങ്ങിയ റോസാപ്പൂക്കള്‍ കൊണ്ട് റോസ്‌വാട്ടർ ഉണ്ടാക്കുന്ന വിധം
ചേരുവകൾ
ഉണങ്ങിയ റോസാപ്പൂ ഇതളുകള്‍ - ഒരു കപ്പ്
വെള്ളം - 2 കപ്പ്
രണ്ടു ഗ്ലാസ് ജാറുകള്‍
ഒരു അരിപ്പ
തയാറാക്കുന്നവിധം
ഉണങ്ങിയ റോസാപ്പൂ ഇതളുകള്‍ ഒരു ഗ്ലാസ് ജാറില്‍ ഇടുക. പാചകത്തിനാണ് ഇത് ഉപയോഗിക്കുന്നതെങ്കില്‍, റോസ ഡമാസ്കീന, റോസ സെന്റിഫോളിയ, റോസ ഗല്ലിക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ റോസാപ്പൂക്കളുടെ ഇതളുകള്‍ വേണം ഉപയോഗിക്കാന്‍. ഈ ദളങ്ങള്‍ക്ക് മുകളിലേയ്ക്ക് ചൂടുള്ളതും എന്നാല്‍ തിളപ്പിക്കാത്തതുമായ വെള്ളം ഒഴിക്കുക. ഇതിനായി ബാക്ടീരിയ രഹിതമായ ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കാം. പാത്രം മൂടി ഒരു അരമണിക്കൂര്‍ വയ്ക്കുക. ഇത് നന്നായി തണുക്കട്ടെ, തണുത്തതിനു ശേഷം, രണ്ടാമത്തെ ജാറിലേക്ക് ഇത് അരിച്ചൊഴിക്കുക. ജാര്‍ നന്നായി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് മൂന്നുമാസം വരെ ഉപയോഗിക്കാം.
2. പുതിയ റോസാപ്പൂക്കള്‍ ഉപയോഗിച്ചും റോസ് വാട്ടര്‍ ഉണ്ടാക്കാം
ഏറ്റവും പുതിയതും സുഗന്ധമുള്ളതുമായ റോസാപ്പൂക്കള്‍ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. കീടനാശിനി രഹിത റോസാപ്പൂക്കൾ ഉപയോഗിക്കാൻ ശ്രമിക്കുക. മാത്രമല്ല, ഓരോ തരം റോസാപ്പൂവിനും ഓരോ തരം സുഗന്ധമായതിനാല്‍, ഒരേ ഇനത്തില്‍ ഉള്ള റോസാപ്പൂക്കള്‍ മാത്രം തിരഞ്ഞെടുക്കുക.റോസ ഡമാസ്കീന, റോസ സെന്റിഫോളിയ, റോസ ഗല്ലിക്ക എന്നിവ പോലുള്ള ഭക്ഷ്യയോഗ്യമായ റോസാപ്പൂക്കൾ ഉപയോഗിക്കാവുന്നതാണ്. അഴുക്ക്, പ്രാണികൾ, കീടനാശിനികൾ എന്നിവ ഒഴിവാക്കാൻ റോസ് നന്നായി കഴുകുന്നത് ഉറപ്പാക്കുക.
തയാറാക്കുന്നവിധം
ഏകദേശം രണ്ടു റോസാപ്പൂക്കളുടെ ഇതളുകള്‍ മാത്രം വേര്‍തിരിച്ച് എടുക്കുക. ഈ ദളങ്ങള്‍ ഒരു സോസ്പാനില്‍ വച്ച്, അതിനു മുകളിലായി വെള്ളം ഒഴിക്കുക. ഒരുപാട് വെള്ളം ഒഴിക്കരുത്. അങ്ങനെ ചെയ്‌താല്‍ റോസാപ്പൂക്കളുടെ സുഗന്ധം ഇല്ലാതാകും.ഏകദേശം രണ്ടു കപ്പോളം മതിയാകും. ഇതിലേക്ക് ഒരു ടീസ്പൂൺ വോഡ്ക ചേര്‍ത്താല്‍ കൂടുതൽ കാലം നിലനിൽക്കാന്‍ സഹായിക്കും ശേഷം, പാന്‍ ഒരു ലിഡ് കൊണ്ട് മൂടി ഇരുപതു മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഒരു ഗ്ലാസ് ജാറിലേക്ക് ഇത് അരിച്ചൊഴിക്കുക. തണുത്ത ശേഷം ഇത് ഫ്രിഡ്ജിലേക്ക് മാറ്റുക. ഇത് ഫ്രിഡ്ജിൽ ഏകദേശം 2-3 മാസം കേടുകൂടാതിരിക്കും.
English Summary: How to Make Rose Water at Home