ഒരു പക്ഷേ, ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങളില്‍ ഒന്നായിരിക്കും ബിരിയാണി. മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ ബിരിയാണി, പനീര്‍ ബിരിയാണി എന്നിങ്ങനെ ബിരിയാണികള്‍ പല തരമുണ്ട്. ബിരിയാണി ഏതായാലും അതിന്‍റെ രുചിക്ക് പിന്നില്‍ ഒരേയൊരു രഹസ്യമേയുള്ളൂ, അതാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പക്ഷേ, ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങളില്‍ ഒന്നായിരിക്കും ബിരിയാണി. മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ ബിരിയാണി, പനീര്‍ ബിരിയാണി എന്നിങ്ങനെ ബിരിയാണികള്‍ പല തരമുണ്ട്. ബിരിയാണി ഏതായാലും അതിന്‍റെ രുചിക്ക് പിന്നില്‍ ഒരേയൊരു രഹസ്യമേയുള്ളൂ, അതാണ്‌ ബിരിയാണി മസാല! മസാല നന്നായാല്‍ ബിരിയാണിയും നന്നായി എന്ന് പറയാം.

ADVERTISEMENT

ഉണ്ടാക്കുന്നതെന്തിനാ, വാങ്ങിയാല്‍ പോരേ?

പണ്ടൊക്കെ കല്യാണവീടുകളിലും മറ്റും, വീടുകളില്‍ തന്നെ പൊടിച്ചെടുത്ത മസാലക്കൂട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് മസാല പാക്കറ്റ് കടകളില്‍ എല്ലാം തന്നെ എളുപ്പത്തില്‍ ലഭ്യമാണ്. ഇവയ്ക്ക് രുചിയുണ്ടാകുമെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതാണെന്ന് പറയാനാവില്ല. വീട്ടിലുണ്ടാക്കുന്ന ബിരിയാണി മസാലയിൽ പ്രിസർവേറ്റീവോ അഡിറ്റീവുകളോ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല, അത് എപ്പോഴും ബിരിയാണിക്ക് ഒരു ഫ്രഷ്‌ രുചിയും നല്‍കുന്നു.

ബിരിയാണി മസാല എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം?

ADVERTISEMENT

ചേരുവകൾ

ADVERTISEMENT

1 ബേ ലീഫ് 

3 തക്കോലം

15 പച്ച ഏലക്ക (3 ഗ്രാം)

2-3 വരെ കറുത്ത ഏലയ്ക്ക (3 ഗ്രാം മസാല)

5-6 വരെ സിലോൺ കറുവപ്പട്ട കഷണങ്ങൾ (2 ഇഞ്ച് വീതം)

1 ടേബിൾ സ്പൂൺ ഗ്രാമ്പൂ (6-7 ഗ്രാം)

1½ ടേബിൾസ്പൂൺ പെരുംജീരകം (12 ഗ്രാം)

1 ടീസ്പൂൺ കുരുമുളക് (3 ഗ്രാം)

¼ കപ്പ് മല്ലി(18 ഗ്രാം)

2 ടേബിൾസ്പൂൺ ഷാഹി ജീര (16 ഗ്രാം)

1 ജാതിപത്രി

½ ടീസ്പൂൺ ജാതിക്ക

ചേരുവകള്‍ എല്ലാം ചെറുതായി റോസ്റ്റ് ചെയ്തെടുക്കുക. ഓരോന്നും വെവ്വേറെ റോസ്റ്റ് ചെയ്യുന്നതാണ് നല്ലത്. ശേഷം എല്ലാം കൂടി മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചെടുത്താല്‍ ബിരിയാണി മസാല റെഡി.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മികച്ച ബിരിയാണി മസാല ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് 

1. സുഗന്ധവ്യഞ്ജനങ്ങൾ പുതിയതും ഉയർന്ന നിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കുക.

2. ചേരുവകള്‍ എപ്പോഴും വറുത്ത് മാത്രം പൊടിക്കുക

3. ബിരിയാണി മസാല ഒന്നിച്ച് ഒരുപാട് ഉണ്ടാക്കി വയ്ക്കരുത്. അപ്പപ്പോള്‍ ചെറിയ ബാച്ചുകളായി ഉണ്ടാക്കുന്നതാണ് നല്ലത്

4. ബിരിയാണി മസാല ഉണ്ടാക്കിക്കഴിഞ്ഞാല്‍ സുഗന്ധം പുറത്തേയ്ക്ക് പോകാത്ത വിധത്തില്‍ നല്ല എയർടൈറ്റ് കണ്ടെയ്നറില്‍ സൂക്ഷിക്കുക.

English Summary: Biryani Masala Powder Recipe