നമ്മുടെ പ്രഭാതങ്ങളെ ഏറെ രുചികരമാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഉപ്പുമാവ്. നറുനെയ്യിൽ കടുക് പൊട്ടിച്ചു, കറിവേപ്പിലയും വറ്റൽ മുളകും ഉഴുന്ന് പരിപ്പും കൂടെ സവാളയും കാരറ്റുമൊക്കെ ചേർത്ത് തയാറാക്കുന്നതിന്റെ രുചിയൊന്നു വേറെ തന്നെയാണ്. പഴവും പപ്പടവും കൂടെയുണ്ടെങ്കിൽ ഉപ്പുമാവിന് ഗമയല്‍പം കൂടും. ഇങ്ങനെ തയാറാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ പ്രഭാതങ്ങളെ ഏറെ രുചികരമാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഉപ്പുമാവ്. നറുനെയ്യിൽ കടുക് പൊട്ടിച്ചു, കറിവേപ്പിലയും വറ്റൽ മുളകും ഉഴുന്ന് പരിപ്പും കൂടെ സവാളയും കാരറ്റുമൊക്കെ ചേർത്ത് തയാറാക്കുന്നതിന്റെ രുചിയൊന്നു വേറെ തന്നെയാണ്. പഴവും പപ്പടവും കൂടെയുണ്ടെങ്കിൽ ഉപ്പുമാവിന് ഗമയല്‍പം കൂടും. ഇങ്ങനെ തയാറാക്കി എടുക്കാൻ ചിലപ്പോൾ സമയം കുറച്ചു വേണ്ടി വരും. സമയമൊട്ടുമില്ല എന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കാനും പാടില്ല എന്നുള്ളവർക്കു വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപ്പുമാവ് തയാറാക്കിയെടുക്കാം. അതും ഏഴുമിനിട്ടിനുള്ളിൽ. ഒഴിവുള്ള ദിവസങ്ങളിൽ ഉപ്പുമാവിനുള്ള മിക്സ് തയാറാക്കി വച്ചാൽ മതി. അതുപയോഗിച്ചു ഇൻസ്റ്റന്റ് ആയി വളരെ പെട്ടെന്ന് തയാറാക്കിയെടുക്കാം. എങ്ങനെയെന്നല്ലേ?

ADVERTISEMENT

ഉപ്പുമാവ് മിക്സിന് ആവശ്യമുള്ള ചേരുവകൾ 

റവ - രണ്ട് കപ്പ് 

നെയ്യ് - രണ്ട് ടേബിൾ സ്പൂൺ 

ADVERTISEMENT

കടുക് - ഒരു ടീസ്പൂൺ

ഉഴുന്ന് പരിപ്പ് - ഒരു ടീസ്പൂൺ 

കടല പരിപ്പ് - അര ടീസ്പൂൺ 

അണ്ടിപ്പരിപ്പ് - കാൽ കപ്പ് 

ADVERTISEMENT

കറിവേപ്പില - രണ്ട് തണ്ട് 

വറ്റൽ മുളക് - മൂന്നോ നാലോ എണ്ണം 

ഉപ്പ് - ഒന്നര ടീസ്പൂൺ 

തയാറാക്കുന്ന വിധം 

റവ ഒരു നോൺസ്റ്റിക്ക് പാനിലിട്ടു മീഡിയം തീയിൽ വച്ച് എട്ടു മിനിറ്റ് നേരം നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക. ഇത് പാനിൽ നിന്നും മാറ്റിയതിനുശേഷം ചൂടാറുന്നതിനായി ഒരു പാത്രത്തിലേക്ക് മാറ്റാം. പാനിലേക്ക് നെയ്യൊഴിച്ച്, ചൂടായി വരുമ്പോൾ കടുക് ഇട്ടു പൊട്ടിയതിലേക്ക് ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, അണ്ടിപ്പരിപ്പ്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ നല്ലതുപോലെ മൂപ്പിക്കുക. ഇതിലേക്ക് റവയും ഉപ്പും ചേർത്തുകൊടുക്കാം. മൂന്നു മിനിറ്റ് നേരം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ അണയ്ക്കാം. ഡ്രൈഡ് വെജിറ്റബിൾസ് ഉണ്ടെങ്കിൽ ഈ സമയത്തു അതും ഇതിനൊപ്പം ചേർക്കാവുന്നതാണ്. നല്ലതുപോലെ തണുക്കുന്നതിനായി ഒരു പരന്ന പാത്രത്തിലേക്ക് മാറ്റികൊടുക്കണം. തണുത്തതിനു ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്. ഒന്നര മാസം വരെ കേടുകൂടാതെയിരിക്കും. 

ഇൻസ്റ്റന്റ് റവ ഉപ്പുമാവ് തയാറാക്കാൻ 

നേരത്തെ തയാറാക്കി വച്ചിരിക്കുന്ന റവ മിക്സ് അര കപ്പ് എടുക്കുക. അതിലേക്ക് ഒന്നേകാൽ കപ്പ് തിളച്ച വെള്ളവും കാൽ ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അടച്ചു വയ്ക്കാം. ഏഴ് - എട്ട് മിനിറ്റിനു ശേഷം തുറന്നെടുത്തു ചൂടോടെ കഴിക്കാവുന്നതാണ് ( ഒരാൾക്ക് കഴിക്കാനുള്ള അളവാണ് പറഞ്ഞിരിക്കുന്നത്). 

English Summary: Instant Upma mix Recipe