ദോശ മാവ് കൊണ്ട് പക്കാവടയോ! ഇതെങ്ങനെ?
നാലുമണിക്ക് ചായയുടെ കൂടെ എന്തെങ്കിലും കഴിക്കാൻ വേണം, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ്. രാവിലത്തെ ഇഡ്ഡലിയോ ദോശയോ അപ്പമോ മിച്ചം വന്നാലും നാലുമണിക്ക് അതു കഴിക്കാൻ മിക്കവർക്കും മടിയാണ്. ഒരു വെറൈറ്റി െഎറ്റം കുട്ടികൾക്കായി തയാറാക്കി നൽകിയാലോ? ഇടിയപ്പം പിഴിയുന്ന സേവനാഴിയിൽ ഇഡ്ഡലി

നാലുമണിക്ക് ചായയുടെ കൂടെ എന്തെങ്കിലും കഴിക്കാൻ വേണം, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ്. രാവിലത്തെ ഇഡ്ഡലിയോ ദോശയോ അപ്പമോ മിച്ചം വന്നാലും നാലുമണിക്ക് അതു കഴിക്കാൻ മിക്കവർക്കും മടിയാണ്. ഒരു വെറൈറ്റി െഎറ്റം കുട്ടികൾക്കായി തയാറാക്കി നൽകിയാലോ? ഇടിയപ്പം പിഴിയുന്ന സേവനാഴിയിൽ ഇഡ്ഡലി മാവ് ഒഴിച്ചാൽ എങ്ങനെയിരിക്കും, കണ്ണുതള്ളേണ്ട, പരുവത്തിന് മാവ് ചേർത്ത് എടുത്താൽ അടിപൊളി സ്നാക്ക് തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
രാവിലെ മിച്ചം വന്ന ദോശ മാവ് അര കപ്പ് എടുക്കാം. അതിലേക്ക് വറുത്ത ഇടിയപ്പപൊടിയും അര ടീസ്പൂൺ മുളക്പൊടിയും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴയ്ക്കാം. മാവ് ഒത്തിരി മുറുകിപോകാതെയും അയഞ്ഞ് പോകാതെയും നോക്കണം. ഇടിയപ്പം മാവ് പോലെ പരുവത്തിന് കുഴച്ചെടുക്കണം. ദോശമാവ് ആയതിനാൽ പക്കാവട നല്ല ക്രിസ്പിയായി വരും. ഇതിൽ കടലമാവ് ചേർക്കാത്തതു കൊണ്ട് തന്നെ വയറിന് അസിഡിറ്റി ഉണ്ടാകുമെന്ന ടെൻഷനും വേണ്ട. പക്കാവടയുടെ ചില്ല് ഇട്ട് സേവനാഴിയിൽ കുഴച്ച മാവ് ചേർക്കാം. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവ് പിഴിഞ്ഞ് വറുത്തുകോരിയെടുക്കാം. അടിപൊളി ക്രിസ്പി പക്കാവട റെഡി.
English Summary: Ribbon Pakoda with Idli Dosa Batter