കണ്ടാൽ തേങ്ങയരച്ച മീൻകറി പോലെ; തേങ്ങയും തേങ്ങാപാലും ചേര്‍ക്കാത്ത കുറുകിയ കറി ഉണ്ടാക്കാം
മുളകിട്ടും തേങ്ങയരച്ചുമെല്ലാം മീൻകറി ഉണ്ടാക്കാറുണ്ട്. ഈ രണ്ടും കറികളും ചോറിന് സൂപ്പറാണ്. അധികം എരിവ് വേണ്ട എന്നുള്ളവർ തേങ്ങയരച്ചാണ് മിക്ക മീനുകളും വയ്ക്കുന്നത്. എന്നാൽ ഇനി തേങ്ങയരക്കാതെയും അടിപൊളി രുചിയിൽ മീൻകറി തയാറാക്കാം. തേങ്ങ അധികം ചെലവാകുമെന്ന ടെൻഷനും വേണ്ട. എങ്ങനെയെന്നു നോക്കാം. ഏതു

മുളകിട്ടും തേങ്ങയരച്ചുമെല്ലാം മീൻകറി ഉണ്ടാക്കാറുണ്ട്. ഈ രണ്ടും കറികളും ചോറിന് സൂപ്പറാണ്. അധികം എരിവ് വേണ്ട എന്നുള്ളവർ തേങ്ങയരച്ചാണ് മിക്ക മീനുകളും വയ്ക്കുന്നത്. എന്നാൽ ഇനി തേങ്ങയരക്കാതെയും അടിപൊളി രുചിയിൽ മീൻകറി തയാറാക്കാം. തേങ്ങ അധികം ചെലവാകുമെന്ന ടെൻഷനും വേണ്ട. എങ്ങനെയെന്നു നോക്കാം.
ഏതു മീനും ഇങ്ങനെ കറിവയ്ക്കാനായി എടുക്കാം. മത്തിയാണ് തേങ്ങ ചേർക്കാതെ വയ്ക്കുന്നതെങ്കിൽ രുചിയേറും. ആദ്യം മത്തി വെട്ടി കഴുകി വൃത്തിയാക്കി എടുക്കാം. ചട്ടി ഗ്യാസിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു കൈപിടി ചെറിയുള്ളിയും ഒരുകുടം വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും ഒരു പച്ചമുളകും ചേർത്ത് നന്നായി വഴറ്റിടെയുക്കാം. അതിലേക്ക് ഒരു ചെറിയ സ്പൂൺ പെരുംജീരകവും കാൽ ടീസ്പൂൺ ഉലുവയും ചേർക്കാം. എല്ലാം കൂടി നന്നായി വഴറ്റാം. സാധാരണ പെരുംജീരകം മീന്‍ കറിയ്ക്ക് ചേർക്കാറില്ല. എന്നിരുന്നാലും ഇങ്ങനെ ചേർത്താൽ നല്ലതാണ്. ഒരു തക്കാളി അരിഞ്ഞതും ഇത്തിരി കറിവേപ്പിലയും ചേർക്കാം.
ഇതെല്ലാം നന്നായി വഴന്ന് വരുമ്പോൾ ഒരു സ്പൂൺ മുളക് പൊടിയും കശ്മീരി മുളക് പൊടിയെങ്കിൽ രണ്ടുസ്പൂൺ ചേർക്കാം. അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പച്ചമണം മാറുന്നിടം വരെ ഇളക്കികൊടുക്കാം. ശേഷം തീ അണയ്ക്കാം. കൂട്ട് തണുത്ത് കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ കുഴമ്പ് പരുവത്തിന് അരച്ചെടുക്കാം. ഈ മിശ്രിതം ചട്ടിയിൽ ഒഴിക്കാം. അതിലേക്ക് കറിവേപ്പിലയും ഇത്തിരി പുളിപിഴിഞ്ഞ വെള്ളവും ചേർക്കാം. നന്നായി തിളയ്ക്കുമ്പോൾ മീൻ കഷ്ണങ്ങളും ചേർത്ത് അടച്ച് വച്ച് വേവിക്കാം. കറി നല്ലതായി കുറുകി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ചുറ്റിച്ചെടുക്കാം. ശേഷം തീ അണയ്ക്കാം. തേങ്ങയരച്ചില്ലെങ്കിലും നല്ല അടിപൊളി രുചിയിൽ മീൻകറി റെഡി.
English Summary: Without Coconut Fish Curry Recipe