ADVERTISEMENT

നാലുമണി ചായയ്ക്കൊപ്പം നല്ല കറുമുറാ കടിച്ചു തിന്നാന്‍ രസികന്‍ സ്നാക്കാണ് അച്ചപ്പം. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം. 

 

അച്ചപ്പം ഉണ്ടാക്കുന്ന വിധം

 

*ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കുക ഇതിലേക്ക് അര കപ്പ്‌ പൊടിച്ച പഞ്ചസാര ചേര്‍ക്കുക. എന്നിട്ട് നന്നായി അടിച്ചെടുക്കുക.

 

*ഒരു പാത്രം എടുത്ത് രണ്ടു കപ്പ്‌ അരിപ്പൊടി അളന്ന് ഇടുക. ഇടിയപ്പമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നൈസ് അരിപ്പൊടി വേണം ഉപയോഗിക്കാന്‍.

 

*ഇതിലേക്ക് കാല്‍ സ്പൂണ്‍ ഉപ്പിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം നേരത്തെ അടിച്ചുവെച്ച മുട്ട-പഞ്ചസാര മിക്സ് ഇതിലേക്ക് ഇട്ടു നന്നായി കുഴച്ചെടുക്കുക.

 

*ഒരു മുഴുവന്‍ തേങ്ങയുടെ പാല്‍ പിഴിഞ്ഞെടുക്കുക. ഇതില്‍ നിന്നും കുറേശ്ശെ കുറേശ്ശേയായി മാവിലേക്ക് ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ഈ മാവ് ദോശമാവിനേക്കാള്‍ കുറച്ചു കൂടി ലൂസായിരിക്കണം.

 

*ഇനി ഇതിലേക്ക് ഒരു സ്പൂണ്‍ എള്ള് ചേര്‍ക്കുക. 

 

*ഇനി അച്ചപ്പത്തിന്‍റെ അച്ച് എടുത്ത് നേരിട്ട് അച്ചപ്പം ഉണ്ടാക്കാന്‍ തുടങ്ങാവുന്നതാണ്. ഈ അച്ച് ആദ്യം തന്നെ അല്‍പ്പനേരം ചെറുചൂടുള്ള പുളിവെള്ളത്തില്‍ ഇട്ടുവെച്ച ശേഷം തുടച്ച് എണ്ണ പുരട്ടി മയപ്പെടുത്തിയെടുത്താല്‍ അച്ചപ്പം ഒട്ടിപ്പിടിക്കാതെയിരിക്കും 

 

*ഇനി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അച്ച് മുക്കിയെടുക്കുക. ഇനി ഈ അച്ച് മാവില്‍ മുക്കിയെടുക്കുക. ഇത് തിളച്ച എണ്ണയില്‍ കുറച്ചു നേരം വെച്ച് മെല്ലെ തട്ടിക്കൊടുത്താല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ അച്ചിന്‍റെ താഴ്ഭാഗം പാത്രത്തിന്‍റെ അടിവശത്ത് മുട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

 

*ഇടയ്ക്ക് ഈ അച്ചപ്പം മറിച്ചിട്ട്‌ കൊടുക്കണം. മീഡിയം തീയില്‍ വേണം ഇത് വേവിക്കാന്‍. അധികം നിറം മാറുന്നതിന് മുന്‍പേ കോരിയെടുക്കാം.

English Summary: Easy Achappam Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com