ഇങ്ങനെയും രസമോ! എരിവില്ലാത്ത അടിപൊളി പാല്‍രസം ഉണ്ടാക്കാം
ദക്ഷിണേന്ത്യൻ ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് രസം. ഭക്ഷണം ശരിയായി ദഹിക്കാന്‍ രസം സഹായിക്കുന്നു. പുളി, തക്കാളി, കുരുമുളക്, വെളുത്തുള്ളി, കായം, കടുക് എന്നിവയാണ് സാധാരണയായി രസത്തിന്‍റെ പ്രധാന ചേരുവകൾ. എരിവാണ് ഈ രസത്തിന്‍റെ പ്രധാന രുചി. എരിവുള്ള രസം ഇഷ്ടമില്ലാത്തവര്‍ക്ക്

ദക്ഷിണേന്ത്യൻ ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് രസം. ഭക്ഷണം ശരിയായി ദഹിക്കാന്‍ രസം സഹായിക്കുന്നു. പുളി, തക്കാളി, കുരുമുളക്, വെളുത്തുള്ളി, കായം, കടുക് എന്നിവയാണ് സാധാരണയായി രസത്തിന്‍റെ പ്രധാന ചേരുവകൾ. എരിവാണ് ഈ രസത്തിന്‍റെ പ്രധാന രുചി. എരിവുള്ള രസം ഇഷ്ടമില്ലാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി രസമാണ് പാല്‍രസം. ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന പാല്‍രസം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
തക്കാളി - മൂന്നോ നാലോ (ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 2 കപ്പ്
നെയ്യ് - 1 ടീസ്പൂൺ
കടുക് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
പൊടി തയാറാക്കാൻ
എണ്ണ - ആവശ്യത്തിന്
ഉഴുന്ന് - 1 ടീസ്പൂൺ
മുളക് - ഒന്നോ രണ്ടോ
കുരുമുളക് - 1/2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
കായം - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച്, പൊടി തയാറാക്കാനുള്ള ചേരുവകള്‍ അതിലേക്കിട്ട് ചെറുതായി ചൂടാക്കി എടുക്കുക. ഇത് മിക്സിയില്‍ ഇട്ടു പൊടിച്ചെടുക്കണം. എന്നിട്ട് ഈ പൊടി മാറ്റി വയ്ക്കുക.
- ഉപ്പും തക്കാളിയും 2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. തക്കാളി നന്നായി ഉടയ്ക്കുക
- ശേഷം നേരത്തെ പൊടിച്ച പൊടി ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.
- അതിനുശേഷം 1 കപ്പ് പാൽ ചേർക്കുക.
- നന്നായി നുരഞ്ഞ് വരുംവരെ ഇടത്തരം തീയിൽ വേവിക്കുക.
- മല്ലിയില മുകളില്‍ ഇട്ടശേഷം അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കാം.
English Summary: milk rasam recipe