ഉൗണിന് നല്ല നാടൻ അയല വറ്റിച്ചതുണ്ടെങ്കിൽ പിന്നെ വേറെ കറി വേണോ?
ഉൗണിന് എത്ര കറികളുണ്ടെങ്കിലും മീൻ കറിയില്ലെങ്കിൽ പലർക്കും തൃപ്തിയാകില്ല. കൊഴുത്ത മീൻചാറിൽ പാകത്തിനു വെന്ത അയല കൂട്ടി ഒരു പിടിപിടിച്ചാൽ ഉൗണ് കുശാലാകും. അയല വറുത്തു കഴിക്കാമെങ്കിലും വറ്റിച്ചതാണെങ്കിൽ ചോറിനു മാത്രമല്ല കപ്പയ്ക്കും കൂടെയും മികച്ച കോംബിനേഷൻ. ചേരുവകൾ 1. അയല – മൂന്ന് 2. വെളിച്ചെണ്ണ –

ഉൗണിന് എത്ര കറികളുണ്ടെങ്കിലും മീൻ കറിയില്ലെങ്കിൽ പലർക്കും തൃപ്തിയാകില്ല. കൊഴുത്ത മീൻചാറിൽ പാകത്തിനു വെന്ത അയല കൂട്ടി ഒരു പിടിപിടിച്ചാൽ ഉൗണ് കുശാലാകും. അയല വറുത്തു കഴിക്കാമെങ്കിലും വറ്റിച്ചതാണെങ്കിൽ ചോറിനു മാത്രമല്ല കപ്പയ്ക്കും കൂടെയും മികച്ച കോംബിനേഷൻ.
ചേരുവകൾ
1. അയല – മൂന്ന്
2. വെളിച്ചെണ്ണ – പാകത്തിന്
3. കടുക് – ഒരു ചെറിയ സ്പൂൺ, ഉലുവ ഒരു ചെറിയ സ്പൂൺ
4. ചുവന്നുള്ളി – 10, അരിഞ്ഞത്, ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്, വെളുത്തുള്ളി –അഞ്ച് അല്ലി, അരിഞ്ഞത്, പച്ചമുളക് – അഞ്ച്, പിളർന്നത്, കറിവേപ്പില – രണ്ടു തണ്ട്
5. കശ്മീരി മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ, മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ, മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6. ഉപ്പ്, വെള്ളം– പാകത്തിന്, കുടംപുളി – മൂന്നു ചുള
പാകം ചെയ്യുന്ന വിധം
അയല വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കണം. ഇതിൽ നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി മൂപ്പിക്കണം. ആറാമത്തെ ചേരുവ ചേർത്തു നന്നായി തിളയ്ക്കുമ്പോൾ മീൻ ചേർത്തു വേവിച്ചു വറ്റിച്ചെടുക്കാം.
വീട്ടിലെ ഭക്ഷ്യസുരക്ഷ – വിഡിയോ