ഇറച്ചി എത്ര ദിവസം വരെ ഫ്രിജിൽ സൂക്ഷിക്കാം; ഇതറിയാതെ പോകരുത്!
ഭക്ഷണം ഫ്രിജിൽ സൂക്ഷിക്കുന്നത് ഇപ്പോൾ നമ്മുടെയെല്ലാം ശീലങ്ങളുടെ ഭാഗമായി മാറി കഴിഞ്ഞു. കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കുമെന്നത് തന്നെയാണ് പച്ചക്കറികളും പഴങ്ങളും മൽസ്യമാംസാദികളും ഫ്രിജിൽ സൂക്ഷിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്നത്. ഫ്രിജിൽ വയ്ക്കുന്ന ഓരോന്നും എത്ര ദിവസങ്ങൾ വരെ
ഭക്ഷണം ഫ്രിജിൽ സൂക്ഷിക്കുന്നത് ഇപ്പോൾ നമ്മുടെയെല്ലാം ശീലങ്ങളുടെ ഭാഗമായി മാറി കഴിഞ്ഞു. കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കുമെന്നത് തന്നെയാണ് പച്ചക്കറികളും പഴങ്ങളും മൽസ്യമാംസാദികളും ഫ്രിജിൽ സൂക്ഷിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്നത്. ഫ്രിജിൽ വയ്ക്കുന്ന ഓരോന്നും എത്ര ദിവസങ്ങൾ വരെ
ഭക്ഷണം ഫ്രിജിൽ സൂക്ഷിക്കുന്നത് ഇപ്പോൾ നമ്മുടെയെല്ലാം ശീലങ്ങളുടെ ഭാഗമായി മാറി കഴിഞ്ഞു. കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കുമെന്നത് തന്നെയാണ് പച്ചക്കറികളും പഴങ്ങളും മൽസ്യമാംസാദികളും ഫ്രിജിൽ സൂക്ഷിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്നത്. ഫ്രിജിൽ വയ്ക്കുന്ന ഓരോന്നും എത്ര ദിവസങ്ങൾ വരെ
ഭക്ഷണം ഫ്രിജിൽ സൂക്ഷിക്കുന്നത് ഇപ്പോൾ നമ്മുടെയെല്ലാം ശീലങ്ങളുടെ ഭാഗമായി മാറി കഴിഞ്ഞു. കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കുമെന്നത് തന്നെയാണ് പച്ചക്കറികളും പഴങ്ങളും മൽസ്യമാംസാദികളും ഫ്രിജിൽ സൂക്ഷിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്നത്. ഫ്രിജിൽ വയ്ക്കുന്ന ഓരോന്നും എത്ര ദിവസങ്ങൾ വരെ കേടുകൂടാതെയിരിക്കുമെന്നതിനെ കുറിച്ച് പലർക്കും ധാരണയുണ്ടാകില്ല. പ്രത്യേകിച്ച് മാംസം എത്ര ദിവസം കേടുകൂടാതെ ഫ്രിജിൽ സൂക്ഷിക്കാം, ഫ്രീസറിൽ എത്ര നാളുകൾ വരെയിരിക്കും എന്നെല്ലാം പലർക്കും സംശയമുണ്ടാകും അതിനെല്ലാം ഉത്തരമാണ് ഈ വിഡിയോ. മംസ് ഡെയ്‌ലി ട്രിക്‌സ് ആൻഡ് ടിപ്സ് എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കോഴിയിറച്ചി പോലുള്ള മാംസം രണ്ടു ദിവസം മാത്രമേ ഫ്രിജിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിഡിയോയിൽ പറയുന്നത്. ഫ്രിജിൽ വയ്ക്കുമ്പോൾ താപനില നാല് ഡിഗ്രി ആണെന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യണം. അതേ താപനില നിലനിർത്താനും ശ്രദ്ധിക്കണം. എന്നാൽ ഫ്രീസറിൽ വയ്ക്കുന്ന കോഴിയിറച്ചിയുടെ ആയുസ് ഒരു വർഷം വരെയാണ്. ഫ്രീസറിന്റെ താപനില മൈനസ് 17 ആയിരിക്കണമെന്ന് മാത്രം.
ബീഫ്, മട്ടൻ, പോർക്ക് ഈ ഇറച്ചികൾ അഞ്ചു ദിവസം വരെ ഫ്രിജിൽ കേടുകൂടാതെയിരിക്കും. ഫ്രീസറിൽ നാലു മുതൽ 12 മാസം വരെ മാംസം സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ഇറച്ചിയ്ക്കുമുണ്ട് കാലാവധി. നാലു ദിവസം വരെ യാതൊരു കേടുകൂടാതെയിരിക്കുമെങ്കിലും അതിനുശേഷം അവ കഴിക്കുന്നത് ശാരീരികാസ്വസ്ഥതകൾക്കിടയാക്കും.
ചിക്കൻ കീമ, ബീഫ് കീമ മുതലായവയും ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. എന്നാൽ രണ്ടു ദിവസം മാത്രമേ കേടുകൂടാതെ ഫ്രിജിൽ ഇരിക്കുകയുള്ളൂ. ഫ്രോസൺ ചെയ്താണ് സൂക്ഷിക്കുന്നതെങ്കിൽ നാലു മാസം വരെ കേടുകൂടാതെയിരിക്കും.
ഒരുപാട് ദിവസം മാംസാഹാരങ്ങൾ ഫ്രിജിൽ വച്ച് ഉപയോഗിക്കുന്നത് ഹാനികരമാണെന്നത് കൊണ്ടു തന്നെ കഴിയുന്നതും അത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ചെറിയ ചില അശ്രദ്ധ ചിലപ്പോൾ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കാനിടയാക്കും.
പച്ചക്കറികൾ ഫ്രിജിൽ ഈ രീതിയിൽ സൂക്ഷിക്കാം
ഇറച്ചി മാത്രമല്ല, പച്ചക്കറികളും ശരിയായ രീതിയിൽ ഫ്രിജിൽ വച്ചില്ലെങ്കിൽ പെട്ടെന്ന് ചീഞ്ഞുപോകും. പച്ചക്കറികൾ കേടുകൂടാതെ ഫ്രിജിൽ സൂക്ഷിക്കണമെങ്കിൽ, വൃത്തിയാക്കി മുറിച്ച് സൂക്ഷിച്ചാൽ കറികൾ തയാറാക്കുമ്പോൾ നേരിട്ടു ചേർക്കുകയും ചെയ്യാം. ബീൻസ്, മുരിങ്ങക്കായ,പയർ, മത്തങ്ങ എന്നിങ്ങനെയുള്ള പച്ചക്കറികൾ ഈ രീതിയിൽ ഫ്രിജിൽ കേടുകൂടാതെ എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം.
ബീൻസ് ഈ രീതിയിൽ സൂക്ഷിക്കുന്നത് എങ്ങനെയെന്നു നോക്കാം
തോരൻ അല്ലെങ്കിൽ ഫ്രൈഡ് റൈസിനുള്ള പരുവത്തിൽ ബീൻസ് മുറിച്ച് എടുക്കണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് തീ അണയ്ക്കുക, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ബീൻസ് ചേർക്കുക. ഒരു മിനിറ്റിനു ശേഷം തണുത്ത വെള്ളം നിറച്ച ഒരു പാത്രത്തിലേക്കു ബീൻസ് മാറ്റുക. 5 മിനിറ്റിനു ശേഷം ഇത് ഉണങ്ങിയ തുണിയിൽ നിരത്തി വെള്ളം പോകാൻ അനുവദിക്കുക. ശേഷം ഇത് ഒരു സിപ്പ് ലോക്ക് കവറിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിക്കുക. നാരങ്ങ മുറിച്ച് ഈ രീതിയിൽ രണ്ട് മാസത്തിൽ കൂടുതൽ സിപ്പ് ലോക്ക് ബാഗിൽ ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയും.
പഴങ്ങളും ഫ്രിജിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കാം
പഴുത്ത പഴം ഒരിക്കലും ഫ്രിജിൽ വെയ്ക്കരുത്. ഇങ്ങനെ ചെയ്യുന്ന പക്ഷം തൊലി കറുത്തുപോകാനുള്ള സാധ്യതയുണ്ട്. തൊലി കറുത്താലും അകത്തെ പഴത്തിനു കേടുണ്ടാകുകയില്ല. കേടില്ലാത്ത പഴമാണെങ്കിൽ അതെപ്പോഴും സാധാരണ ഊഷ്മാവിൽ. സൂക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. ആപ്പിളും ഫ്രിജിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.
സീസണല്‍ പഴങ്ങളുടെ ഒരു പ്രത്യേകത, അവ ഉണ്ടാകുമ്പോള്‍ ധാരാളം ഉണ്ടാകും എന്നതാണ്. അങ്ങനെ ധാരാളമായി കിട്ടുന്ന സമയത്ത് മാങ്ങ പോലുള്ള ഫലവര്‍ഗ്ഗങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം, കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ബാഗിലേക്കോ കണ്ടെയ്‌നറിലേക്കോ മാറ്റി ഫ്രീസറില്‍ വയ്ക്കുക. ഇത് പിന്നീട് ജ്യൂസിനും സ്മൂത്തികള്‍ക്കുമെല്ലാം ഉപയോഗിക്കാം.