ഷാപ്പിലായാലും സീഫൂഡ് റസ്റ്ററന്റിലായാലും ചിലർ ആദ്യം തിരയുന്നയൊന്നാണ് ഞണ്ട് റോസ്റ്റ്. ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മുളകുപൊടിയും മസാലയുമൊക്കെ ചേർന്ന ഞണ്ടു റോസ്റ്റിന് ആരാധകർ ഏറെയുണ്ട്. ഈ വിഭവം ഇഷ്ടമാണെങ്കിലും മിക്കവർക്കും ശരിയായി കഴിക്കാൻ അറിയില്ല എന്നതാണ് വാസ്തവം. ഞണ്ടിന്റെ തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാപ്പിലായാലും സീഫൂഡ് റസ്റ്ററന്റിലായാലും ചിലർ ആദ്യം തിരയുന്നയൊന്നാണ് ഞണ്ട് റോസ്റ്റ്. ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മുളകുപൊടിയും മസാലയുമൊക്കെ ചേർന്ന ഞണ്ടു റോസ്റ്റിന് ആരാധകർ ഏറെയുണ്ട്. ഈ വിഭവം ഇഷ്ടമാണെങ്കിലും മിക്കവർക്കും ശരിയായി കഴിക്കാൻ അറിയില്ല എന്നതാണ് വാസ്തവം. ഞണ്ടിന്റെ തോട് പൊട്ടിച്ചാണ് ഉള്ളിലെ മാംസം കഴിക്കേണ്ടത്. അതേ പോലെ തന്നെയാണ് കാലുകളും. ഞണ്ട് വേവിച്ചാലും െചറു മധുരമുള്ളതിനാൽ കുരുമുളക് ചതച്ചതും ചേർക്കുന്നതിനാൽ സ്വാദേറും.

മീൻകടകളിൽ കായലിലേയും കടലിലേയും ഞണ്ടുകൾ വിൽക്കാൻ വച്ചിട്ടുണ്ടെങ്കിലും ഇതെങ്ങനെ വൃത്തിയാക്കും എന്നതാണ് മിക്കവരുടെയും ചിന്ത. ഇനി വിഷമിക്കേണ്ട ഇതേ പോലെ ഞണ്ട് വൃത്തിയാക്കി എടുത്താൽ മതി. ഷാപ്പിന്റെ അതേ രുചിയിൽ റോസ്റ്റും തയാറാക്കാം. എങ്ങനെയെന്നു നോക്കാം.

Image Credit: Kelvin Wong/shutterstock
ADVERTISEMENT

ഞണ്ടിന്റെ വശങ്ങളിലുള്ള കാലുകളും കൈകളും ഒടിച്ചെടുക്കാം. മാംസമുള്ളത് അവയുടെ കാലുകളിലാണ്. കട്ടിയില്ലാത്ത കൈകൾ ഒടിച്ച് കളയാം. ശേഷം ഞണ്ടിന്റെ നടുഭാഗവും കാലുകളും നന്നായി കഴുകണം. മൺതരി ഉള്ളതിനാൽ നല്ലതുപോലെ കഴുകണം. ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഞണ്ട് ഇട്ടുകൊടുക്കാം. ഇത്തിരി വെള്ളവും ചേർത്ത് ഗ്യാസിൽ വയ്ക്കാം. ചൂടാകുമ്പോൾ ഞണ്ടിന്റെ നിറം മാറുന്നത് കാണാം. 5 മിനിറ്റ് വച്ചാൽ മതി. ചൂടാറിയതിനു ശേഷം ഞണ്ടിന്റെ നടുഭാഗത്തെ തോട് കളയണം. കത്തികൊണ്ട് ഞണ്ടിന്റെ മറുവശത്ത് മുകളിലായുള്ള ഭാഗത്തുകൂടി കുത്തി തോട് ഇളക്കി മാറ്റാം. വളരെ പെട്ടെന്നു തന്നെ വൃത്തിയാക്കാവുന്നതാണ്. ശേഷം റോസ്റ്റാക്കാം. ആദ്യമേ വേവിച്ചതിനാൽ വീണ്ടും കഴുകണമെന്നില്ല.

ഷാപ്പ് രുചിയിലെ ഞണ്ട് റോസ്റ്റ്

ADVERTISEMENT

ഞണ്ട് വൃത്തിയാക്കി വയ്ക്കാം. ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. സവാള ചെറുതായി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും  ചേർത്ത് നന്നായി വഴറ്റാം. ഇളം തവിട്ട് നിറമാകുമ്പോൾ പൊടികൾ ചേർക്കാം. ആവശ്യത്തിനുള്ള കശ്മീരി മുളക്പൊടി, മല്ലിപൊടി, മഞ്ഞപൊടി, കുരുമുളക് ചതച്ചത്, ഗരം മസാല, ആവശ്യത്തിനുള്ള  ഉപ്പ്, കറിവേപ്പില ഇതെല്ലാം ചേർത്ത് നന്നായി വഴറ്റണം. നല്ലതുപോലെ പച്ചമണം മാറുമ്പോൾ ഇളം ചൂടുവെള്ളം ചേർക്കാം. ശേഷം അതിലേക്ക് ഞണ്ടും ആവശ്യമെങ്കില്‍ ചെറിയ കഷ്ണം കുടംപുളിയും ചേർത്ത് യോജിപ്പിച്ച് അടച്ചുവച്ച് വേവിക്കാം. കറി കുറുക്കിയെടുത്താൽ രുചികൂടും. വെള്ളം വറ്റിച്ച് റോസ്റ്റാക്കാം. കുരുമുളകിന്റെ സ്വാദിൽ അടിപൊളി ഞണ്ട് റോസ്റ്റ് റെഡി. ഞണ്ട് ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട്. അതു പ്രത്യേകം ശ്രദ്ധിക്കണം.

English Summary:

Food News, Quick and Easy Way to Clean Crab