അഞ്ചു ലക്ഷം രൂപയുടെ കരിങ്കോഴിയോ! കോഴികളിലെ 'ലംബോര്‍ഗിനി'
കോഴികളിലെ 'ലംബോര്‍ഗിനി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തൊനീഷ്യയില്‍ മാത്രം കണ്ടുവരുന്ന അയം സെമാനിയാണ് കഥാനായകന്‍. ജെറ്റ് ബ്ലാക്ക് നിറമുള്ള തൂവലുകളും മുഴുവനും കറുത്ത ശരീരവുമായി ആളൊരു മഹാ സുന്ദരനാണ്! മാത്രമല്ല, അത്രയധികം അപൂര്‍വവുമാണ് ഈ കോഴി. ഇന്തൊനീഷ്യൻ ഭാഷയിൽ അയം എന്നാൽ ചിക്കൻ എന്നാണ്
കോഴികളിലെ 'ലംബോര്‍ഗിനി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തൊനീഷ്യയില്‍ മാത്രം കണ്ടുവരുന്ന അയം സെമാനിയാണ് കഥാനായകന്‍. ജെറ്റ് ബ്ലാക്ക് നിറമുള്ള തൂവലുകളും മുഴുവനും കറുത്ത ശരീരവുമായി ആളൊരു മഹാ സുന്ദരനാണ്! മാത്രമല്ല, അത്രയധികം അപൂര്‍വവുമാണ് ഈ കോഴി. ഇന്തൊനീഷ്യൻ ഭാഷയിൽ അയം എന്നാൽ ചിക്കൻ എന്നാണ്
കോഴികളിലെ 'ലംബോര്‍ഗിനി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തൊനീഷ്യയില്‍ മാത്രം കണ്ടുവരുന്ന അയം സെമാനിയാണ് കഥാനായകന്‍. ജെറ്റ് ബ്ലാക്ക് നിറമുള്ള തൂവലുകളും മുഴുവനും കറുത്ത ശരീരവുമായി ആളൊരു മഹാ സുന്ദരനാണ്! മാത്രമല്ല, അത്രയധികം അപൂര്‍വവുമാണ് ഈ കോഴി. ഇന്തൊനീഷ്യൻ ഭാഷയിൽ അയം എന്നാൽ ചിക്കൻ എന്നാണ്
കോഴികളിലെ 'ലംബോര്‍ഗിനി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തൊനീഷ്യയില്‍ മാത്രം കണ്ടുവരുന്ന അയം സെമാനിയാണ് കഥാനായകന്‍. ജെറ്റ് ബ്ലാക്ക് നിറമുള്ള തൂവലുകളും മുഴുവനും കറുത്ത ശരീരവുമായി ആളൊരു മഹാ സുന്ദരനാണ്! മാത്രമല്ല, അത്രയധികം അപൂര്‍വവുമാണ് ഈ കോഴി.
ഇന്തൊനീഷ്യൻ ഭാഷയിൽ അയം എന്നാൽ ചിക്കൻ എന്നാണ് അർത്ഥമാക്കുന്നത്. ജാവനീസ് വാക്കായ സെമാനിയാകട്ടെ, അസ്ഥി വരെ കറുപ്പ് എന്നാണ് അര്‍ത്ഥം.ഇന്തൊനീഷ്യയിലെ ജാവ ദ്വീപിൽ നിന്നാണ് ഈ ഇനം ഉത്ഭവിച്ചത്. അപൂര്‍വയിനമായതു കൊണ്ടുതന്നെ മതപരവും നിഗൂഢവുമായ ആവശ്യങ്ങൾക്കായി 12-ാം നൂറ്റാണ്ട് മുതൽ ആളുകള്‍ ഈ കോഴിയെ ഉപയോഗിച്ചുവരുന്നു.
ഫൈബ്രോമെലനോസിസ് എന്ന ജനിതക അവസ്ഥ മൂലം, കലകള്‍ക്കുണ്ടാകുന്ന അമിതമായ പിഗ്മെന്റേഷന്‍റെ ഫലമായാണ് പക്ഷികളുടെ കറുപ്പ് നിറം ഉണ്ടാകുന്നത്. ഇവയുടെ കൊക്കുകളും നാവും പൂവും, എന്തിന് മാംസവും അസ്ഥികളും അവയവങ്ങളും പോലും കറുത്ത നിറമാണ്. സിൽക്കി പോലെ, കറുപ്പ് അല്ലെങ്കിൽ നീല തൊലിയുള്ള മറ്റ് ചില കോഴി ഇനങ്ങളിലും ഫൈബ്രോമെലനോസിസ് കാണപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വിലയേറിയ കോഴി ഇനങ്ങളിൽ ഒന്നായാണ് അയം സെമാനി കണക്കാക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിന് ഏകദേശം 6000 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) ആണ് വില. ഒരു കോഴിക്ക് ഏകദേശം 2–2.5 കിലോഗ്രാം ഭാരം കാണും.
ഈ വിഭവങ്ങള്‍ക്കു വൻ ഡിമാന്‍ഡ്
ഈ കോഴിയെ ഉപയോഗിച്ച് പാചകം ചെയ്യുന്ന വിഭവങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ആണുള്ളത്. ഇതിനു പ്രത്യേക രുചിയാണെന്നു പറയപ്പെടുന്നു. ചൈനയിലെ ജനപ്രിയ വിഭവമായ ബ്ലാക്ക് ചിക്കൻ സൂപ്പ്, കോക്കനട്ട് സോസിൽ പാകം ചെയ്യുന്ന സ്പെഷല്‍ കറി തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഇതുകൊണ്ട് ഉണ്ടാക്കുന്നുണ്ട്. ഓണ്‍ലൈനിലും അയം സെമാനി വില്‍ക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടണമെങ്കില്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക എന്നതാണ് മറ്റൊരു ഓപ്ഷൻ. വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍ മുതല്‍, ജീവിതചക്രത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള കോഴികളെ വാങ്ങാം.
എന്നാല്‍ ഇത്രയും വില കൊടുത്ത് വാങ്ങിക്കഴിക്കാന്‍ മാത്രം രുചികരമാണോ അയം സെമാനി? ഇതിനേക്കാള്‍ രുചിയുള്ള കോഴികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. എന്നാല്‍, സവിശേഷമായ കറുപ്പ് നിറം കാരണമാണ് ആളുകള്‍ ഈ കോഴിയെ സ്പെഷ്യലായി കരുതാന്‍ കാരണം. എല്ലായ്പ്പോഴും എല്ലായിടത്തും കിട്ടില്ല എന്നതും ഒരു പരിധി വരെ ഇതിന്‍റെ ഡിമാന്‍ഡിന് കാരണമാണ്.
ഇന്തൊനീഷ്യയാണ് സെമാനിയുടെ ജന്മദേശമെങ്കിലും ഇന്ത്യൻ രുചിയിലും കരിങ്കോഴി തയാറാക്കാറുണ്ട്. ഈ കോഴി ഇന്ത്യയിലെ ഏറ്റവും അപൂർവമായ കോഴി ഇനങ്ങളിൽ ഒന്നാണ്, ഇത് മധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
കറുത്ത കടക്നാഥ് ചിക്കൻ കറി
ചേരുവകൾ
കടക്‌നാഥ് ചിക്കൻ ( അരിഞ്ഞത്)
3 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
4 ടേബിൾസ്പൂൺ തൈര്
¼ ടീസ്പൂൺ മഞ്ഞൾ പൊടി
ഉപ്പ് പാകത്തിന്
ഗ്രേവിക്ക്:
½ കപ്പ് എണ്ണ
2 ഇഞ്ച് കറുവപ്പട്ട
5-6 ഏലം
2 ബേ ഇല
3-4 ഗ്രാമ്പൂ
1 ടേബിൾസ്പൂൺ പെരുംജീരകം
½ ടേബിൾസ്പൂൺ ജീരകം
4 കപ്പ് ഉള്ളി അരിഞ്ഞത്
½ കപ്പ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
2 കപ്പ് തക്കാളി അരിഞ്ഞത്
6-പച്ചമുളക് പിളർപ്പ്
½ ടീസ്പൂൺ മഞ്ഞൾ പൊടി
2 ടേബിൾസ്പൂൺ മല്ലിപ്പൊടി
1 ടേബിൾസ്പൂൺ വറുത്ത ജീരകം പൊടിച്ചത്
1 ടേബിൾ സ്പൂൺ വറുത്ത കുരുമുളക്
¼ കപ്പ് മല്ലിയില അരിഞ്ഞത്
തയാറാക്കുന്ന വിധം
1. ആദ്യത്തെ ചേരുവകൾ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് രാത്രി മുഴുവൻ വയ്ക്കാം.
2.എണ്ണയിൽ മുഴുവൻ മസാലകളും വറുക്കുക. ഉള്ളി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക, തുടർന്ന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ചെറുതായി വേവിക്കുക.
3. തക്കാളിയും പച്ചമുളകും അരിഞ്ഞത് ചേർത്ത് നന്നായി വേവിക്കുക, തുടർന്ന് മല്ലിയില, മഞ്ഞൾ, ജീരകം എന്നിവ ചേർത്ത് ചെറുതായി വേവിക്കാം.
4. മാരിനേറ്റ് ചെയ്ത കടക്നാഥ് ചിക്കൻ ചേർത്ത് ഇത്തിരി വെള്ളവും ചേർത്ത് തിളപ്പിക്കുക, ഇടയ്ക്കിടെ ഇളക്കി ആവശ്യത്തിന് വെള്ളം ചേർത്ത് 2 മുതൽ 3 മണിക്കൂർ വരെ ചെറുതീയിൽ വേവിക്കാം.
5. അവസാനം ചതച്ച കുരുമുളകും അരിഞ്ഞ മല്ലിയിലയും ചേർക്കാം. കറി റെഡി.