കുറച്ചുകാലം മുന്നേ സോഷ്യല്‍മീഡിയയിലെങ്ങും ഫ്രൂട്ട് ഡയറ്റിന്‍റെ ഒരു വിഡിയോ പ്രചരിച്ചിരുന്നു. മൂന്നു ദിവസം, അതായത് 72 മണിക്കൂര്‍ സമയത്തേക്ക് പഴങ്ങള്‍ മാത്രം കഴിക്കുന്നത് ശരീരാരോഗ്യത്തിന് അദ്ഭുതകരമായ ഫലങ്ങള്‍ നല്‍കുമെന്നായിരുന്നു ഇതില്‍ പറഞ്ഞത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ശരീരഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുകാലം മുന്നേ സോഷ്യല്‍മീഡിയയിലെങ്ങും ഫ്രൂട്ട് ഡയറ്റിന്‍റെ ഒരു വിഡിയോ പ്രചരിച്ചിരുന്നു. മൂന്നു ദിവസം, അതായത് 72 മണിക്കൂര്‍ സമയത്തേക്ക് പഴങ്ങള്‍ മാത്രം കഴിക്കുന്നത് ശരീരാരോഗ്യത്തിന് അദ്ഭുതകരമായ ഫലങ്ങള്‍ നല്‍കുമെന്നായിരുന്നു ഇതില്‍ പറഞ്ഞത്.  

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ശരീരഭാരം കുറയ്ക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് പഴങ്ങൾ. വിറ്റാമിനുകളും ധാതുക്കളുമെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ പഴങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, മൂന്ന് ദിവസം പഴങ്ങൾ മാത്രം കഴിച്ചാൽ എന്ത് സംഭവിക്കും? 

ADVERTISEMENT

പഴങ്ങള്‍ മാത്രം കഴിക്കുന്ന ഭക്ഷണരീതിയെ ഫ്രൂട്ടേറിയൻ ഡയറ്റ് എന്ന് പറയുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, പഴങ്ങള്‍ കഴിച്ച് 12 മണിക്കൂർ കഴിഞ്ഞാല്‍ ദഹനം മെച്ചപ്പെടും. സാവധാനത്തിൽ, നിങ്ങളുടെ ശരീരം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും തുടങ്ങും, വയറുവേദനയുണ്ടെങ്കില്‍ ഈ സമയത്ത് അത് കുറയുമെന്നൊക്കെ, 72 മണിക്കൂര്‍ ഡയറ്റിന്‍റെ വക്താക്കള്‍ അവകാശപ്പെടുന്നു. 

പഴങ്ങളിൽ കാലറി കുറവായതിനാൽ ഫ്രൂട്ട് ഡയറ്റിന്‍റെ രണ്ടാം ദിവസം കൊഴുപ്പ് കത്തും. ആദ്യമേ സംഭരിച്ചുവെച്ച കൊഴുപ്പ് ഉപയോഗിക്കാന്‍ തുടങ്ങിക്കൊണ്ട്, ശരീരം കീറ്റോസിസ് അവസ്ഥയിലേക്ക് പ്രവേശിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ വിദഗ്ധർ പറയുന്നത്, പഴങ്ങളിൽ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കീറ്റോസിസ് നടക്കില്ലെന്ന് മാത്രമല്ല, ഇങ്ങനെ കഴിക്കുന്നത് പോഷകങ്ങളുടെ അഭാവത്തിന് കാരണമാകുമെന്നാണ്.

ADVERTISEMENT

മൂന്നാംദിവസം, പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുമെന്നും രോഗങ്ങള്‍ അകറ്റുമെന്നും ചര്‍മ്മത്തിന്‌ കൂടുതല്‍ യുവത്വവും തിളക്കവും നല്‍കുമെന്നൊക്കെ ഇത്തരം വീഡിയോകളില്‍ കാണാം. എന്നാല്‍ ഇത് ഒറ്റരാത്രി കൊണ്ട് സംഭവിക്കുന്നതല്ല, കുറഞ്ഞ അളവില്‍ സ്ഥിരമായി പഴങ്ങള്‍ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും നല്ല വഴിയെന്ന് വിദഗ്ധര്‍ പറയുന്നു. 

മിക്ക പഴങ്ങളിലും പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ, ദീര്‍ഘകാലത്തേക്ക് ഇവ മാത്രം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് ദന്തക്ഷയത്തിനും വഴിവെയ്ക്കും, ഓറഞ്ച് പോലുള്ള പഴങ്ങളിൽ ആസിഡ് കൂടുതലുള്ളതിനാൽ പല്ലിന്‍റെ ഇനാമലിനെ നശിപ്പിക്കും. പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ ബി, ഡി, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ തുടങ്ങിയവയുടെ അഭാവം ശരീരത്തില്‍ ഉണ്ടാകാനും ഇത് കാരണമാകും. ഇത് മൂലം ജങ്ക് ഫുഡിനോട്‌ ആസക്തിയുണ്ടാകാനും ഇടയുണ്ട്. അതിനാല്‍ ഇങ്ങനെയുള്ള ഡയറ്റുകള്‍ പിന്തുടരുന്നതിന് പകരം, സമീകൃത ഭക്ഷണം കഴിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ രീതി.

ADVERTISEMENT

ഹെൽത്തി രുചിക്കൂട്ടിൽ ഡയറ്റിൽ ഉൾപ്പെടുത്താൻ സൂപ്പർ സാലഡ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ചേരുവകൾ 

ഗ്രീൻ ആപ്പിൾ – 1 
കാരറ്റ് – 1 
കാബേജ് – 100 ഗ്രാം 
കുക്കുമ്പർ – 1
ഉപ്പ് – ആവശ്യത്തിന്
തേൻ – 2 2ടേബിൾ സ്പൂൺ 
നാരങ്ങാ നീര് : 1 സ്പൂൺ
ഒലിവ് ഓയിൽ – 20 മില്ലിലിറ്റർ
തയാറാക്കുന്ന വിധം

പച്ചക്കറികൾ കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ചേർത്തു യോജിപ്പിക്കുക. നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേർത്തു സാലഡ് ഡ്രസിങ് തയാറാക്കാം. ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേർത്തു യോജിപ്പിച്ച് എടുക്കാം.