കട്‍‍ലൈറ്റ് മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. ചിക്കനായാലും ബീഫ് ആയാലും വെജ് ആയാലും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ബീഫ് -400 ഗ്രാം ഉരുളകിഴങ്ങ് -ഒരെണ്ണം സവാള -2 എണ്ണം പച്ചമുളക് - 2 എണ്ണം ഇഞ്ചി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്‍‍ലൈറ്റ് മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. ചിക്കനായാലും ബീഫ് ആയാലും വെജ് ആയാലും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ 

ADVERTISEMENT

ബീഫ് -400 ഗ്രാം 
ഉരുളകിഴങ്ങ്  -ഒരെണ്ണം 
സവാള -2 എണ്ണം 
പച്ചമുളക് - 2  എണ്ണം 
ഇഞ്ചി - 1 ടീസ്പൂൺ  
വെളുത്തുള്ളി  -ഒന്നര  ടീസ്പൂൺ 
മഞ്ഞൾ പൊടി  -അര  ടീസ്പൂൺ 
മുളക് പൊടി - അര  ടീസ്പൂൺ 
കുരുമുളക് പൊടി -1 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ 
കോൺഫ്ലോർ  - 1 ടേബിൾസ്പൂൺ 
മുട്ട - 2 എണ്ണം
ബ്രഡ് ക്രമ്സ്
കറി വേപ്പില 
ഉപ്പ് 
വെളിച്ചെണ്ണ

തയാറാക്കുന്ന വിധം 

ADVERTISEMENT

ബീഫ് ഉപ്പും കുരുമുളകും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചെടുക്കുക ,ബീഫ് ചൂടാറിയ ശേഷം ഒന്ന് പൊടിച്ചെടുക്കുക .ഉരുളക്കിഴങ്ങും പുഴുങ്ങി തൊലികളഞ്ഞു ഒന്ന് ഉടച്ചെടുത്തു വയ്ക്കുക. ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, സവാള, കറി വേപ്പില എന്നിവയും കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക. സവാള വഴന്നതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് പൊടിച്ചു വച്ച ബീഫ് ചേർത്ത്  ചേർത്ത് മിക്സ് ചെയ്യുക. മസാലയും ബീഫും  നന്നായി മിക്സ് ആയാൽ  ഉരുളക്കിഴങ്ങു പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക. 

ഉപ്പ്  നോക്കി ആവശ്യത്തിന് ഈ സമയത്തു ചേർത്ത് കൊടുക്കാം. എല്ലാം മിക്സ് ആയാൽ സ്റ്റൗവ് ഓഫ് ചെയ്തു കട്‍‍ലൈറ്റ് മിക്സ് തണുക്കാൻ വയ്ക്കാം .തണുത്ത ശേഷം മിക്സ് എടുത്തു കട്‍‍ലൈറ്റ്  ആകൃതിയിൽ ആക്കാം. ഇനി ഒരു ബൗളിൽ കോൺഫ്‌ളോറും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. 

ADVERTISEMENT

ശേഷം ഒരേ ആകൃതിയിൽ എടുത്ത കട്‍‍ലൈറ്റ് മുട്ടയുടെ മിശ്രിതത്തിൽ മുക്കിയ ശേഷം ബ്രഡ് ക്രമ്സിൽ ഉരുട്ടി എടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കട്‍‍ലൈറ്റ് ഓരോന്നും ഇട്ടു കൊടുക്കുക. ഒരു വശം ഫ്രൈ ആയാൽ കട്‍‍ലൈറ്റ് തിരിച്ചിട്ടു കൊടുക്കാം. രണ്ടു വശവും നന്നായി ഫ്രൈ ആയാൽ വെളിച്ചെണ്ണയിൽ നിന്നും എടുത്തു മാറ്റം. ടേസ്റ്റി  കട്‍‍ലൈറ്റ് റെഡി. (കോൺഫ്ലോർ കൂടി ചേർത്ത് കട്‍‍ലൈറ്റ് തയാറാക്കുമ്പോൾ പൊടിഞ്ഞ് പോകില്ല.

English Summary:

Beef Cutlets Recipe