ഇത്രയ്ക്കും ഹെല്‍ത്തിയായ പാസ്ത നിങ്ങള്‍ കഴിച്ചിട്ടുണ്ടാവില്ല
വെളുത്ത ക്രീമില്‍ പൊങ്ങിക്കിടന്ന്, വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന പാസ്ത ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. സാധാരണയായി മൈദ, ക്രീം, പാൽ, ചീസ്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് വൈറ്റ് സോസ് പാസ്ത ഉണ്ടാക്കുന്നത്. വളരെ ഹെല്‍ത്തിയായും രുചികരമായ പാസ്ത തയാറാക്കാം. ഫുഡ് വ്ളോഗറായ ആദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച

വെളുത്ത ക്രീമില്‍ പൊങ്ങിക്കിടന്ന്, വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന പാസ്ത ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. സാധാരണയായി മൈദ, ക്രീം, പാൽ, ചീസ്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് വൈറ്റ് സോസ് പാസ്ത ഉണ്ടാക്കുന്നത്. വളരെ ഹെല്‍ത്തിയായും രുചികരമായ പാസ്ത തയാറാക്കാം. ഫുഡ് വ്ളോഗറായ ആദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഹെല്‍ത്തി പാസ്ത റെസിപ്പി നോക്കാം.
ഹെല്‍ത്തി വൈറ്റ് സോസ് പാസ്ത
വേവിച്ച കോളിഫ്‌ളവർ 1.5 കപ്പ്
പനീർ 80 ഗ്രാം
പല നിറങ്ങളില്‍ ഉള്ള ബെല്‍ പെപ്പര്‍ 1 കപ്പ്
വെളുത്തുള്ളി 6-7 അല്ലി
ചില്ലി ഫ്ലേക്സ് 1 ടീസ്പൂൺ
ഒറെഗാനോ / ഇറ്റാലിയൻ ഹെര്‍ബ്സ് 1 ടീസ്പൂൺ
കുരുമുളക് 1/2 ടീസ്പൂൺ
പാകത്തിന് ഉപ്പ്
വേവിച്ച പാസ്ത 80 ഗ്രാം
പാചകരീതി
കോളിഫ്ലവർ ആവിയിലോ അല്ലെങ്കില്‍ തിളപ്പിച്ചോ വേവിക്കുക. കോളിഫ്ലവർ, പനീര്‍, കുരുമുളക്, 2 അല്ലി വെളുത്തുള്ളി, വെള്ളം എന്നിവ മിക്സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക, വെളുത്തുള്ളി, പച്ചക്കറികൾ എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. തീ കുറച്ച ശേഷം, ചില്ലി ഫ്ലേക്സ്, ഹെര്‍ബ്സ് എന്നിവയും നേരത്തെ അടിച്ചെടുത്ത പേസ്റ്റും ചേർക്കുക. ഇതിലേക്ക് വേവിച്ച പാസ്ത ചേർത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
വിഡിയോ കാണാം