ഷാപ്പ് രുചിയെ വെല്ലുമോ? ഞണ്ട് ഇനി പുതിയ രീതിയിൽ റോസ്റ്റ് ചെയ്യാം
ഷാപ്പിൽ കിട്ടുന്ന ഒട്ടുമിക്ക വിഭവങ്ങളും ഭക്ഷണപ്രേമികള്‍ക്ക് ഇഷ്ടമാണെങ്കിലും ഞണ്ട് റോസ്റ്റിന് ആരാധകർ ഏറെയുണ്ട്. ഹോട്ടലുകളിലും ഷാപ്പിൽ നിന്നും മാത്രമല്ല, വീടുകളിലും അതേ രുചിയിൽ ഞണ്ട് റോസ്റ്റ് തയാറാക്കാറുണ്ട്. ഈ വിഭവം ഇഷ്ടമാണെങ്കിലും മിക്കവർക്കും ഞണ്ട് കഴിക്കാൻ പാടാണ്. അതിന്റെ ഉള്ളിലെ മാംസം

ഷാപ്പിൽ കിട്ടുന്ന ഒട്ടുമിക്ക വിഭവങ്ങളും ഭക്ഷണപ്രേമികള്‍ക്ക് ഇഷ്ടമാണെങ്കിലും ഞണ്ട് റോസ്റ്റിന് ആരാധകർ ഏറെയുണ്ട്. ഹോട്ടലുകളിലും ഷാപ്പിൽ നിന്നും മാത്രമല്ല, വീടുകളിലും അതേ രുചിയിൽ ഞണ്ട് റോസ്റ്റ് തയാറാക്കാറുണ്ട്. ഈ വിഭവം ഇഷ്ടമാണെങ്കിലും മിക്കവർക്കും ഞണ്ട് കഴിക്കാൻ പാടാണ്. അതിന്റെ ഉള്ളിലെ മാംസം കടിച്ചുപൊട്ടിച്ചെടുക്കാൻ പ്രയാസമാണ്. ആക്കാര്യം ഒാർത്ത് വിഷമിക്കേണ്ട, ഞണ്ട് ഇനി പുതിയ രുചിയിൽ റോസ്റ്റ് ചെയ്യാം. എങ്ങനെയെന്ന് നോക്കാം.
ഞണ്ട് വലുപ്പമുള്ളത് വാങ്ങണം. അതിൽ മാംസം നന്നായി ഉണ്ടാകും. ശേഷം അതിന്റെ കാലുകൾ ഒടിച്ചെടുക്കാം. നന്നായി കഴുകണം. ഞണ്ടിന്റെ പുറംതോട് കത്തി കൊണ്ട് ഇളക്കി കളയണം. കല്ലുകൊണ്ട് ഞണ്ടിന്റെ കാലുകൾ ഇടിച്ച് ഉള്ളിലെ മാംസം മാത്രമായി എടുക്കണം. ശേഷം ആവശ്യത്തിനുള്ള ഉപ്പും മഞ്ഞൾപൊടിയും പച്ചമുളകും ഇഞ്ചിയും ചതച്ചതും ചേർത്ത് മണ്‍ച്ചട്ടിയിൽ ഇട്ട് അടുപ്പിൽ വച്ച് വേവിക്കാം. ഇത്തിരി വെള്ളവും ചേർക്കാം. നല്ലതായി തിളച്ചു വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കികൊടുക്കണം. തീ അണച്ച് മാറ്റിവയ്ക്കാം.
മറ്റൊരു മൺച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയയുള്ളി ചതച്ചതും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് ആവശ്യത്തിനുള്ള കശ്മീരി മുളക്പൊടിയും മല്ലിപൊടിയും കുരുമുളക് ചതച്ചതും ഗരംമസാലയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം. ആ കൂട്ടിലേക്ക് വേവിച്ച ഞണ്ടും ചേർത്ത് നന്നായി വഴറ്റി റോസ്റ്റായി എടുക്കാം. രുചിയൂറും ഞണ്ട് റോസ്റ്റ് റെഡി. വെള്ളം വറ്റിച്ചു വേണം എടുക്കാൻ. തോട് പൊട്ടിച്ച് ചേർത്തതുകൊണ്ട് ഞണ്ട് കഴിക്കാനും എളുപ്പമാണ്.
ഞണ്ട് എളുപ്പത്തിൽ വൃത്തിയാക്കാം
മീൻകടകളിൽ കായലിലേയും കടലിലേയും ഞണ്ടുകൾ വിൽക്കാൻ വച്ചിട്ടുണ്ടെങ്കിലും ഇതെങ്ങനെ വൃത്തിയാക്കും എന്നതാണ് മിക്കവരുടെയും ചിന്ത. ഇനി വിഷമിക്കേണ്ട ഇതേ പോലെ ഞണ്ട് വൃത്തിയാക്കി എടുത്താൽ മതി. ഞണ്ടിന്റെ വശങ്ങളിലുള്ള കാലുകളും കൈകളും ഒടിച്ചെടുക്കാം. മാംസമുള്ളത് അവയുടെ കാലുകളിലാണ്. കട്ടിയില്ലാത്ത കൈകൾ ഒടിച്ച് കളയാം. ശേഷം ഞണ്ടിന്റെ നടുഭാഗവും കാലുകളും നന്നായി കഴുകണം. മൺതരി ഉള്ളതിനാൽ നല്ലതുപോലെ കഴുകണം. ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഞണ്ട് ഇട്ടുകൊടുക്കാം. ഇത്തിരി വെള്ളവും ചേർത്ത് ഗ്യാസിൽ വയ്ക്കാം. ചൂടാകുമ്പോൾ ഞണ്ടിന്റെ നിറം മാറുന്നത് കാണാം. 5 മിനിറ്റ് വച്ചാൽ മതി. ചൂടാറിയതിനു ശേഷം ഞണ്ടിന്റെ നടുഭാഗത്തെ തോട് കളയണം. കത്തികൊണ്ട് ഞണ്ടിന്റെ മറുവശത്ത് മുകളിലായുള്ള ഭാഗത്തുകൂടി കുത്തി തോട് ഇളക്കി മാറ്റാം. വളരെ പെട്ടെന്നു തന്നെ വൃത്തിയാക്കാവുന്നതാണ്. ശേഷം റോസ്റ്റാക്കാം. ആദ്യമേ വേവിച്ചതിനാൽ വീണ്ടും കഴുകണമെന്നില്ല.