ചോറ് കൊണ്ടുണ്ടാക്കാം, പൂ പോലെയുള്ള അടിപൊളി പൊറോട്ട!
മലയാളികളുടെ ദേശീയവിഭവമെന്ന ചെല്ലപ്പേര് പൊറോട്ടയ്ക്ക് കിട്ടിയിട്ട് കുറച്ചു കാലമായി. നല്ല മൊരിഞ്ഞ പൊറോട്ടയും ബീഫും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും വായില്‍ കപ്പലോടും! പൊറോട്ടയുടെ വിവിധ വകഭേദങ്ങള്‍ നിലവിലുണ്ട്. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു ഭക്ഷണമായ ചോറും പൊറോട്ടയും കൂടി മിക്സ്

മലയാളികളുടെ ദേശീയവിഭവമെന്ന ചെല്ലപ്പേര് പൊറോട്ടയ്ക്ക് കിട്ടിയിട്ട് കുറച്ചു കാലമായി. നല്ല മൊരിഞ്ഞ പൊറോട്ടയും ബീഫും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും വായില്‍ കപ്പലോടും! പൊറോട്ടയുടെ വിവിധ വകഭേദങ്ങള്‍ നിലവിലുണ്ട്. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു ഭക്ഷണമായ ചോറും പൊറോട്ടയും കൂടി മിക്സ് ചെയ്ത് ഉണ്ടാക്കുന്ന അടിപൊളി ചോറ് പൊറോട്ട കഴിച്ചിട്ടുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ അയെഷാസ് കിച്ചന്‍ എന്ന അക്കൗണ്ടില്‍ പങ്കുവച്ച ഈ കിടിലന്‍ ചോറ് പൊറോട്ട എങ്ങനെയാണു തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
ചോറ് - 1 കപ്പ്
വെള്ളം - അരകപ്പ്
ഉപ്പ് - ആവശ്യത്തിന്
മൈദ - 2 കപ്പ്
സണ്‍ഫ്ലവര്‍ ഓയില്‍ - 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ചോറും ഉപ്പും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മാവിന് മാര്‍ദ്ദവം കിട്ടാനായി സണ്‍ഫ്ലവര്‍ ഓയിലും ചേര്‍ക്കുക. ശേഷം ഇത് അര മണിക്കൂര്‍ നേരം അടച്ച് മൂടിവയ്ക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി മാറ്റി, മടക്കു ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ പരത്തി എടുക്കുക. മടക്കുകള്‍ക്കിടയില്‍ സണ്‍ഫ്ലവര്‍ ഓയില്‍ ബ്രഷ് ചെയ്തു കൊടുക്കണം. തീരെ കട്ടിയില്ലാതെ ഇത് പരത്തി എടുക്കുക.
ഇത് അടുപ്പത്ത് ഒരു പാനില്‍ വച്ച് വേവിച്ചെടുക്കാം. ഒരു ഭാഗം ഒരുപാടു നേരം വയ്ക്കരുത്, പെട്ടെന്ന് പെട്ടെന്ന് മറിച്ചിട്ട് കൊടുക്കണം. സാധാരണ പൊറോട്ടയേക്കാള്‍ മാര്‍ദ്ദവമുള്ള ഈ പൊറോട്ട കുറുമ, ചിക്കന്‍ കറി മുതലായവയ്ക്കൊപ്പം ചൂടോടെ കഴിക്കാം.