മത്തി കൊണ്ട് ഇങ്ങനെയൊരു ഐറ്റമോ? ഇതു ആരും കഴിച്ചിട്ടുണ്ടാവില്ല!
വളരെ സുലഭമായി കിട്ടുന്നതും എന്നാൽ ആരോഗ്യഗുണമുള്ളതുമായ മീനാണ് മത്തി അഥവ ചാള. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി

വളരെ സുലഭമായി കിട്ടുന്നതും എന്നാൽ ആരോഗ്യഗുണമുള്ളതുമായ മീനാണ് മത്തി അഥവ ചാള. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എണ്ണ കൂടാതെ വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്താലും മത്തി സ്വാദിഷ്ഠമാണ്.
മീൻ ഏതു രീതിയിൽ തയാറാക്കിയാലും മിക്കവർക്കും പ്രിയമാണ്. മത്തി പീരയും പൊരിച്ചതും മുളകിട്ടതുമൊക്കെ രുചിയേറിയതാണ്. ഇതിൽ നിന്നും വ്യത്യസ്തമായ വെറൈറ്റി രീതിയിൽ വിഭവം തയാറാക്കിയാലോ? മത്തി കൊണ്ടൊരു അടിപൊളി ഐറ്റം. മത്തി തപ്പു വച്ചത്, പേരു കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഗംഭീരരുചിയാണ് ഇതിന്. വ്യത്യസ്ത രുചിക്കൂട്ടിലുള്ള ഈ വിഭവം ഷെഫ് അരുൺ വിജയനാണ് തയാറാക്കുന്നത്. വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ ആ വിഭവം ഉണ്ടാക്കാവുന്നതാണ്. മുളകിട്ട കറിയും മീൻ പൊരിച്ചതുമൊക്കെ മാറ്റിയിട്ട് ഇനി മത്തി തപ്പുവച്ചു കഴിക്കാം. എങ്ങനെ സിംപിളായി തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
മത്തി (മത്തി) : 500 ഗ്രാം
മല്ലിയില: 15 ഗ്രാം
ചെറിയയുള്ളി: 50 ഗ്രാം
പെരുംജീരകം: 15 ഗ്രാം
കുരുമുളക് : 10 ഗ്രാം
ഇഞ്ചി: 10 ഗ്രാം
വെളുത്തുള്ളി : 10 ഗ്രാം
പുളിയുടെ പൾപ്പ് : 15 മില്ലി
വെളിച്ചെണ്ണ: 60 മില്ലി
കറിവേപ്പില: 1 തണ്ട്
മഞ്ഞൾപ്പൊടി: 2 ഗ്രാം
ഉപ്പ് പാകത്തിന്
തയാറാക്കുന്ന രീതി
മീൻ ഒഴികെയുള്ള മറ്റി ചേരുവകളും ഒന്നിച്ച് യോജിപ്പിക്കാം. തയാറാക്കിയ മസാല വൃത്തിയായി കഴുകിയെടുത്ത മത്തിയിൽ പുരട്ടിവയ്ക്കാം. മാരിനേറ്റ് ചെയ്ത് 10 മിനിറ്റ് വയ്ക്കണം. ഒരു മൺപാത്രത്തിൽ ഒരു വാഴയില വയ്ക്കുക, മാരിനേറ്റ് ചെയ്ത മത്സ്യം അടുക്കി മറ്റൊരു വാഴയില കൊണ്ട് മൂടുക. ചെറിയ തീയിൽ 5 മുതൽ 8 മിനിറ്റ് വരെ വേവിക്കുക. അടിപൊളി വെറൈറ്റി രുചിയിൽ മത്തി തപ്പുവച്ചത് റെഡി.