തണ്ണിമത്തൻ ഇങ്ങനെ കഴിച്ചിട്ടുണ്ടോ? ചൂടത്ത് അടിപൊളിയാണ്
വേനൽ കടുക്കുകയാണ്. ദാഹം ശമിപ്പിക്കാനായി എല്ലാവരും തന്നെയും പലതരം പാനീയങ്ങളെ ആശ്രയിക്കുന്നുണ്ട്. ഏറെ വ്യത്യസ്തവും അതേ സമയം തന്നെ രുചികരവുമായ ഒരു മൊഹീറ്റോ ഈ വേനൽ ചൂടിനെ പ്രതിരോധിക്കാൻ തയാറാക്കാം. തണ്ണിമത്തനാണ് ഇതിലെ താരം. കൂടെ ചെറുനാരങ്ങയും പുതിനയിലയുമെല്ലാം ചേരുമ്പോൾ രുചിയും അതിനൊപ്പം തന്നെ

വേനൽ കടുക്കുകയാണ്. ദാഹം ശമിപ്പിക്കാനായി എല്ലാവരും തന്നെയും പലതരം പാനീയങ്ങളെ ആശ്രയിക്കുന്നുണ്ട്. ഏറെ വ്യത്യസ്തവും അതേ സമയം തന്നെ രുചികരവുമായ ഒരു മൊഹീറ്റോ ഈ വേനൽ ചൂടിനെ പ്രതിരോധിക്കാൻ തയാറാക്കാം. തണ്ണിമത്തനാണ് ഇതിലെ താരം. കൂടെ ചെറുനാരങ്ങയും പുതിനയിലയുമെല്ലാം ചേരുമ്പോൾ രുചിയും അതിനൊപ്പം തന്നെ പുത്തനുണർവും ലഭിക്കും. rimamiskitchen എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. എങ്ങനെയാണ് തണ്ണിമത്തൻ മൊഹീറ്റോ (Mojito) തയാറാക്കുന്നതെന്നു നോക്കാം.
തണ്ണിമത്തന്റെ കാമ്പ് ഒരു സ്പൂൺ ഉപയോഗിച്ച് എടുത്തു ഗ്ലാസ്സിലേക്കു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കിയ ചെറുനാരങ്ങയും ഇതിനൊപ്പം തന്നെ ചേർക്കാവുന്നതാണ്. കുറച്ചു പുതിനയിലയും കൂടെ ഗ്ലാസിലേക്കു ഇട്ടതിനു ശേഷം ഒരു സ്പൂണോ മറ്റോ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം.
ഇനി ഐസ് ക്യൂബുകളാണ് ചേർക്കേണ്ടത്. ഒരു നുള്ള് ഉപ്പും വട്ടത്തിൽ അരിഞ്ഞ ചെറുനാരങ്ങയും കുറച്ചു പുതിനയിലയും സ്കൂപ് ചെയ്തെടുത്ത കുറച്ചു തണ്ണിമത്തനും കൂടി ഗ്ലാസ്സിലേക്കു ചേർക്കാം. ഇനി ഗ്ലാസ് നിറയുന്നത് വരെ സ്പ്രൈറ്റ് കൂടി ഒഴിക്കുന്നതോടെ മൊഹീറ്റോ തയാറായി കഴിഞ്ഞു.