ഇഫ്താർ വിരുന്നിന് രാജകീയ വിഭവം; സ്പെഷലാണ്
ഇനി റമസാൻ നോമ്പിന്റെ പുണ്യനാളുകളാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താർ വിരുന്നൊരുക്കുന്ന ദിവസങ്ങള്‍ക്ക് തുടക്കമായി. നോമ്പു തുറക്കുന്നതിനായി വെറൈറ്റി വിഭവങ്ങൾ തയാറാക്കിയാലോ? ആർക്കും ഇഷ്ടമാകുന്ന ഐറ്റം തന്നെ ഉണ്ടാക്കാം. പത്തൊൻപതാം നൂറ്റാണ്ടിൽ മുഗൾ പാചകത്തിൽ വിരിഞ്ഞ രുചിക്കൂട്ടാണിത്.

ബാക്കിയായ ബ്രഡ് കഷണങ്ങൾ ഉപയോഗിച്ച് തയാറാക്കിയിരുന്ന രാജകീയ മധുരം, ഷാഹി ടുക്ക്ഡ. വെണ്ണയിൽ പൊരിച്ചെടുത്ത ബ്രഡ് കഷ്ണങ്ങൾ പഞ്ചസാരപ്പാനിയിൽ മുക്കി അതിനുമുകളിൽ പാൽ കുറുക്കിയ മധുരവും ചേരുമ്പോൾ പിന്നെ പറയാനുണ്ടോ? ഇതാ ഇഫ്താർ വിഭവങ്ങൾക്കൊപ്പം രാജകീയ മധുരം വിളമ്പാം.
ചേരുവകൾ
പാൽ – 2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
കുങ്കുമപ്പൂവ് – ഒരു നുള്ള്
പിസ്ത – 1 ടേബിൾസ്പൂൺ (അരിഞ്ഞത് )
ബദാം – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
ഏലയ്ക്കാ പൊടിച്ചത് – 1 നുള്ള്
തയാറാക്കുന്ന വിധം
പാൽ, കണ്ടൻസ്ഡ് മിൽക്ക്, കുങ്കുമപ്പൂവ്, പിസ്ത അരിഞ്ഞത്, ബദാം, ഏലയ്ക്കാ പൊടിച്ചത് ഇത്രയും സാധനങ്ങൾ തിളപ്പിച്ചു കുറുകി പകുതി അളവിൽ ആക്കി മാറ്റി വയ്ക്കുക. കാൽ കപ്പ് പഞ്ചസാരയിൽ അര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പഞ്ചസാര ലായനി ഉണ്ടാക്കി മാറ്റിവയ്ക്കുക. പത്ത് കഷ്ണം ബ്രഡ്, വക്കുകൾ മുറിച്ച് ത്രികോണാകൃതിയിൽ മുറിച്ച് നെയ്യിൽ വറുത്തു കോരുക.
വറുത്ത ബ്രെഡ് കഷണങ്ങൾ പഞ്ചസാര ലായനിയിൽ മുക്കി അതിനുശേഷം മിശ്രിതം ഒഴിച്ച് പിസ്ത അരിഞ്ഞതും ബദാമും വിതറി വിളമ്പാം.