പനീർ റൈസും ബീഫ് ചോപ്‍സും മലയൻ ഫിഷ് കറിയും; രുചിയുടെ ഈസ്റ്റർ
ഈസ്റ്റർ വിരുന്നിന് ഒരുക്കാം നല്ല രുചിയൂറും വിഭവങ്ങൾ. ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. ഇത്തവണത്തെ ഈസ്റ്ററിന് നല്ല അടിപൊളി വിഭവങ്ങൾ തയാറാക്കിയലോ? പനീർ റൈസും ബീഫ് ചോപ്‍സും മലയൻ ഫിഷ് കറിയുമൊക്കെ സ്പെഷലാണ്. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. പനീർ
ഈസ്റ്റർ വിരുന്നിന് ഒരുക്കാം നല്ല രുചിയൂറും വിഭവങ്ങൾ. ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. ഇത്തവണത്തെ ഈസ്റ്ററിന് നല്ല അടിപൊളി വിഭവങ്ങൾ തയാറാക്കിയലോ? പനീർ റൈസും ബീഫ് ചോപ്‍സും മലയൻ ഫിഷ് കറിയുമൊക്കെ സ്പെഷലാണ്. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. പനീർ
ഈസ്റ്റർ വിരുന്നിന് ഒരുക്കാം നല്ല രുചിയൂറും വിഭവങ്ങൾ. ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. ഇത്തവണത്തെ ഈസ്റ്ററിന് നല്ല അടിപൊളി വിഭവങ്ങൾ തയാറാക്കിയലോ? പനീർ റൈസും ബീഫ് ചോപ്‍സും മലയൻ ഫിഷ് കറിയുമൊക്കെ സ്പെഷലാണ്. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. പനീർ
ഈസ്റ്റർ വിരുന്നിന് ഒരുക്കാം നല്ല രുചിയൂറും വിഭവങ്ങൾ. ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. ഇത്തവണത്തെ ഈസ്റ്ററിന് നല്ല അടിപൊളി വിഭവങ്ങൾ തയാറാക്കിയലോ? പനീർ റൈസും ബീഫ് ചോപ്‍സും മലയൻ ഫിഷ് കറിയുമൊക്കെ സ്പെഷലാണ്. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പനീർ റൈസ്
ബിരിയാണി അരി - ഒരു കപ്പ്
വെണ്ണ - രണ്ടു വലിയ സ്പൂൺ
സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി - രണ്ട് അല്ലി, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് - കാൽ കപ്പ്
സ്പ്രിങ് അണിയൻ അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
ചിക്കൻ സ്റ്റോക്ക് - രണ്ടു കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - രണ്ടു വലിയ സ്പൂൺ
കടുക് - ഒരു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
പച്ചമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
.മുളകുപൊടി - ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
തക്കാളി - രണ്ട്, പൊടിയായി അരിഞ്ഞത്
പനീർ - 250 ഗ്രാം, കൈ കൊണ്ടു പൊടിച്ചത്
മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ അരി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം.
∙പാനിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.
∙ഇതിലേക്കു മല്ലിയിലയും സ്പ്രിങ് അണിയനും ചേർത്തു വഴറ്റണം.
∙അരിയും ചേർത്തു രണ്ടു മിനിറ്റ് വറുത്ത ശേഷം ചിക്കൻ സ്റ്റോക്കും ഉപ്പും ചേർത്തു തിളപ്പിക്കുക.
∙ചെറുതീയിലാക്കി അടച്ചു വച്ചു വേവിച്ചു െവള്ളം വറ്റിച്ചെടുക്കണം.
∙മസാല തയാറാക്കാൻ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേ ർത്തു നന്നായി വഴറ്റിയ ശേഷം തക്കാളിയും ഉപ്പും ചേ ർത്തു വഴറ്റണം.
∙ഇതിലേക്കു പനീർ ചേർത്തു നന്നായി ഉലർത്തിയെടുത്ത ശേഷം മല്ലിയിലയും ചേർത്തു വാങ്ങുക.
∙വിളമ്പാനുള്ള ഡിഷിൽ ആദ്യം ചോറു നിരത്തുക. ഇ തിനു മുകളിൽ പനീറും നിരത്തി വിളമ്പാം.
ബീഫ് ചോപ്സ്
ബീഫ് - അരക്കിലോ
ജീരകം - ഒരു നുള്ള്
കടുക് - ഒരു നുള്ള്
കുരുമുളകുപൊടി - അര ചെറിയ സ്പൂൺ
കറുവാപ്പട്ട - മൂന്നിഞ്ചു കഷണം
ഗ്രാമ്പൂ - നാല്
ഏലയ്ക്ക - രണ്ട്
ഉപ്പ് - പാകത്തിന്
ഇഞ്ചി - അരയിഞ്ചു കഷണം, അരിഞ്ഞത്
കറിവേപ്പില - രണ്ടു തണ്ട്
സവാള - രണ്ട്, പൊടിയായി അരിഞ്ഞത്
എണ്ണ - പാകത്തിന്
തക്കാളി - രണ്ട്
കടുക് - ഒരു നുള്ള്
വറ്റൽമുളക് - മൂന്ന്
ചുവന്നുള്ളി - നാല്
വെളുത്തുള്ളി - അഞ്ച് അല്ലി
മഞ്ഞൾപ്പൊടി - ഒരു നുള്ള്
സവാള - രണ്ട്
ഉരുളക്കിഴങ്ങ് - രണ്ട്, വേവിച്ചത്
പാകം െചയ്യുന്ന വിധം
∙ബീഫ് വൃത്തിയാക്കി സ്ലൈസ് ചെയ്ത്, അടിച്ചു പരത്തിയ ശേഷം രണ്ടാമത്തെ ചേരുവ പുരട്ടി ഒന്ന്-രണ്ടു മണിക്കൂർ വ യ്ക്കണം.
∙പിന്നീട് മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേ ർത്തു വേവിക്കുക.
∙നന്നായി വെന്ത ശേഷം ബീഫ് സ്ലൈസുകൾ ഗ്രേവിയിൽ നിന്നെടുത്തു ചൂടായ എണ്ണയിലിട്ട് ഇരുവശവും ബ്രൗൺ നിറമാകും വരെ വറുത്തെടുക്കണം.
മലയൻ ഫിഷ് കറി
മീൻ ഇടത്തരം കഷണങ്ങളായി മുറിച്ചത്-അരക്കിലോ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
ഉപ്പ് - അര ചെറിയ സ്പൂൺ
എണ്ണ - മുക്കാൽ-ഒരു കപ്പ്
വറ്റൽമുളക് - എട്ട്
ചുവന്നുള്ളി - 60 ഗ്രാം
വെളുത്തുള്ളി - രണ്ടു കുടം
വാളൻപുളി കുറുകെ പിഴിഞ്ഞത് - അരക്കപ്പ്
ഉപ്പ് - പാകത്തിന്
പഞ്ചസാര - അര ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കിയതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി 10-15 മിനിറ്റ് വയ്ക്കണം.
∙ എണ്ണ ചൂടാക്കി മീൻ ഇരുവശവും വറുത്തു മാറ്റിവയ്ക്കുക.
∙ നാലാമത്തെ ചേരുവ മിക്സിയിലാക്കി മയത്തിൽ അരച്ചു മാറ്റി വയ്ക്കുക. മിക്സി കഴുകി മുക്കാൽ കപ്പ് വെള്ളം എടുത്തു വയ്ക്കണം.
∙ മീൻ വറുത്ത എണ്ണയിൽ നിന്നു മൂന്നു വലിയ സ്പൂൺ എണ്ണ എടുത്തു ചൂടാക്കി അരപ്പു ചേർത്തു നന്നായി വഴറ്റണം.
∙ മസാല മൂത്ത മണം വരുമ്പോൾ മസാല വെള്ളം ചേർത്തിളക്കുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വയ്ക്കുക.
∙ നന്നായി തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന മീ ൻ ചേർത്തു മെല്ലേ യോജിപ്പിക്കണം.
∙ ഗ്രേവി നന്നായി കുറുകി മീനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പാം.