വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും കറുമുറാ കൊറിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. ചിലപ്പോഴൊക്കെ കയ്യെത്തി നിൽക്കുന്നത് ഉരുളകിഴങ്ങ് കൊണ്ട് തയാറാക്കിയ ചിപ്സിൽ ആയിരിക്കും. എന്നാൽ അത് ശരീരത്തിന് ഒട്ടും ഗുണകരമല്ലെന്ന വസ്തുതയും അറിയാവുന്നതാണ്. പ്രശസ്ത ന്യൂട്രീഷനിസ്റ്റായ അർജിത സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും കറുമുറാ കൊറിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. ചിലപ്പോഴൊക്കെ കയ്യെത്തി നിൽക്കുന്നത് ഉരുളകിഴങ്ങ് കൊണ്ട് തയാറാക്കിയ ചിപ്സിൽ ആയിരിക്കും. എന്നാൽ അത് ശരീരത്തിന് ഒട്ടും ഗുണകരമല്ലെന്ന വസ്തുതയും അറിയാവുന്നതാണ്. പ്രശസ്ത ന്യൂട്രീഷനിസ്റ്റായ അർജിത സിങ് ആരോഗ്യകരവും ഫൈബർ നിറഞ്ഞതുമായ ഒരു ചിപ്സ് വീട്ടിൽ തന്നെ എങ്ങനെ തയാറാക്കിയെടുക്കാമെന്നതിനെ സംബന്ധിക്കുന്ന ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പച്ച വാഴയ്ക്ക കൊണ്ടാണ് ആ ചിപ്സ് തയാറാക്കിയെടുക്കുന്നത്. വാഴയ്ക്ക വറുത്തതും ചക്ക വറുത്തതുമൊന്നും നമുക്ക് ഒട്ടും പുതുമ തോന്നാത്ത ചിപ്സുകൾ ആണെങ്കിലും ഇതിനേറേ പ്രത്യേകതകളുണ്ട്. എണ്ണയിൽ വറുത്തുകോരുന്നില്ല എന്നതു തന്നെയാണ് എടുത്തു പറയേണ്ട സവിശേഷത. എയർ ഫ്രൈയറിൽ കുറച്ച് വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് മാത്രമാണ് ഈ വാഴയ്ക്ക ചിപ്സ് തയാറാക്കിയെടുക്കുന്നത്. 

ഗുണങ്ങൾ ഏറെയുണ്ട് വാഴയ്ക്കയിൽ. ഫൈബറും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.   

ADVERTISEMENT

എങ്ങനെ വാഴയ്ക്ക ചിപ്സ്  എയർ ഫ്രൈറിൽ തയാറാക്കാമെന്നു നോക്കാം. അഞ്ച് വാഴയ്ക്ക തൊലി കളഞ്ഞെടുക്കാം. തൊലി പൂർണമായും നീക്കം ചെയ്യേണ്ടതില്ല. പച്ച നിറത്തിലുള്ള ഭാഗം മാത്രം കളഞ്ഞാൽ മതിയാകും. വട്ടത്തിൽ അല്പം കനത്തിൽ തന്നെ അരിഞ്ഞെടുക്കണം. ഇനി എയർ ഫ്രൈർ ഓൺ ചെയ്തു 180 ഡിഗ്രി സെൽഷ്യസിൽ പത്ത് മിനിട്ടു നേരം വെച്ചതിനു ശേഷം തിരിച്ചു ഇട്ടു വീണ്ടും പത്തു എട്ടു മുതൽ പത്ത് മിനിട്ട് വരെ അതേ ചൂടിൽ തന്നെ വയ്ക്കാം. അഞ്ച് മിനിട്ട് നേരം കൂടി എയർ ഫ്രൈർ തുറക്കാതെയിരുന്നാൽ ചിപ്സ് കൂടുതൽ ക്രിസ്പിയായി ലഭിക്കും. കുറച്ച് എണ്ണയും ഉപ്പും അല്പം കാശ്മീരി മുളക് പൊടിയും ചാട്ട് മസാലയും മഞ്ഞൾ പൊടിയും ആവശ്യമെങ്കിൽ കുറച്ചു കുരുമുളക് പൊടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാം. രുചികരമായ വാഴയ്ക്ക ചിപ്സ് തയാറായി കഴിഞ്ഞു.

English Summary:

Air-fryer Chips Recipe