അമ്മ അടുക്കളയിൽ കയറ്റുന്നില്ലേ! പരാതി വേണ്ട, ശ്രദ്ധയോടെ ഇവ പഠിച്ചെടുക്കാം
തിരക്കേറിയ ഈ ലോകത്ത് എന്തെല്ലാം കഴിവുകള്‍ സ്വായത്തമാക്കിയാലാണ് ഒന്നു ശരിക്ക് ജീവിക്കാനാവുക? ആണായാലും പെണ്ണായാലും വളരെ അത്യാവശ്യമായി പഠിക്കേണ്ട ഒന്നാണ് അടുക്കള എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളത്. കൊച്ചുകുട്ടികളാകുമ്പോള്‍ തന്നെ അടുക്കളക്കാര്യങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.

അമ്മയോടൊപ്പം അടുക്കളയിൽ നിന്ന് കണ്ടും കേട്ടും എല്ലാം പഠിച്ചെടുക്കാം. അങ്ങനെയെങ്കിൽ അവധിദിവസങ്ങളിൽ അമ്മയോടൊപ്പം അടുക്കളജോലിയിലും സഹായിക്കാം. പടിപടിയായി എല്ലാം പഠിച്ചെടുക്കണം. പറ്റാവുന്ന സഹായങ്ങളും ചെയ്യാം. ആദ്യം അടുക്കളയില്‍ ചെറിയ ചെറിയ പണികള്‍ ചെയ്യാം. വിവിധ ചേരുവകള്‍ പാത്രങ്ങളിലേക്ക് പകരാനും പഴങ്ങളും പച്ചക്കറികളും കഴുകാനും തണ്ട് കളയാനുമെല്ലാം ചെയ്യാം. പച്ചിലകള്‍ കീറിയെടുക്കുക, പേസ്ട്രി ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക, മാവ് ഇളക്കുക, പച്ചക്കറികൾ മാഷ് ചെയ്യുക, ഡസ്റ്റ്പാൻ പിടിക്കുക, പാത്രങ്ങൾ ഡിഷ്വാഷറിൽ ഇടുക തുടങ്ങിയ പണികളും അമ്മയുടെ അനുവാദത്തോടെ ചെയ്യാം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ അടുക്കളയിൽ നിൽക്കേണ്ട. എന്ത് കാര്യം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.
ആദ്യം അടുക്കളയില്‍ ചെറിയ ചെറിയ പണികള്‍ ചെയ്യാം. വിവിധ ചേരുവകള്‍ പാത്രങ്ങളിലേക്ക് പകരാനും പഴങ്ങളും പച്ചക്കറികളും കഴുകാനും തണ്ട് കളയാനുമെല്ലാം ചെയ്യാം. പച്ചിലകള്‍ കീറിയെടുക്കുക, പേസ്ട്രി ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക, മാവ് ഇളക്കുക, പച്ചക്കറികൾ മാഷ് ചെയ്യുക, ഡസ്റ്റ്പാൻ പിടിക്കുക, പാത്രങ്ങൾ ഡിഷ്വാഷറിൽ ഇടുക തുടങ്ങിയ പണികളും അമ്മയുടെ അനുവാദത്തോടെ ചെയ്യാം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ അടുക്കളയിൽ നിൽക്കേണ്ട. എന്ത് കാര്യം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.
അമ്മ അടുക്കളയിൽ കയറ്റുന്നില്ലേ!
കത്തി എടുക്കുമ്പോഴും ഗ്യാസിന്റെ അരികിൽ നിൽക്കുമ്പോളും കുട്ടികളെ അമ്മ വഴക്കുപറയാറുണ്ട്. കുഞ്ഞുങ്ങളായാൽ ശ്രദ്ധയില്ലാതെ കത്തി എടുത്താൽ കൈമുറിയുമെന്നും മറ്റു അപകടങ്ങൾ സംഭവിക്കുമെന്ന പേടികൊണ്ടാണാണെന്ന് കുട്ടികള്‍ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ അമ്മയുടെ കൂടെ അടുക്കളയിൽ നിന്ന് എല്ലാം ശ്രദ്ധയോടെ മനസ്സിലാക്കണം. തുടക്കത്തിൽ അമ്മയ്ക്ക് ചെറിയ ചെറിയ സഹായങ്ങൾ ചെയ്ത് കൊടുക്കാം. അത് എന്തൊക്കെയാണെന്ന് അറിയാം.
- മൃദുവായ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് കത്തി ഉപയോഗിച്ച് മുറിക്കുക.
- മാവ് കുഴയ്ക്കുകയും ഉരുട്ടുകയും ചെയ്യാം
- നാരങ്ങയുടെ നീര് പിഴിയാം
- മുട്ട തോട് പൊളിക്കാം.
- ഉണങ്ങിയ ചേരുവകൾ മെഷറിംഗ് കപ്പില്‍ അളക്കാം
- വെണ്ണയും ജാമും പരത്താം.
- ടേബിൾ സെറ്റ് ചെയ്യുക.
അധികം ഭാരമില്ലാത്ത പാത്രങ്ങള്‍ കഴുകുക.
- കൗണ്ടർടോപ്പ് തുടയ്ക്കുക.
- ഡിഷ്‍വാഷിന്റെ സോപ്പ് കമ്പാർട്ട്മെൻ്റ് നിറയ്ക്കാം
പത്ത് വയസ്സ് എത്തിയാൽ കുട്ടികള്‍ പാചകത്തിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചു കഴിയണം. കുറച്ചു കൂടി സങ്കീര്‍ണ്ണമായ ജോലികള്‍ ഈ പ്രായത്തില്‍ ചെയ്യം. അതും അമ്മയുടെ അനുവാദത്തോടെ വേണം. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ കത്തികൾ, അടുപ്പ്, സ്റ്റൗ എല്ലാം തനിയെ ഉപയോഗിക്കാൻ അമ്മയിൽ നിന്നും പഠിച്ചെടുക്കാം. പാചകക്കുറിപ്പുകള്‍ നോക്കി ചെറിയ ചെറിയ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഈ പ്രായത്തില്‍ തയാറാക്കാം. എന്തൊക്കെയെന്ന് നോക്കാം.
- മുതിര്‍ന്നവര്‍ക്കൊപ്പം സ്റ്റൗവിൽ പാചകം ചെയ്യുക.
- ക്യാൻ ഓപ്പണർ, വെളുത്തുള്ളി പ്രസ്സ്, മൈക്രോപ്ലെയിൻ എന്നിവ ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും തൊലി കളയുക.
- ബോക്സ് ഗ്രേറ്റർ ഉപയോഗിക്കുക.
- ടോഫു, പനീര്‍ മുതലായവ മുറിക്കുക.
- ഹാൻഡ് മിക്സർ ഉപയോഗിച്ച് വിപ്പ് ക്രീം ഉണ്ടാക്കുക
- ബേക്കിങ് പാൻ ഗ്രീസ് ചെയ്യുക.
- ഫ്രിജിൽ വയ്ക്കാനുള്ള ഭക്ഷണം പായ്ക്ക് ചെയ്യുക
- മാലിന്യങ്ങള്‍ തരംതിരിച്ച് കളയുക
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവര്‍ക്ക് മനസ്സിലാക്കാനുള്ള കഴിവും പഠിക്കാന്‍ എടുക്കുന്ന സമയവുമെല്ലാം വ്യത്യസ്തമായിരിക്കും. അതിനാല്‍ വളരെ ക്ഷമയോടെ അമ്മമാർ പറഞ്ഞു തരുന്നത് കേൾക്കണം.