കുട്ടികളെ പീത്‍സ ഓർഡർ ചെയ്യാൻ വരട്ടെ! നിങ്ങൾക്ക് ഈസിയായി ഉണ്ടാക്കാം
വേനലവധി കളിച്ച് രസിക്കാൻ മാത്രമല്ല കുട്ടികളുടെ ബോറടി മാറ്റാനായി കുക്കിങ്ങും പഠിച്ചെടുക്കാം. കുട്ടികളെ നിങ്ങൾക്ക് വളരെ ഈസിയായി തയാറാക്കാവുന്ന പാചകക്കുറിപ്പുകൾ അറിയാം. കൊച്ചുകൂട്ടുകാർ മുതിർന്നവർക്കൊപ്പം മാത്രം അടുക്കളയിൽ കയറാവുള്ളൂ. തീയും കത്തിയും ഒക്കെ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

വേനലവധി കളിച്ച് രസിക്കാൻ മാത്രമല്ല കുട്ടികളുടെ ബോറടി മാറ്റാനായി കുക്കിങ്ങും പഠിച്ചെടുക്കാം. കുട്ടികളെ നിങ്ങൾക്ക് വളരെ ഈസിയായി തയാറാക്കാവുന്ന പാചകക്കുറിപ്പുകൾ അറിയാം. കൊച്ചുകൂട്ടുകാർ മുതിർന്നവർക്കൊപ്പം മാത്രം അടുക്കളയിൽ കയറാവുള്ളൂ. തീയും കത്തിയും ഒക്കെ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് തയാറാക്കാവുന്ന എളുപ്പത്തിലുള്ള പാചകക്കുറിപ്പുകൾ അറിയാം.
1. സ്ക്രാംബിൾഡ് എഗ്
സ്ക്രാംബിൾഡ് എഗ് എന്നാല്‍ മുട്ട ചിക്കിയത്. ഇത് രണ്ട് രീതിയിൽ പാകപ്പെടുത്താം. ഒന്ന് സ്റ്റൗവിൽ വച്ചും മറ്റൊന്ന് മൈക്രോവേവിലുമാണ്. ചേരുവകൾ എല്ലാം ചേർത്ത് മൈക്രോവേവിൽ വയ്ക്കുകയോ അല്ലെങ്കിൽ ഫ്രൈ പാനിൽ ഇടുകയോ മാത്രമാണ് ചെയ്യേണ്ടത്. ഒരു മൈക്രോവേവ്-സേഫ് മഗ് എടുത്ത് ഈ പാചകക്കുറിപ്പ് ഉണ്ടാക്കിയാലോ.. വെറും രണ്ടുമിനിറ്റ് മതി കേട്ടോ ഇത് തയാറാക്കിയെടുക്കാൻ.
ചേരുവകൾ
രണ്ട് മുട്ടകൾ
രണ്ട് ടേബിൾസ്പൂൺ പാൽ
ചീസ് ഒരു ഷീറ്റ്
ഉപ്പ്
കുരുമുളക്
എങ്ങനെ ഉണ്ടാക്കാം
ഒരു മൈക്രോവേവ് മഗ്ഗെടുത്ത് അതിൽ കുറച്ച് ബട്ടർ പുരട്ടുക. മുട്ടയും പാലും അടിക്കുക.ഇതിലേക്ക് പൊടിച്ച ചീസ് ചേർക്കുക. തൊണ്ണൂറ് സെക്കൻഡ് മൈക്രോവേവ് ചെയ്തെടുത്ത മുട്ടയിലേയ്ക്ക് ഉപ്പും കുരുമുളകും ചേർത്ത് ആസ്വദിചച് കഴിയ്ക്കാം.
മഗ് പീത്‍സ
പുറത്തുനിന്നും ഓർഡർ ചെയ്യാതെ ഈ രുചികരമായ പീത്‍സ കുട്ടികൾക്ക് വീട്ടിൽ ഉണ്ടാക്കാം. ഈയൊരു ഡിഷ് ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ ടോപ്പിംഗുകളും മറ്റും ചേർത്ത് തയാറാക്കിയെടുക്കാവുന്നതാണ്. ചുവടെ കൊടുക്കുന്ന ചേരുവകൾ ഒരു മഗിനുളളതാണ്.
ചേരുവകൾ
മൈദ–4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ 1/8 ടീസ്പൂൺ
ബേക്കിംഗ് സോഡ 1/16 ടീസ്പൂൺ
ഉപ്പ് 1/8 ടീസ്പൂൺ
പാൽ മൂന്ന് ടീസ്പൂൺ
ഒലിവ് ഒായിൽ ഒരു ടീസ്പൂൺ
സോസ് ഒരു ടേബിൾ സ്പൂൺ
അരിഞ്ഞ മൊസറെല്ല ചീസ് ഒരു ടീസ്പൂൺ
അഞ്ച് മിനി പെപ്പറോണി
ചിക്കൻ പൊടിയായി അരിഞ്ഞത് ആവശ്യത്തിന്
ആവശ്യമായ സമയം പതിനഞ്ച് മിനിറ്റ്
എങ്ങനെ ഉണ്ടാക്കാം
ഒരു മൈക്രോവേവ് മഗ് എടുത്ത് മൈദ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഒരുമിച്ച് ഇളക്കുക. ഇനി എണ്ണയും പാലും ചേർക്കുക, തുടർന്ന് നന്നായി ഇളക്കുക. പീത്‍സ സോസ് കുറച്ച് മാവിൽ ഒഴിച്ച് തുല്യമായി പരത്തുക. ചീസ്, പെപ്പറോണി, ചിക്കൻ എന്നിവ വിതറുക, തുടർന്ന് ടോപ്പിങ് ഉയർന്ന് കുമിളകൾ വരുന്നത് വരെ (ഏകദേശം ഒരു മിനിറ്റ്) മൈക്രോവേവിൽ വയ്ക്കുക. ടേസ്റ്റി പീത്‍സ റെഡി. ഇനി വേനലവധിയ്ക്ക് മാത്രമല്ല, സമയം കിട്ടുമ്പോഴല്ലാം ഇതൊക്കെ ഉണ്ടാക്കി നോക്കാം.