പെട്ടെന്ന് തടി കുറയ്ക്കാന് ഈ ഡ്രിങ്ക് സൂപ്പറാണ്; ചിയാസീഡും മഞ്ഞളും ഇങ്ങനെ തയാറാക്കാം
വണ്ണം കുറയ്ക്കാനായി ഇപ്പോൾ ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ഒന്നാണ് ചിയാ സീഡ്സ്. അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് തടി കുറയാൻ സഹായകമാണ്. എന്നാൽ ഒരു കഷ്ണം മഞ്ഞൾ കൂടി അതിനോടൊപ്പം ചേർക്കുകയാണെങ്കിൽ ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ മഞ്ഞളും ചിയ സീഡും

വണ്ണം കുറയ്ക്കാനായി ഇപ്പോൾ ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ഒന്നാണ് ചിയാ സീഡ്സ്. അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് തടി കുറയാൻ സഹായകമാണ്. എന്നാൽ ഒരു കഷ്ണം മഞ്ഞൾ കൂടി അതിനോടൊപ്പം ചേർക്കുകയാണെങ്കിൽ ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ മഞ്ഞളും ചിയ സീഡും സംയോജിപ്പിച്ച പാനീയം ആരോഗ്യം വർദ്ധിപ്പിക്കുകയും മെറ്റാബോളിസം കൂട്ടി നിങ്ങളുടെ അമിതഭാരത്തെ കുറയ്ക്കാനും സഹായിക്കും.
മഞ്ഞളിൽ ഉയർന്ന അളവിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ദഹനവും രോഗപ്രതിരോധ പിന്തുണയും ഉൾപ്പെടെ, പല ഗുണങ്ങളും ഇത് നൽകുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ മഞ്ഞളും ചിയ സീഡ്സും ചേർത്ത വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ചില ഗുണങ്ങൾ അറിഞ്ഞിരിക്കണം.
മഞ്ഞളും ചിയ സീഡ്സും ചേർത്തുണ്ടാക്കുന്ന പാനീയം എങ്ങനെ തയാറാക്കാം എന്നുനോക്കാം
ചേരുവകൾ
ചിയ വിത്തുകൾ 2 ടേബിൾസ്പൂൺ
പച്ച മഞ്ഞൾ 1 ചെറിയ കഷണം അരിഞ്ഞത്
3 കപ്പ് വെള്ളം
തേൻ അല്ലെങ്കിൽ നാരങ്ങ നീര്
തയാറാക്കുന്ന വിധം
2 ടീസ്പൂൺ ചിയ വിത്തുകൾ 4 ടീസ്പൂൺ വെള്ളമുള്ള ഒരു പാത്രത്തിൽ കുതിർക്കാൻ വയ്ക്കാം. ഒരു പാനിൽ വെള്ളം തിളപ്പിക്കുക. ഒരു 10-15 മിനിറ്റിനുശേഷം വെള്ളത്തിൽ കുതിർക്കാനായി ഇട്ട ചിയ സീഡ്സ് എടുക്കാം. മഞ്ഞൾ നന്നായി കഴുകുക, ആവശ്യമെങ്കിൽ തൊലി കളയുക. അതിനുശേഷം, മഞ്ഞൾ ചെറിയ കഷണങ്ങളാക്കി ചെറുതായി പൊടിക്കുക. ഇനി ഒരു വലിയ ഗ്ലാസിൽ ഇളം ചൂടുവെള്ളമെടുത്ത് അതിലേക്ക്, മഞ്ഞൾ, ചിയ വിത്തുകൾ എന്നിവ ചേർക്കുക. ഇത് നന്നായി ഇളക്കാം. തേനോ നാരങ്ങാനീരോ ചേർത്ത് വെറും വയറ്റിൽ കുടിയ്ക്കുക.
ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്
ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനപ്രക്രിയ കൂട്ടുന്നതിനൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു. അതുമാത്രമല്ല ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് തടി കുറയ്ക്കേണ്ടവർക്കും നല്ലതാണ്. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ കാൻസറിനെ ചെറുക്കുന്നതിനും ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സസ്യസ്രോതസ്സുകളിൽ ഒന്നാണ് ചിയ വിത്തുകൾ. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ വീക്കം കുറയ്ക്കാനും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, അത് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾക്ക് പേരുകേട്ടതാണ്.