ഇത് ആരെയും കൊതിപ്പിക്കും, മത്തി മസാല കഴിച്ചിട്ടുണ്ടോ? ഇനി ഇങ്ങനെ വച്ചോളൂ
ചോറിന് മീൻ കറിയും വറുത്തതുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാൽ. ഫ്രൈ തന്നെ പലരുചിയിലും തയാറാക്കാവുന്നതാണ്. മീനുകളിൽ മത്തിയ്ക്കും ഡിമാൻഡ് ഏറെയുണ്ട്. പീരയായും മുളകരച്ചും തേങ്ങായരച്ചുമൊക്കെ തയാറാക്കാറുണ്ട്. വെറൈറ്റി രുചിയിൽ മത്തി മസാല ഉണ്ടാക്കിയാലോ? വളരെ സിംപിളായി തയാറാക്കാം. എങ്ങനെയെന്ന്

ചോറിന് മീൻ കറിയും വറുത്തതുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാൽ. ഫ്രൈ തന്നെ പലരുചിയിലും തയാറാക്കാവുന്നതാണ്. മീനുകളിൽ മത്തിയ്ക്കും ഡിമാൻഡ് ഏറെയുണ്ട്. പീരയായും മുളകരച്ചും തേങ്ങായരച്ചുമൊക്കെ തയാറാക്കാറുണ്ട്. വെറൈറ്റി രുചിയിൽ മത്തി മസാല ഉണ്ടാക്കിയാലോ? വളരെ സിംപിളായി തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
മത്തി നന്നായി വൃത്തിയാക്കി വറുക്കുവാനായി വരഞ്ഞ് വയ്ക്കാം.ബൗളിൽ ഒരു ടേബിൾ സ്പൂൺ മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടി, അര ടേബിൾ സ്പൂൺ മഞ്ഞപൊടി, ആവശ്യത്തിനുള്ള ഉപ്പ് രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, കുരുമുളക് ചതച്ചത്, ആവശ്യത്തിന് വെള്ളവും ചേർത്ത് മസാലകൂട്ട് നന്നായി യോജിപ്പിച്ചെടുക്കാം. അതിലേക്ക് മത്തി ഇട്ട് പുരട്ടിയെടുക്കാം. ഒരു ബൗളിൽ ഇത്തിരി മസാലകൂട്ട് മാറ്റിവയ്ക്കണം. ശേഷം ഒരു മണിക്കൂർ മസാല പുരട്ടിയ മത്തി മാരിനേറ്റ് ചെയ്യാനായി വയ്ക്കാം. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് മത്തി വറുത്തെടുക്കാം.
മറ്റൊരു പാൻ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ ഒരുപിടി ചെറിയയുള്ളി അരിഞ്ഞതും കുറച്ച് വെളുത്തുള്ളി അരിഞ്ഞതും മാറ്റിവച്ച മസാലകൂട്ടും ചേർത്ത് നന്നായി വഴറ്റാം. ആവശ്യത്തിന് വെള്ളവും ചേർക്കണം. എണ്ണ തെളിഞ്ഞു വരുന്നിടം വരെ വഴറ്റണം. ശേഷം വറുത്തു വച്ച മത്തിയും ചേർത്ത് നന്നായി ഇളക്കിയെടുക്കണം. അടിപൊളി രുചിയിൽ മത്തി മസാല റെഡി.