അവധിക്കാലമായതോടെ കളിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ കഴിക്കാനും കുടിക്കാനും വേണം. എപ്പോഴും ബേക്കറി സാധനങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. അമ്മയെ ശല്യപ്പെടുത്താതെ കുട്ടികളെ നിങ്ങൾ വളരെ എളുപ്പത്തിൽ ബ്രെഡ് കൊണ്ട് അടിപൊളി വിഭവം തയാറാക്കാം. എങ്ങനെയെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാലമായതോടെ കളിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ കഴിക്കാനും കുടിക്കാനും വേണം. എപ്പോഴും ബേക്കറി സാധനങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. അമ്മയെ ശല്യപ്പെടുത്താതെ കുട്ടികളെ നിങ്ങൾ വളരെ എളുപ്പത്തിൽ ബ്രെഡ് കൊണ്ട് അടിപൊളി വിഭവം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ബ്രെഡും ബട്ടറും പനീറും പച്ചക്കറികളുമൊക്കെ ചേർന്ന രുചിയൊരുക്കാം.

ADVERTISEMENT

ഒരു ബൗളില്‍ പനീർ ചെറുതായി ഗ്രേറ്റ് ചെയ്തത് ചേര്‍ക്കാം. അതിലേക്ക് രണ്ടു സ്പൂൺ പൊടിയായി അരിഞ്ഞ കാപ്സിക്കവും വേണമെങ്കിൽ കാരറ്റും ചെറുതായി അരിഞ്ഞ സവാളയും അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും എരിവിന് അനുസരിച്ച് മുളക്പൊടിയും തക്കാളി സോസും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി കുരുമുളകും നുള്ള് ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യണം.

ശേഷം ബ്രെഡ് എടുത്ത് അരിക് ഭാഗം മുറിച്ച് മാറ്റാം. ചപ്പാത്തി റോൾ കൊണ്ട് ബ്രെഡ് പരത്തിയെടുക്കാം. ബ്രെഡിന് മുകളിൽ ടൊമാറ്റോ സോസ് പുരട്ടി അതിലേക്ക് പനീറിന്റെ കൂട്ട് വച്ച് ചുരുട്ടി എടുക്കാം. പാൻ വച്ച് ബട്ടർ ചേർത്ത് ഒാരോ ബ്രെഡ് റോളും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കാം. നല്ല ടേസ്റ്റി പനീർ ബ്രെഡ് റോൾ റെഡി.

English Summary:

Easy paneer bread roll recipe